Pages

Monday, April 3, 2017

മദ്യത്തിനായി അനന്തമായ ക്യൂ: പലയിടത്തും സംഘര്‍ഷം

മദ്യത്തിനായി അനന്തമായ ക്യൂ:
പലയിടത്തും സംഘര്ഷം
ദേശീയപാതയോരത്തെ മദ്യശാലകള്അടച്ചു പൂട്ടിയതിന് ശേഷമുള്ള രണ്ടാം ദിവസവും മദ്യവില്പന കേന്ദ്രങ്ങളില്അനുഭവപ്പെട്ടത് വമ്പന്ക്യൂ. മണിക്കൂറുകള്നീണ്ട ക്യൂ സംഘര്ഷത്തിലേക്ക് നീണ്ടതോടെ പലയിടത്തും പോലീസെത്തിയാണ് ആളുകളെ നിയന്ത്രിക്കുന്നത്.സംസ്ഥാനത്തെ അവശേഷിക്കുന്ന മദ്യവില്പനശാലകളില്എല്ലാം തന്നെ അതിരാവിലെ മുതല്നീണ്ട ക്യൂവായിരുന്നുരാവിലെ എഴ് മണി മുതല്‍  ആരംഭിച്ച ക്യൂ ഒന്പത് മണിയോട പലയിടത്തും കിലോമീറ്ററുകള്നീണ്ടു.കടുത്ത വെയിലിനെ അവഗണിച്ചും മൂന്നും, നാലും മണിക്കൂര്ക്യൂ നിന്നാണ് ആളുകള്മദ്യം വാങ്ങിയത്. പ്രഭാതഭക്ഷണം പോലും ഒഴിവാക്കി ക്യൂവില്നിന്ന പലര്ക്കും വെയില്കൊണ്ട് നിര്ജലീകരണം സംഭവിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു.
പരാമവധി മദ്യം വാങ്ങി ഇരട്ടിവിലയ്ക്ക്  ആവശ്യക്കാര്ക്ക് മറിച്ചു വില്ക്കുന്നവരും രാവിലെ തന്നെ ക്യൂവിലെത്തിയിരുന്നു. ഇടയ്ക്ക് ക്യൂവില്തള്ളിക്കേറാനും ക്യൂവില്നില്ക്കുന്നവരെ മണിയടിച്ച് മദ്യം വാങ്ങാനും പലരും രംഗത്ത് വന്നതോടെ ഇടയ്ക്കിടെ സംഘര്ഷം രൂപപ്പെട്ടു. നിശ്ചിത തുക വാങ്ങി ആളുകള്ക്ക് ക്യൂ നിന്ന് മദ്യം വാങ്ങി കൊടുക്കുന്നവരും ഇപ്പോള്സജീവമായി ഇറങ്ങിയിട്ടുണ്ട്മദ്യവില്പനശാലകളിലെ തിരക്ക് കണക്കിലെടുത്ത് രാവിലെ ഏഴരമുതല്തന്നെ എല്ലായിടത്തും പോലീസ് സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലെ ഏകമദ്യവില്പനശാല സ്ഥിതി ചെയ്യുന്ന മാവൂര്റോഡില്എസ്.ഐയുടെ നേതൃത്വത്തില്ഏഴംഗ പോലീസ് സംഘമാണ് ക്യൂ നിയന്ത്രിക്കുന്നത്. വൈകുന്നേരം തിരക്ക് കൂടുകയാണെങ്കില്കൂടുതല്പോലീസുദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്മദ്യവില്പനശാലയ്ക്ക് മുന്നിലെ അത്ഭുതപൂര്വ്വമായ തിരക്ക് ഷൂട്ട് ചെയ്യാന്എല്ലാ മാധ്യമങ്ങളും രാവിലെ തന്നെ ഇറങ്ങിയിരുന്നു. ടിവി ക്യാമറയോട് മുഖം മറച്ചു നിന്നെങ്കിലും നിലവിലെ അവസ്ഥയിലുള്ള പ്രതിഷേധം ആളുകള്മാധ്യമപ്രവര്ത്തകരോട് മറച്ചു വച്ചില്ല.

സര്ക്കാരിന് കോടിക്കണക്കിന് രൂപ വരുമാനമായി നല്കുന്ന കുടിയന്മാരോട് ഇത്ര മോശമായി പെരുമാറുന്നത് ഒരു രീതിയിലും ന്യായീകരിക്കാനാവിലെന്ന് പലരും മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. ഒരു കുപ്പി മദ്യം വാങ്ങാന്മണിക്കൂറുകള്വെയില്കൊണ്ട് ക്യൂ നില്ക്കേണ്ടി വരുന്നതും മദ്യവില്പനശാലകള്ക്ക് മുന്നില്അടിക്കടി രൂപപ്പെടുന്ന സംഘര്ഷാവസ്ഥയും ചിലരെയെങ്കിലും മദ്യം വാങ്ങാന്വരുന്നതില്പിന്നോക്കം വലിക്കുന്നുണ്ട്. അടിയന്തരമായി പ്രശ്നം  തീര്ത്തിലെങ്കില്സ്വന്തമായി മദ്യം വാറ്റിയെടുക്കേണ്ടി വരുമെന്ന ഭീഷണിയും ചിലര്മാധ്യമപ്രവര്ത്തകരോട് നടത്തി

Prof. John Kurakar

No comments: