Pages

Wednesday, April 5, 2017

GISHNU PRANNOY’S MOTHER ARRESTED IN FRONT OF KERALA POLICE HEADQUARTERS

GISHNU PRANNOY’S MOTHER ARRESTED IN FRONT OF KERALA POLICE HEADQUARTERS
ജിഷ്ണുവിന്റെ അമ്മ അറസ്റ്റില്‍; പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് പൊലീസ്

Tension prevailed near the State police headquarters after police forcibly removed and arrested Mahija, deceased Nehru college student Jishnu Prannoy’s mother who, with some others, attempted to stage a protest demanding the arrest of those responsible for Jishnu’s death.Jishnu Prannoy, a student of Nehru College of Engineering, Thrissur was found hanging after alleged torture by college authorities. However, most of the accused have not yet been arrested.Police had warned the protesters of arrest before they assembled at the headquarters at 10:15 am. Police told Jishnu's family that they could stage a protest 100 meters away, and assured to hold a discussion with them later.
നീതിതേടി നിരാഹാര സമരത്തിന് തലസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലപ്രയോഗത്തിനൊടുവില്‍ മഹിജയെ വലിച്ചിഴച്ചാണ് സമരമുഖത്തുനിന്ന് മാറ്റിയത്. സമരത്തിനെത്തിയ 11 ബന്ധുക്കളെയും അറസ്റ്റ് ചെയ്തു. ഡിജിപി ഓഫിസില്‍ സമരം അനുവദിക്കില്ലെന്ന പൊലീസ് നിലപാടാണ് സംഘര്‍ഷത്തിനും നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചത്.
രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും കണ്ട് രാവിലെ തന്നെ ഡി.ജി.പി ഓഫിസിന് മുന്നിൽ സമരം അനുവദിക്കില്ല എന്ന് പൊലീസ് അറിയിച്ചു. എന്നാൽ നീതി കിട്ടും വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ വ്യക്തമാക്കി. ഡി.ജി.പി ഓഫിസിന് 100 മീറ്റർ അകലെവച്ച് മഹിജയെയും ബന്ധുക്കളെയും പൊലീസ് സംഘം തടഞ്ഞു. ഇതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്നു.പതിനൊന്നുമണിക്ക് മഹിജയുമായി ചർച്ചയാകാമെന്ന ഡി.ജി.പി നിലപാട് പൊലീസ് ്അറിയിച്ചു. ഇതിനിടെ പൊലീസിന്റെ ബലപ്രയോഗത്തിൽ തളർന്ന മഹിജ റോഡിൽ വീണു. മഹിജയെ ബലപ്രയോഗത്തിലൂടെ പൊലീസ് വലിച്ചിഴച്ച് നീക്കി, ഒപ്പം ഒപ്പം ബന്ധുക്കളെയും. മഹിജയെയും ബന്ധുക്കളെയും എവിടേക്ക് കൊണ്ടുപോകുന്നു എന്ന കാര്യവും പൊലീസ് വ്യക്തമാക്കിയില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഹിജയെ പേരൂർക്കട ആശുപത്രിയിലേക്കാണ് എത്തിച്ചത്. ഒപ്പമുണ്ടായിരുന്ന പതിനൊന്നുപേരെയും നന്ദാവനം എ.ആർ.ക്യാംപിലേക്കും മാറ്റി.
പോലീസ് തങ്ങളെ മര്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മാവൻ
ജിഷ്ണുവിന് നീതി തേടി നടത്തിയ സമരം രഷ്ട്രീയ സമരമാക്കാന്പോലീസ് ഗൂഡാലോചന നടത്തിയെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്. പി.കൃഷ്ണദാസിനെ വിളിച്ചു വരുത്തി നന്നായി പെരുമാറിയ പോലീസ് തങ്ങളെ തെരുവിലിട്ട് മര്ദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊടിയുടെയോ മുദ്രാവാക്യങ്ങളുടെയോ രാഷ്ട്രീയ പാര്ട്ടികളുടെ പിന്തുണയില്ലാതെയാണ് പോലീസ് ആസ്ഥാനത്ത് എത്തിയത്. ഡിജിപിയെ കണ്ട് തങ്ങളുടെ നിലപാട് പറയാനും സമാധാനപരമായി സമരം ചെയ്യുകയുമായിരുന്നു ലക്ഷ്യം. ആറ് പേരെ ഡിജിപിയെ കാണാന്അനുവദിക്കുമെന്നും ബാക്കിയുള്ളവരെ ഇവിടെ തടയുമെന്നും മ്യൂസിയം സിഐ അറിയിച്ചു. സമയം മ്യൂസിയം എസ് തന്നെ പിടിച്ചു തള്ളുകയും മര്ദിക്കുകയുമായിരുന്നുവെന്നും ശ്രീജിത് പറഞ്ഞു. തന്നെ മര്ദിക്കുന്നത് തടഞ്ഞ ജിഷ്ണുവിന്റെ അമ്മ മഹിജയെയും പോലീസ് മര്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

പോലീസ് ആസ്ഥാനത്തിന് മുന്നില്സമരം നടത്താന്എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബാംഗങ്ങളേയും തടഞ്ഞ സംഭവത്തില്വി.എസ് അച്യുതാനന്ദന്ഡിജിപിയെ ഫോണില്വിളിച്ച് ശാസിച്ചു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് സര്ക്കാരിനെ നാറ്റിക്കാനാണോ ശ്രമമെന്ന് അദ്ദേഹം ചോദിച്ചുകുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്വരുന്നവരെ അറസ്റ്റ് ചെയ്യുകയാണോ പോലീസ് ചെയ്യുന്നതെന്നും വി.എസ് ചോദിച്ചു. ഡിജിപി ലോക്നാഥ് ബെഹ് മറുപടി പറയാന്ശ്രമിച്ചെങ്കിലും മറുപടിക്ക് കാത്തു നില്ക്കാതെ അദ്ദേഹം ഫോണ്വെച്ചതായാണ് വിവരം
പോലീസ് ആസ്ഥാനത്തിനു മുന്നില്സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള പോലീസിന്റെ പെരുമാറ്റം ക്രൂരമായിപ്പോയെന്ന് ബിജെപി എം.എല്‍. . രാജഗോപാല്പറഞ്ഞു. എസിപിയുടെയും മറ്റു പോലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. വാഹനത്തില്കയറ്റി കൊണ്ടുപോകുന്നതിനിടയില്ഇവരോട് സംസാരിച്ചത് വളരെ മോശം ഭാഷയിലാണ്. സ്ത്രീകള്ക്കെതിരായി വലിയ അതിക്രമമാണ് നടന്നത്. കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ വാഹനത്തില്കൊണ്ടുപോകുകയാണ് ചെയ്തത് രീതിയില്‍ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാന്പറ്റുന്ന കാര്യമല്ല

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത പോലീസിന്റെ രീതി മനുഷ്യത്വരഹിതമെന്ന് മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. സാങ്കേതികത്വം പറഞ്ഞ് അവരെ സമരം ചെയ്യുന്നതില്നിന്ന് തടയാന്പാടില്ലായിരുന്നു. സാങ്കേതികത്വം മനുഷ്യത്വത്തിന് വഴിമാറുകയായിരുന്നു വേണ്ടത്മകന്നഷ്ടമായ വേദന അറിയിക്കാനാണ് അവര്സമരം നടത്താനായി എത്തിയത്. അവരെ അതിന് അനുവദിക്കേണ്ടതായിരുന്നു. സംഭവത്തില്മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുചോദിക്കണം. സംഭവം കേരള മനസാക്ഷിക്കു മുമ്പില്ചോദ്യചിഹ്നമാണെന്നും ഉമ്മന്ചാണ്ടി കൂട്ടിച്ചേര്ത്തു. പ്രകടനങ്ങളും സമരവുമായല്ല മഹിജ ഡി.ജി.പി ഓഫീസിന് മുന്നില്എത്തിയത്. തന്റെ മകന് നീതി കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പിയെ കാണാനായിരുന്നു. പക്ഷെ ഒരു പ്രക്ഷോഭക്കാരെ നേരിടും പോലെയാണ് പോലീസ് അവരെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്വേദനിപ്പിക്കുന്നതാണെന്നും മകന്നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്സര്ക്കാരിന് സാധിക്കുന്നില്ലെന്നും ചെന്നിത്തല വിമര്ശിച്ചു. അവരെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Prof. John Kurakar

No comments: