Pages

Thursday, April 6, 2017

KERALA TO CELEBRATE 6OTH YEAR OF ITS FIRST MINISTRY


KERALA TO CELEBRATE 6OTH YEAR OF ITS FIRST MINISTRY
ആദ്യമന്ത്രിസഭയ്ക്ക് 60;
ആഘോഷങ്ങള്ക്ക് ഇന്ന് തുടക്കം.

Kerala Government has planned various programmes to celebrate the 60th year of its first Ministry led by Communist veteran late E M Sankaran Namboodiripad.    It was on April 5, 1957, Communist led government under Namboodiripad, popularly know as EMS, came to power in the state. It was also considered as the first Communist government to assume power through election in the world.   Chief Minister Pinarayi Vijayan would inaugurate the celebration tomorrow at a function to be held at Nishagandi Auditorium.   Seminars on various subjects including Centre-state relation, Decentralisation and planning and Coalition politics, photo exhibition, Women parliament were some of the programmes organised as part of the celebrations from April 21 to 26, State Industries Minister A C Moideen told reporters here today.   Veteran communist leader K R Gouri, one of the minister in the first Ministry would be honoured at the function. Governor Justice (Ret) P Sathasivam would inaugurate the closing ceremony on April 26.
സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെ വജ്രജൂബിലിയാഘോഷങ്ങള്ക്ക് ബുധനാഴ്ച തുടക്കമാകും. തുടര്ന്ന് 21 മുതല്‍ 26 വരെ വിപുലമായ ആഘോഷങ്ങള്നടക്കുമെന്ന് മന്ത്രി .സി.മൊയ്തീന്പത്രസമ്മേളനത്തില്അറിയിച്ചു. സംസ്ഥാന സര്ക്കാരിന്റെ വിവര-പൊതുജനസമ്പര്ക്ക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്മുഖ്യമന്ത്രി പിണറായി വിജയന്പരിപാടി ഉദ്ഘാടനം ചെയ്യും. സ്പീക്കര്പി.ശ്രീരാമകൃഷ്ണന്അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ്, മുന്മുഖ്യമന്ത്രിമാര്തുടങ്ങിയവര്പങ്കെടുക്കും. ഉദ്ഘാടനശേഷം പ്രഭാവര്മ്മ രചിച്ച് രമേശ് നാരായണന്സംഗീതം നിര്വഹിച്ച് പി.ജയചന്ദ്രനും വൈക്കം വിജയലക്ഷ്മിയും ആലപിച്ച വജ്രജൂബിലി മുദ്രാഗാനത്തിന്റെ പ്രത്യേക കൊറിയോഗ്രാഫി അവതരിപ്പിക്കും. തുടര്ന്ന് പി.ജയചന്ദ്രന്റെയും പി. സുശീലയുടെയും നേതൃത്വത്തില്‍, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായകരുടെ ഗാനമേള നടക്കും. ആഘോഷത്തിന്റെ ഭാഗമായി ആദ്യ നിയമസഭയില്അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ, .ചന്ദ്രശേഖരന്നായര്എന്നിവരെ അവരുടെ വീടുകളിലെത്തി ആദരിക്കും.
കേരളത്തില്ആദ്യ ജനാധിപത്യ ഭരണകൂടം അധികാരത്തിലേറിയത് ഇന്നേക്ക് ആറു പതിറ്റാണ്ട് മുമ്പ്. തെരഞ്ഞെടുപ്പിലൂടെ ലോകത്തിലെ രണ്ടാമത് കമ്മ്യൂണിസ്റ്റ് സര്ക്കാര്ഭരണമേറ്റ 1957 ഏപ്രില്അഞ്ചിന്റെ നേര്സാക്ഷികളിലൊരാള് കാലമോര്മ്മിച്ച് വിശ്രമജീവിതത്തിലാണിപ്പോള്‍. കൊട്ടാരക്കര നിയോജക മണ്ഡലത്തില്നിന്ന് നിയമസഭയിലെത്തിയ സി.പി. നേതാവ് .ചന്ദ്രശേഖരന്നായര്‍. സര്ക്കാറിന്റെ ഭാഗമായിരുന്ന, ഇന്നും ജീവിച്ചിരിക്കുന്ന മറ്റൊരാള്കെ.ആര്ഗൗരിയാണെന്ന് അദ്ദേഹം പറയുന്നു.
നിയമസഭാംഗമല്ലാതിരുന്നിട്ടും ആദ്യ മന്ത്രിസഭയെ നയിക്കാന്.എം.എസിനെ എങ്ങനെയാണ്  തിരഞ്ഞെടുത്തത്? ഇതിനുപിന്നില്കമ്യൂണിസ്റ്റുപാര്ട്ടിക്കുള്ളില്എന്തെങ്കിലും അന്തര്നാടകമുണ്ടായിരുന്നോ? മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇപ്പോഴും സംശയം അവസാനിച്ചിട്ടില്ല. ആദ്യമന്ത്രിസഭാംഗങ്ങളില്‍  ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് കെ.ആര്‍. ഗൗരിയമ്മ. 97-ാം വയസ്സിലും അന്നത്തെ ഓര്മകള്ക്ക് കണ്ണാടിത്തിളക്കംകമ്യൂണിസ്റ്റുപാര്ട്ടികളുടെ പ്രത്യയശാസ്ത്ര വൈരുധ്യങ്ങളെ ഗൗരിയമ്മ പരിഹസിച്ചു. ''സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കുമെന്നുപറഞ്ഞിട്ട് പിന്നീട് അതിനെ.തള്ളിപ്പറഞ്ഞില്ലേ? അതുകൊണ്ടാണല്ലോ നക്സലുകള്വളര്ന്നത്. എന്നെ സി.പി.എമ്മില്നിന്ന് 24 കൊല്ലംമുമ്പ് പുറത്താക്കി. ഈയിടെ വന്ന് നേതാക്കള്പറഞ്ഞു, അത് തെറ്റായിപ്പോയെന്ന്. എം.വി. രാഘവനെയും ഇതുപോലെ പുറത്താക്കി. ഇപ്പോള്എം.വി. രാഘവന്റെ പേരില്മലബാറില്ആശുപത്രി പണിയാന്പണിയാന്പോകുകയാണെന്നുകേട്ടു''. രാഷ്ട്രീയക്കാരെ പൊതുവേ വെറുത്തിരിക്കയാണ്. അനുഭവങ്ങളുടെ തീച്ചൂളയില്നിന്നുയര്ന്ന ഗൗരിയമ്മ പറയുന്നു-''എല്ലാം കള്ളന്മാരാണ്. ഒന്നിനെയും വിശ്വസിക്കാന്കൊള്ളില്ല.''

ആദ്യമന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ പാവങ്ങളുടെ മോശം ജീവിതസാഹചര്യമായിരുന്നു പ്രശ്നം. ജോലിക്ക്മതിയായ കൂലിയില്ല, കർഷകത്തൊഴിലാളികൾക്കും കയർത്തൊഴിലാളികൾക്കും ജീവിക്കാൻ ബുദ്ധിമുട്ട്, ഭൂരഹിതർ അനേകം, കുടികിടപ്പുകാർ, കുടിയാന്മാർ അവരുടെ പ്രശ്നങ്ങൾ വേറെ... പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളുടെ അവസ്ഥയും ഗൗരവമുള്ളതായിരുന്നു.ഇന്ന് നമ്മൾ സാക്ഷരതയിൽ നൂറുശതമാനം നേടി. പക്ഷേ, പെണ്ണുങ്ങൾക്ക്വഴിയിലിറങ്ങി നടക്കാനാവില്ല. യൗവനകാലത്ത്, സാമാന്യം നല്ല സൗന്ദര്യമുണ്ടായിരുന്ന എനിക്ക് ബസ്സിറങ്ങി രാത്രിയിൽ വീട്ടിൽ പോകാൻ ആരെയും പേടിക്കണ്ടായിരുന്നു. ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം സ്ത്രീസുരക്ഷയാണ്. അഴിമതിയും മറ്റുകാര്യങ്ങളും അതുകഴിഞ്ഞേയുള്ളൂ. ധൈര്യപൂർവം ഒരു സ്ത്രീക്ക് വഴിനടക്കാൻ കഴിയുന്നില്ലെങ്കിൽപ്പിന്നെ ജീവിതനിലവാരം ഉയർന്നിട്ടെന്തുകാര്യം? സാക്ഷരത നൂറുശതമാനമായതുകൊണ്ട്എന്തുനേട്ടം.
നിയമസഭ 1957 ഏപ്രിൽ ഒന്നിനാണു നിലവിൽവന്നത്. കേരളത്തിന്റെ ആദ്യ മന്ത്രിസഭ ഏപ്രിൽ അഞ്ചിനു സ്ഥാനമേറ്റു. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരെന്ന അപൂർവനേട്ടം കൂടി .എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയ്ക്കുണ്ടായിരുന്നു. പിന്നീട് മറ്റൊരു മന്ത്രിസഭയ്ക്കുമുണ്ടാകാത്ത കുറെ സവിശേഷതകളും കൗതുകങ്ങളുമുണ്ടായിരുന്നു...

Prof. John Kurakar

No comments: