Pages

Saturday, April 1, 2017

20 മുട്ടകളുമായി പെരുന്പാന്പ് കച്ചിത്തുറുവിനു കീഴിൽ

20 മുട്ടകളുമായി പെരുന്പാന്പ്
കച്ചിത്തുറുവിനു കീഴിൽ
ക​​ടു​​ത്തു​​രു​​ത്തി: 20 മു​​ട്ട​​ക​​ളു​​മാ​​യി അ​​ട​​യി​​രു​​ന്ന പെ​രു​ന്പാ​ന്പി​നെ കാ​ണാ​ൻ ജ​ന​പ്ര​വ​ഹം. ഇ​ന്ന​ലെ രാ​വി​ലെ മാ​ഞ്ഞൂ​ർ സൗ​ത്തി​ലാ​ണ് സം​ഭ​വം. ര​​ണ്ട​​ര മീ​​റ്റ​​റി​​ലേ​​റേ നീ​​ള​​വും 25 കി​​ലോ​​ഗ്രാ​മോ​ളം തൂ​​ക്ക​​വു​​മു​​ള്ള പാ​ന്പി​നെ​യാ​ണ് അ​ട​യി​രി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​​ടി​​കു​​ളം ശ​​ശീ​​ന്ദ്ര​​ന്‍റെ വീ​​ട്ടി​​ലെ ക​​ച്ചി​​ത്തു​​റു​​വി​​ന്‍റെ അ​​ടി​​യി​​ൽ​നി​​ന്നാ​​ണ് പാ​​ന്പി​​നെ​​യും മു​​ട്ട​​ക​​ളെ​​യും ക​​ണ്ടെ​​ത്തി​​യ​​ത്.
രാ​​വി​​ലെ ക​​ച്ചി അ​​ടു​​ക്കാ​നാ​​യി സ്ഥ​​ലം ഒ​​രു​​ക്കു​​ന്പോ​​ളാ​​ണു വീ​​ട്ടു​​കാ​​ർ പാ​​ന്പി​​നെ ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന് വാ​​ർ​​ഡ് മെം​ബ​റും പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ മ​​ഞ്ജു അ​​ജി​​ത്തി​​നെ വി​​വ​​രം അ​​റി​​യി​​ച്ചു. പ​​ത്ത​​ര​​യോ​​ടെ കോ​​ട്ട​​യം എ​​സ്ടി​​പി​​യി​​ൽ​നി​​ന്നു ഫോ​​റ​​സ്റ്റു​​കാ​​ർ എ​​ത്തി​​യാ​​ണു പാ​​ന്പി​​നെ പി​​ടി​​ച്ച​​ത്. ഇ​തി​നി​ടെ, വാ​ർ​ത്ത കാ​ട്ടു​തീ പോ​ലെ പ​ര​ന്ന​തോ​ടെ സ്ഥ​ല​ത്തേ​ക്കു ജ​ന​പ്ര​വാ​ഹ​മാ​യി. ജ​നം കൂ​ടി​യ​തോ​ടെ ക​ടു​ത്തു​രു​ത്തി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ നീ​​ലം​​പ​​റ​​ന്പി​​ൽ, പ​​ഞ്ചാ​​യ​​ത്തം​​ഗം ബി​​നോ​​യി ഇ​​മ്മാ​​നു​​വേ​​ൽ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മ​​ഞ്ജു അ​​ജി​​ത്ത് എ​​ന്നി​​വ​രും ജ​ന​ക്കൂട്ടത്തെ നി​യ​ന്ത്രി​ക്കാ​നും മ​റ്റു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Prof. John Kurakar

No comments: