Pages

Sunday, April 2, 2017

കൊതിപ്പിക്കുന്ന പ്രകൃതിസൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന നെല്ലിയാമ്പതി

കൊതിപ്പിക്കുന്ന പ്രകൃതിസൗന്ദര്യം
ഒളിപ്പിച്ചുവെച്ചിരിക്കുന്ന നെല്ലിയാമ്പതി

കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ ഒരു  വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. 
നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.സമുദ്ര നിരപ്പില്‍ നിന്ന് 467 മുതല്‍ 1572 വരെ മീറ്റര്‍ ഉയരത്തിലാണ് ഈ മലകള്‍. നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്. ഹരം പകരുന്ന 10 ഹെയര്‍ പിന്‍ വളവുകള്‍ ഈ റോഡിലുണ്ട്.കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍‌മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി.
പോത്തുണ്ടി ഡാം, ബോട്ടിങ്ങ് അടക്കമുള്ള സൗകര്യങ്ങളുള്ളതിനാല്‍ ഉത്തമമായ ഒരു പിക്‌നിക് കേന്ദ്രമാണ്. നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്. പാലക്കാട് ജില്ലയ്ുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്ന് കാണാം. അങ്ങു ദൂരെ നെല്‍പാടങ്ങള്‍ കണ്ടാല്‍ പച്ചപട്ടുവിരിച്ചിട്ടപോലെ തോന്നും. പശ്ചിമഘട്ടത്തിലെ ഏറെ പ്രത്യേകതകളുള്ള പാലക്കാട് ചുരവും സമീപ സംസ്ഥാനമായ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും ഇവിടെ നിന്ന് വീക്ഷിക്കാന്‍ കഴിയും.മലമുകളിലേക്കുള്ള യാത്രയ്ക്കിടെ ജൈവകൃഷിരീതി അവലംബിച്ചിട്ടുള്ള തോട്ടങ്ങള്‍ കാണാം. സ്വകാര്യ കമ്പനികള്‍ നടത്തുന്ന തേയിലത്തോട്ടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. കേരളത്തില്‍ ഓറഞ്ച് കൃഷിയുള്ള പ്രദേശമെന്ന ഖ്യാതിയും നെല്ലിയാമ്പതിക്കുണ്ട്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. പാദദിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല.വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: