Pages

Friday, April 7, 2017

പെ​​​ൻ​​​ഷ​​​ൻകാരുടെ യാതന കാണാൻ കേരളത്തിൽ ആരുമില്ലേ ?

പെ​​​​​​​​​ൻകാരുടെ യാതന കാണാൻ 
കേരളത്തിൽ ആരുമില്ലേ ?
കേരളത്തിലെ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങാ​​​നാ​​​യി കാ​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്ന മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​രു​​ടെ യാതന കാണാൻ  ആരുമില്ലാത്ത സ്ഥിതിയാണ് .ത​​​ങ്ങ​​​ൾ​​​ക്കു കി​​​ട്ടേ​​​ണ്ട പെ​​​ൻ​​​ഷ​​​നു​​വേ​​ണ്ടി ട്ര​​ഷ​​റി​​ക്കു മു​​ന്നി​​ൽ ദി​​വ​​സ​​ങ്ങ​​ളോ​​ളം കാ​​ത്തു​​നി​​ൽ​​ക്കേ​​ണ്ടി​​വ​​രു​​ക എ​​ന്ന​​തു വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്ക് എ​​ത്ര​​മാ​​ത്രം വേദനാകരമാണ് .മ​​​റ്റു വ​​​രു​​​മാ​​​ന​​​മൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​വ​​​രാ​​​വും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രി​​​ൽ ​ഭൂ​​​രി​​​ഭാഗവും . ആ​​​വ​​​ശ്യ​​​ത്തി​​​നു ക​​​റ​​​ൻ​​​സി ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത​​​താ​​​ണു പ്ര​​​ശ്ന​​​കാ​​​ര​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്നു .. 103 കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട​​​ത്ത് 49 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​റ​​​ൻ​​​സി മാ​​​ത്ര​​​മാ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ വ​​​രെ നൽകിയുള്ളു എന്നാണ് അറിയുന്നത് . പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രെ​​​ ദുരിതത്തിലാക്കി ​ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​ട്ടം ഉ​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തു തീ​​രെ വി​​ല​​കു​​റ​​ഞ്ഞ ഏ​​ർ​​പ്പാ​​ടാ​​ണ്.
നോ​​​ട്ട്​​​ക്ഷാ​​​മം , മലപ്പുറം തെരഞ്ഞടുപ്പ് ഇവയൊക്കെ  പെ​​​ൻ​​​ഷ​​​നെ ബാധിക്കുന്നതു കഷ്‌ടമാണ് .സാധാരണ പെൻഷൻറെ  സ്ഥിതി ഇതാണെങ്കിൽ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻറെ  സ്ഥിതിയെന്താകും .രാ​​​ജ്യ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ല്ലാം ഡി​​​ജി​​​റ്റ​​​ൽ ആ​​ക്കു​​ക എ​​ന്ന​​​താ​​​ണു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം. ഇപ്പോഴാകട്ടെ ട്ര​​​ഷ​​​റി ചെക്കുകൾ  ബാങ്കുകളിൽ സ്വീകരിക്കുന്നവയുമല്ല . സർക്കാരുകൾ പെ​​​ൻ​​​ഷൻ കാരെ വല്ലാതെ വീർപ്പുമുട്ടിക്കുകയാണ് .റി​​​സ​​​ർ​​​വ് ബാ​​​ങ്കിനെ ക്കുറിച്ചുള്ള മതിപ്പ് ജനങ്ങളിൽ  കുറഞ്ഞു കുറഞ്ഞു വരികയാണ്.. നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ലി​​​ന്‍റെ ആ​​​ദ്യ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ നോ​​​ട്ട് ക്ഷാ​​​മം ജ​​ന​​ങ്ങ​​ളെ എ​​ത്ര​​മാ​​ത്രം വ​​ല​​ച്ചു​​വെ​​ന്ന​​ത് അ​​നു​​ഭ​​വ​​മാ​​ണ​​ല്ലോ. പെൻഷനും  ശമ്പളവും കൊടുക്കാൻ നോട്ടില്ല എന്നുപറയുന്നത് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പോ​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നുള്ള വീ​​​ഴ്ചതന്നെയാണ് .ഒരു മാസത്തെ പെൻഷൻ വാങ്ങാൻ വയോധികർ എത്ര പ്രാവശ്യം  ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ  പോകണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: