WILD TIGER ATTACK AT
KANNUR
കണ്ണൂരിൽ പുലിയിറങ്ങി; അഞ്ചു പേരെ ആക്രമി

കണ്ണൂർ നഗരത്തിൽ പുലിയിറങ്ങി അഞ്ചു പേരെ ആക്രമിച്ചു. ഒരാളുടെ പരിക്ക് ഗുരുതരം. ഒന്പതു
മണിക്കൂറോളം കണ്ണൂർ നഗരത്തെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിലായി. .ഇന്നലെ
ഉച്ചകഴിഞ്ഞു മൂന്നോടെ നഗരത്തിലെ കസാനക്കോട്ട തായത്തെരു എൽപി സ്കൂളിനു സമീപമാണ് പുലിയെ ആദ്യം കണ്ടത്. ഇവിടെനിന്നു റോഡിലൂടെ ഓടിയ പുലി വീട്ടുമുറ്റത്തു ചെടി നനയ്ക്കുകയായിരുന്ന ഹാജി റോഡിലെ വ്യാപാരി നബിത്തിനെ (45) യാണ്
ആദ്യം ആക്രമിച്ചത്. അദ്ദേഹത്തിനു നേരേ ചാടിയ പുലി കഴുത്തിനു കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നബിത്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നബിത്തിന്റെ വീട്ടിൽനിന്ന് ഓടിയ പുലിയുടെ മുന്നിൽപ്പെട്ട നിർമാണത്തൊഴിലാളിയായ ഒഡിഷ സ്വദേശി മനോജ് (35), തായത്തെരു സ്വദേശി കൊട്ടയത്ത് അൻഷീർ (20), ആനയിടുക്ക് സ്വദേശിയും സർക്കസ് കലാകാരനുമായ പുത്തൻപുരയ്ക്കൽ കുഞ്ഞൻ (38) എന്നിവരെയും പുലി ആക്രമിച്ചു. കുഞ്ഞനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പിന്നീട് റോഡിലൂടെ ഓടിയ പുലി റെയിൽവേ ട്രാക്കിനോടുചേർന്നുള്ള കുറ്റിക്കാട്ടിലൊളിക്കുകയായിരുന്നു. പുലിയിറങ്ങിയെന്ന വാർത്തയറിഞ്ഞു നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ ഇവിടേക്കു പ്രവഹിച്ചു. ജനക്കൂട്ടത്തിന്റെയും ട്രെയിനിന്റെയും മറ്റും ശബ്ദംകേട്ട് പരിഭ്രാന്തിയോടെ കുറ്റിക്കാട്ടിൽനിന്നു പുറത്തേക്കു ചാടിയ പുലി പലതവണ ജനക്കൂട്ടത്തിനു നേർക്കു തിരിഞ്ഞു. പൊന്തക്കാട്ടിൽനിന്നു പുറത്തേക്കുചാടിയ പുലി വനംവകുപ്പിന്റെ റസ്ക്യൂ സംഘാംഗമായ മൂസീതിനെയും ആക്രമിച്ചു.
ജനക്കൂട്ടത്തെ ആക്രമിച്ചേക്കുമെന്ന പ്രതീതിയുണ്ടായെങ്കിലും പിന്നീട് തൊട്ടടുത്ത മറ്റൊരു കുറ്റിക്കാട്ടിൽ ഒളിച്ചു. ഇതിനോടകം സമീപത്തെ വീടുകളുടെ ടെറസുകളും മറ്റും ജനനിബിഡിമായി. ജനങ്ങളോടു പിരിഞ്ഞുപോകണമെന്നു നിർദേശിച്ചിട്ടും ആരും കൂട്ടാക്കിയില്ല. പലപ്പോഴും പോലീസ് ബലപ്രയോഗത്തിലൂടെ ജനത്തെ പിരിച്ചുവിടാൻ ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്കിടയാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ജനം പിരിഞ്ഞുപോകാൻ തയാറായില്ല. പിന്നീട് പോലീസ് പലരെയും നിർബന്ധപൂർവം സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. പുലിയെ മയക്കുവെടി വച്ചു കൂട്ടിലാക്കിയത്. പുലിയെ പിടികൂടുന്നതിനായി പ്രദേശത്തുനിന്നും പുറത്തുകടക്കുന്നത് തടയാനായി കുറ്റിക്കാടിനു ചുറ്റും ഇന്നലെ രാത്രി ഏഴോടെ വലവിരിച്ചിരുന്നു. രാത്രി 8.30 ഓടെയാണ് വയനാട്ടിൽനിന്നു മയക്കുവെടിവയ്ക്കുന്നതിൽ പ്രാവീണ്യം നേടിയ വെറ്ററിനറി ഡോക്ടർ അരുണ് സക്കറിയ സ്ഥലത്തെത്തിയത്. രാത്രി 10.33 നാണ് മയക്കുവെടി വച്ചത്. 10. 45 ന് ഡോക്ടർ ഇക്കാര്യം സ്ഥിരീകരിക്കുകയും വനംവകുപ്പിന്റെ കൂട്ടിലാക്കുകയുമായിരുന്നു. പിന്നീട് പുലിയെ ആറളം വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോയി.

Prof. John Kurakar
No comments:
Post a Comment