Pages

Sunday, April 30, 2017

ഭീതിയുടെനിഴൽപരക്കുന്ന കശ്മീർതാഴവരയിൽ സമാധാനം ഇനിഎന്ന്?

 
ഭീതിയുടെനിഴൽപരക്കുന്ന കശ്മീർതാഴവരയിൽ 
                         സമാധാനം ഇനിഎന്ന്?                           
കശ്മീർ താഴവര ഏതാനം മാസങ്ങളായി പുകയുകയാണ് .അവിടെ സ്ഥിതിഗതികള്‍ നാള്‍ക്കുനാള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്കടുത്ത് പന്‍സ്ഗാമിലെ സൈനികക്യാമ്പിനുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ ഭീകരാക്രമണം നടന്നു. ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ ഫിദായീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരവാദികളും കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. നിയന്ത്രണരേഖയില്‍നിന്ന് പത്ത് കിലോമീറ്റര്‍മാത്രം അകലെയുള്ള 155 ഫീല്‍ഡ് റെജിമെന്റിന്റെ ആര്‍ട്ടിലറി ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്.സൈനികള്‍ക്കുനേരെ മാത്രമല്ല കശ്മീരിലെ രാഷ്ട്രീയനേതൃത്വത്തിനുനേരെയും ആക്രമണം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ വ്യാപകമായി സുരക്ഷാസേനയ്ക്കുനേരെ കല്ലേറ് നടത്തുന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.  പുല്‍വാമ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥികള്‍ക്കുനേരെ അര്‍ധസൈനികസേന ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സ്ഥിതി വഷളായത്. സ്ഥിതി നിയന്ത്രണംവിട്ടതോടെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും കോളേജുകളും  സര്‍വകലാശാലകളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. 
ഇരുപത്തിരണ്ടോളം സാമൂഹ്യമാധ്യമങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ശ്രീനഗര്‍ ലോക്സഭാമണ്ഡലത്തില്‍ ഏപ്രില്‍ ഒമ്പതിന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7.12 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. ഒമ്പത് പേരാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലാപങ്ങളില്‍ കൊല്ലപ്പെട്ടത.്  ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് .ബന്ധപ്പെട്ട എല്ലാകക്ഷികളുമായുള്ള സംഭാഷണത്തില്‍ കൂടി മാത്രമേ കശ്മീര്‍പ്രശ്നം പരിഹരിക്കാനാകൂ. എന്നാല്‍, ഇപ്പോഴാവശ്യം സംഭാഷണം തുടങ്ങുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ്. പെല്ലറ്റ് തോക്കുകളും ബുള്ളറ്റുകളും ഗര്‍ജിക്കുമ്പോള്‍ സമാധാനസംഭാഷണം നടത്തുക അസാധ്യമാണ്. അതിനാല്‍ കശ്മീര്‍ ജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള അടിയന്തരനടപടികള്‍ കേന്ദ്രം കൈക്കൊള്ളണം.

പ്രൊഫ്. ജോൺ കുരാക്കാർ               

                             



No comments: