Pages

Friday, April 7, 2017

64TH NATIONAL FILM AWARDS WINNERS-2017

64TH NATIONAL FILM AWARDS WINNERS-2017
64ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ
ദേശീയ ചലച്ചിത്ര അവാർഡ്: സുരഭി മികച്ച നടി,
 അക്ഷയ്കുമാർ നടൻ
64th National Film Awards was announced on Friday morning. Sonam Kapoor-starrer 'Neerja', which was directed by Ram Madhvani, was declared as the Best Hindi Feature Film. Akshay Kumar bagged the Best Actor award for his act in 'Rustom' while Ajay Devgn-directed 'Shivaay' won the award for Best VFX. Sonam Kapoor also got a Special Mention for her performance in 'Neerja'.Over 300 films vied for the honours this year. The process to choose the best from Indian cinema began in mid-March. Filmmaker Priyadarshan was the chairperson of the jury in feature films category, while nationally acclaimed cinematographer and writer Raju Misra was the chairperson in non-feature category. Best Actor - Akshay Kumar (Rustom)
Best Actress - Surabhi Lakshmi (Minnaminungu)
Best Director - Rajesh Mapuskar (Ventilator)
Best Film on Social Issues - 'Pink'
Best Supporting Actor - Manoj Joshi (Dashkriya)
Best Supporting Actress - Zaira Wasim (Dangal)
Best Debut Film of a Director - Deep Chaudari (Alifa)
Best Popular Film Providing Wholesome Entertainment - 'Sathamanam Bhavathi'
Best Stunt Choreography - Peter Hein (Pulimurugan)
Best Children's Film - 'Dhanak' (Hindi)
Best Child Artist - Adhish Praveen (Kunju Daivam), Saj (Noor Islam), Manohara (Railway Children)
Best Male Playback Singer - Sundara Iyer (Joker)
Best Female Playback Singer - Iman Chakraborty (Praktan)
Best Screenplay (original) - Syam Pushkaran (Maheshinte Prathikaaram)
Best Screenplay (adapted) - Sanjay Krishnaji Patel (Dashakriya)
Best Editing - Rameshwar S. Bhagat (Ventilator)
Best Special Effect Award: 'Shivaay'
Sound Designer - Jayadevan (Kaadu Pookkunna Neram)
Best Production Design - 24
Best Costume Designer - Sachin (Cycle)
Best Environmental film including agriculture - The Tiger Who Crossed The Line
Best Make-up Artist - MK Ramakrishna
Best Music Direction - Babu Padmanabha (Allama)
Special Mention
Kadvi Hawa (Hindi)
Mukthi Bhavan (Hindi)
Majirathi Keki (Assamese)
Neerja - Sonam Kapoor
Special Jury Award for Mohanlal for Pulimurugan, Janatha Garage and Munthirivallikal Thalirkkumbol
Best Feature Films in Regional Languages
Madipur (Tulu)
Joker (Tamil)
Wrong Side Raju (Gujarati)
Pelli Choopulu (Telugu)
Dashakriya (Marathi)
Bisarjan (Bengali)
64ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് പുരസ്കാര നേട്ടം. ഏഴു പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മലയാള താരം സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിനാണ് സുരഭിക്ക് അവാർഡ്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാറിനെ മികച്ച നടനായും തെരഞ്ഞെടുത്തു. മറാത്തി ചിത്രം കാസവ് ആണ് മികച്ച സിനിമ.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിനെ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. മികച്ച തിരക്കഥക്കുള്ള പുരസ്കാരവും മഹേഷിന്റെ പ്രതികാരം തന്നെ നേടി. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ മഹേഷിന്റെ പ്രതികാരം തഴഞ്ഞുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പലരും മികച്ച ചിത്രമാകേണ്ടത് ഈ ദിലീഷ് പോത്തൻ ചിത്രമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ്, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക പരാമർശവും ലഭിച്ചു. മികച്ച ബാലനടനായി  ആദിഷ് പ്രവീണിനെ തെരഞ്ഞെടുത്തു. കുഞ്ഞുദൈവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 
പുരസ്കാരം.

പുലിമുരുകന്പോലൊരു സിനിമ അവാര്ഡ് നിര്ണയത്തിനായി തിരഞ്ഞെടുത്തതില്സന്തോഷമുണ്ട്. ഒരുപാട് പേരുടെ പ്രയത്നത്തിന്റെ ഫലമാണ് പുലിമുരുകന്‍. അതിന് പുരസ്കാരം ലഭിച്ചതില്നടനെന്ന നിലയില്സന്തോഷമുണ്ടെന്ന് മോഹന്ലാല്പറഞ്ഞു

മറ്റു അവാർഡുകൾ
സഹനടി -സൈറ വസീം(ദങ്കൽ)
സഹനടൻ -മനോജ് ജോഷി
തമിഴ് ചിത്രം -ജോക്കർ
ഹിന്ദി ചിത്രം -നീർജ
സിനിമാ സൗഹൃദ സംസ്ഥാനം -ഉത്തർപ്രദേശ്
സിനിമാ നിരൂപകൻ -ജി. ധനഞ്ജയന്
ഡോക്യുമെന്ററി -ചെമ്പൈ-മൈ ഡിസ്കവറി ഓഫ് ലെജന്ഡ് (സൗമ്യ സദാനന്ദന്)
ഹ്രസ്വ ചിത്രം -അബ
കൊറിയാഗ്രഫി -ജനതാ ഗാരേജ്
ഗാനരചന -വൈരമുത്തു
ശബ്ദമിശ്രണം -കാടു പൂക്കുന്ന നേരം
ബാലതാരങ്ങള് -ആദിഷ് പ്രവീണ് (കുഞ്ഞുദൈവം), സൈറ വസി, മനോഹര് കെ
ഓഡിയോഗ്രഫി -ജയദേവന് ചക്കട (കാട് പൂക്കുന്ന നേരം)
ആനിമേഷന് ഫിലിം -ഹം ചിത്ര് ബനാതേ ഹേ
സ്പെഷ്യൽ ഇഫക്റ്റ്സ്: നവീൻ പോൾ (ശിവായ്)
മികച്ച സംവിധായകന്: രാജേഷ് മപൂസ്കര്(വെന്റിലേറ്റര്)
മികച്ച പരിസ്ഥിതി സിനിമ: ദ് ടൈഗര് ഹൂ ക്രോസ്ഡ് ദ് ലൈന്
മികച്ച നവാഗത സംവിധായകൻ: ദീപ് ചൗധരി (അലീഫ്)
ഛായാഗ്രഹണം: തിരുനാവക്കരശ്ശ് (24)
പ്രൊഡക്ഷൻ ഡിസൈൻ: സുവിത ചക്രവർത്തി

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള ചിത്രങ്ങൾക്ക് മികച്ച നേട്ടം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും മഹേഷിന്റെ പ്രതികാരം നേടി. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് അവാർഡ് ലഭിച്ചത്. ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ പ്രിയദർശനാണ് ഡൽഹിയിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മൂന്ന് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. തെലുങ്ക് ചിത്രം ജനതാ ഗാരേജ്, മലയാള ചിത്രങ്ങളായ പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്നിവയിലെ അഭിനയത്തിനാണ് മോഹൻലാൽ പ്രത്യേക പരാമർശം നേടിയത്. പുലിമുരുകൻ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിൻ മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. കാടുപുക്കുന്ന നേരം എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം നേടിയ ജയദേവൻ ചക്കാടത്തും മലയാളത്തിന് അഭിമാനമായി. നോണ് ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചെന്പൈ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിലും മലയാളി തിളക്കമുണ്ടായി. കുഞ്ഞുദൈവം എന്ന ചിത്രത്തിലൂടെ ആദിഷ് പ്രവീണാണ് മലയാളിപ്പെരുമ ഉയർത്തിയത്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം അജിത്ത് ജോർജ് ജേക്കബ് സ്വന്തമാക്കി.
മറാത്തി ചിത്രം കസബ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അക്ഷയ് കുമാർ മികച്ച നടനായി. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ജോക്കർ നേടി. സോനം കപൂറിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ നീരജയാണ് മികച്ച ഹിന്ദി ചിത്രം. മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരം പിങ്ക് നേടി. ചലച്ചിത്ര സൗഹാർദ സംസ്ഥാനത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിനാണ്. ഈ വിഭാഗത്തിൽ ജാർഖണ്ഡ് പ്രത്യേക പരാമർശം നേടി. മികച്ച ഗാനരചയിതാവായി വൈരമുത്തുവും ഗായകനായി സുന്ദർ അയ്യറും ഗായികയായി ഇമാൻ ചക്രബർത്തിയും തെരഞ്ഞെടുക്കപ്പെട്ടു
ദേശീയ ചലചിത്ര പുരസ്കാര ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി സീരിയലുകളിലൂടെയും സിനിമകളിലൂടെയും തന്റെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ മുന്പേയ ഇടം നേടിയതാണ്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ നമ്മുടെ പ്രിയനടന്‍ മോഹന്ലാടലിന് വീണ്ടും ജൂറി പരാമര്ശം‍ ലഭിച്ചതിലും മലയാളികള്ക്ക്  അഭിമാനിക്കാം
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ശ്യാം പുഷ്കരന്‍, മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട ആദിഷ് പ്രവീണ്‍, 'കാടുപൂക്കുന്ന നേരം' എന്ന ചിത്രത്തിലെ ശബ്ദസംവിധാനത്തിന് ജയദേവന്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചുള്ള ബയോഗ്രഫിക്കല്‍ ഡോക്യുമെന്ററി സിനിമക്ക് അവാര്ഡ്ള നേടിയ സൗമ്യ സദാനന്ദന്‍ ഉള്പ്പെകടെയുള്ള എല്ലാ അവാര്ഡ്യ ജേതാക്കളെയും അഭിനന്ദിക്കുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Prof. John Kurakar


 

No comments: