മലയാളഭാഷ നിർബന്ധ മാക്കിയ
കേരളസർക്കാരിനു അഭിനന്ദനം
കേരളസർക്കാരിനു അഭിനന്ദനം
പത്താംക്ലാസ് വരെ മലയാള ഭാഷാപഠനം നിർബന്ധിതമാക്കിയ കേരളസർക്കാർ അഭിന്ദനം അർഹിക്കുന്നു . സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ- എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്വാശ്രയ സ്കൂളുകളിൽ ഹയർ സെക്കൻഡറിതലം വരെ മലയാളം നിർബന്ധിത വിഷയമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ആവിധത്തിൽ ആലോചന നടന്നെങ്കിലും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇപ്പോൾ പത്താം ക്ലാസ് വരെ മാത്രം മലയാള പഠനം നിർബന്ധിതമാക്കിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.
മാതൃഭാഷാ പഠനത്തിനു മുന്തിയ പരിഗണന നൽകേണ്ട വിഷയംതന്നെയാണ് .. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷയാണു മലയാളം. അതിലൂടെ ഭാഷാപോഷണത്തിനു നൂറു കോടി രൂപയുടെ കേന്ദ്രസഹായത്തിനു സംസ്ഥാനം അർഹമാകുകയും ചെയ്തു. കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നവർ മലയാള ഭാഷ നിർബന്ധമായും പഠിക്കണം .കേരളത്തിലെ പല സർക്കാരും ഇക്കാര്യത്തിൽ ഇതിനുമുൻപും പല പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട് .പക്ഷെ അവർക്കാർക്കും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല .ചില സ്കൂളുകളിൽ ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാവൂ എന്നും മറ്റും വാശിപിടിക്കുന്നവർ ഉണ്ട് . വിദേശത്തു ജോലി ചെയ്യുന്ന മാതാപിതാക്കൾ മലയാളം പഠിക്കുന്നത് ഒരു കുറവായി കാണുന്നവരുമുണ്ട് .പല കുട്ടികൾക്കും മലയാളം സംസാരിക്കാൻ പോലും അറിയില്ല .വിദേശത്തെ വലിയ വിദ്യാഭ്യാസച്ചെലവു താങ്ങാനാവാതെ പലരും കുട്ടികളെ നാട്ടിലെ സ്കൂളുകളിൽ ചേർക്കുമ്പോഴാണ് പ്രശ്നം .മലയാളഭാഷയിൽ അടിസ്ഥാനമില്ലാത്തവരാണെങ്കിൽ അവർക്കു ഹൈസ്കൂൾ ക്ലാസുകളിലെ മലയാളപഠനം പ്രശ്നമാകും.
വിദേശങ്ങളിൽ സ്ഥിരതാമസമാക്കിയ മലയാളികളുടെ രണ്ടാം തലമുറയിലും മൂന്നാം തലമുറയിലും പെട്ടവർ മലയാളം വീട്ടിലെങ്കിലും സംസാരിച്ചില്ലെങ്കിൽ പ്രശ്നമായതുതന്നെ .മറുനാട്ടിലുള്ള മലയാളികൾ മാത്രമല്ല, വിദേശികളും
തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുകയും കേരളത്തിൽ പഠിക്കാൻ അയയ്ക്കുകയും ചെയ്യുന്ന സാഹചര്യം വളർത്തിയെടുക്കാൻ കഴിയണം ..മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ മാനേജർ മാരിൽ നിന്നും പ്രധാനാധ്യാപകരിൽനിന്നും പിഴ ഈടാക്കാനും നിയമലംഘനം തുടർന്നാൽ ആ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാനും സർക്കാരിനു കഴിയണം. മലയാളികളോട് മലയാളം നിർബന്ധമായും പഠിക്കണം എന്നു പറയേണ്ടിവരുന്നതും നിയമം കൊണ്ടുവരുന്നതും നാണക്കേടുതന്നെയാണ് ..
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment