DON’T CREATE ARTIFICIAL CONTROVERSY- INDIA TO CHINA ON
DALAI LAMA’S VISIT
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടരുത്
The minister of state for
Home said that China should not interfere in India's internal affairs. India on Tuesday hit out at China over its objection to the Dalai
Lama’s trip to Arunachal Pradesh, saying no “artificial controversy” should be
created around the visit and asked Beijing not to interfere in its
internal affairs.China has kept a close watch ahead of the Dalai Lama’s visit,
starting Tuesday, and the Chinese foreign ministry had warned India against the
visit of the Tibetan spiritual leader to Arunachal Pradesh,
which Beijing claims as part of Tibet, saying it will cause “serious damage” to
bilateral ties.
However,
unfazed by the Chinese warning, India asserted, “No additional colour should be
ascribed to his religious and spiritual activities and visits to various states
of India.”It also reiterated the government’s position that the Dalai Lama is a
revered religious leader who is deeply respected by the Indian people.The
government, therefore, urges that no “artificial controversy” should be created
around his present visit to Arunachal Pradesh, the external affairs ministry
said in a press release.Reacting sharply, Minister of State for Home Kiran
Rijiju asked China not to interfere in India’s internal affairs and asserted
that New Delhi respects the “One-China” policy and expects Beijing to
reciprocate.He said, “There is no political angle behind His Holiness’s visit
to Arunachal Pradesh. It is completely religious.“Arunachal Pradesh is an
inseparable part of India and China should not object to his visit and
interfere in India’s internal affairs.”
ഇന്ത്യയുടെ ആഭ്യന്തര
കാര്യങ്ങളിൽ ചൈന ഇടപെടരുതെന്ന്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി
കിരൺ റിജ്ജു. ചൈനയുടെ
ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ
ഒരിക്കലും ഇടപെട്ടിട്ടില്ല. അതേ
മാന്യത ചൈനയും കാണിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.അരുണാചൽപ്രദേശ്
ഒരിക്കലും തർക്കപ്രദേശമല്ല. ഇന്ത്യയിലെ
പരമാധികാരങ്ങളുള്ള ഒരു സംസ്ഥാനമാണ്.
അതിർത്തി സംബന്ധിച്ച് ഇന്ത്യയും
ചൈനയും തമ്മിൽ ചില
തർക്കങ്ങൾ ഉണ്ടാവാം. എന്നാൽ,
അതിന്റെ പേരിൽ ചൈനയ്ക്ക്
അരുണാചലിൽ അവകാശം ഉന്നയിക്കാനാവില്ല.
അതിർത്തി പ്രശ്നം സംബന്ധിച്ച്
ഇരു രാജ്യങ്ങളും തമ്മിലും
ഉടൻ അനുരഞ്ജനത്തിൽ എത്തുമെന്നാണ്
കരുതുന്നതെന്നും റിജ്ജു കൂട്ടിച്ചേർത്തു.ടിബറ്റൻ
ആത്മീയ ആചാര്യൻ ദലൈലാമയുടെ
അരുണാചൽ സന്ദർശനത്തിനെതിരെ ചൈന
രംഗത്ത് വന്ന സാഹചര്യത്തിലാണ്
ഇന്ത്യ ശക്തമായി പ്രതികരിച്ചത്.
ഒറ്റചൈന നയത്തെ ഇന്ത്യ
അംഗീകരിക്കുന്നുവെന്നും അതുപോലെ
ചൈനയും ഇന്ത്യയുടെ നിലപാടുകളെ
മാനിക്കണം. ദലൈലാമയുടെ അരുണാചൽ
സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമായ
ഒരു ലക്ഷ്യവുമില്ല. തികച്ചും
മതപരമായ സന്ദർശനമാണത്. അരുണാചൽ
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.
അതിനാൽ അവിടേക്കുള്ള ദലൈലാമയുടെ
സന്ദർശനത്തെ ചൈന എതിർക്കേണ്ടതില്ലെന്ന്
റിജ്ജു പറഞ്ഞു.അരുണാചലിൽ
ദലൈലാമ സന്ദർശനം നടത്തിയാൽ
അത് ഇരു രാജ്യങ്ങളും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ
ഗുരുതരമായി ബാധിക്കുമെന്ന് ചൈനയുടെ
വിദേശകാര്യ മന്ത്രാലയം നേരത്തെ
മുന്നറിയിപ്പ് നൽകിയിരുന്നു.
Prof. John Kurakar
No comments:
Post a Comment