Pages

Thursday, March 30, 2017

LALITHAMBIKA ANTHARJANAM

LALITHAMBIKA ANTHARJANAM
ലളിതാംബിക അന്തര്ജ്ജനം,
Lalithambika Antharjanam  (1909–1987) was an Indian author and social reformer best known for her literary works in Malayalam language. Her published oeuvre consists of nine volumes of short stories, six collections of poems, two books for children, and a novel, Agnisakshi (1976) which won the Kendra Sahitya Akademi Award and Kerala Sahitya Akademi Award in 1977. Her autobiography Aathmakadhakkoru Aamukham (An Introduction to Autobiography) is a very significant work.
She was greatly influenced by Mahatma Gandhi and social reform movements among the Nambudiri caste led by V. T. Bhattathiripad. Later she contributed to the social reform in her own way. Her writing reflects a sensitivity to the women's role in society, and the tension between the woman as a centre for bonding and the woman as an individual. She was concerned particularly the nature of the sexual contract.
 
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സുകൃതഫലമാണ് ലളിതാംബിക അന്തര്ജനം. ‘അഗ്നിസാക്ഷി’ എന്ന ഒറ്റ നോവല് മതി അവരുടെ ഔന്നത്യം മനസ്സിലാക്കാന്. അന്തര്ജനം എഴുതിയ ‘സീത മുതല് സത്യവതി വരെ’ എന്ന നിരൂപണ ഗ്രന്ഥം മലയാളി വനിതകള് അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണ്. ഭാരതീയ സ്ത്രീത്വാദര്ശത്തെ ഉള്ക്കൊള്ളാന് ഏതു സാധാരണക്കാര്ക്കും സഹായകമായ കൃതിയാണ് ഇത്.
ജാതി നിയമങ്ങള്ക്കും സാമൂഹ്യ നിയന്ത്രണങ്ങള്ക്കും ഒരു അയവുമില്ലാത്ത ഒരു സമൂഹത്തിലാണ് (1909 മാര്ച്ച് 30) ലളിതാംബിക അന്തര്ജ്ജനം ജനിച്ചത്. ”അടുത്ത ജന്മത്തില് ഒരു പട്ടിയോ പൂച്ചയോ ആയി ജനിച്ചാലും ശരി അകത്തളത്തിലെ അന്തര്ജ്ജനമായി ജനിക്കാന് ഇടയാക്കല്ലെ” എന്നു പ്രാര്ത്ഥിച്ചത് മറ്റാരുമല്ല, സാക്ഷാല് വി.ടി. ഭട്ടതിരിപ്പാട് തന്നെയാണ്.
സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം നല്കിരയ വിലങ്ങുകള്ക്കെലതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ലളിതാംബിക അന്തര്ജ്ജകനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്ക്ക്ി പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു. മലയാളത്തിലെ ഏറ്റവും ശക്തയായ എഴുത്തുകാരികളില്‍ ഒരാളായിരുന്ന ലളിതാംബികാ അന്തര്ജ്ജ നം ജനിച്ചിട്ട് നൂറ് വര്ഷംന തികയുന്നു. സ്ത്രീകള്ക്ക്  സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക തന്റെയ രചനകളിലൂടെ സാമൂഹ്യ തിന്‍‌മകളോട് കലഹിക്കുകയായിരുന്നു.
സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. ചെറുപ്പത്തിലെ തന്നെ ധാരാളം പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ചത് തന്റെത സാഹിത്യ രചനയിലേക്കുള്ള ചവിട്ടു പടിയായി മാറിയെന്ന് ലളിതാംബികാ അന്തജ്ജനം തന്നെ പറഞ്ഞിരുന്നു. എഴുത്തിനൊപ്പം തന്നെ വാദ്യോപകരണങ്ങളായ ഹാര്മോതണിയവും ഫിഡിലും വായിക്കാന്‍ പരിശീലനം നേടിയിരുന്ന ലളിതാംബിക ബഹുമുഖ പ്രതിഭയായിരുന്നു. സ്വന്തം സമുദായത്തിലെ അനാചാരങ്ങളെ മറികടന്ന് സാഹിത്യ ഡയറക്ടര്‍ ബോര്ഡ്ന, പാഠപുസ്തക കമ്മിറ്റി എന്നീ മേഖലകളില്‍ ലളിതാംബിക പ്രവര്ത്തികച്ചു.
കൊല്ലം ജില്ലയില്‍ കുന്നിക്കോടിന് സമീപം കോട്ടവട്ടത്ത് തേന്‍‌കുന്നത്ത് വീട്ടിലാണ് ലളിതാംബിക ജനിച്ചത്. വിവാഹത്തിനു ശേഷം പാലാ രാമപുരത്തെ ഭര്തൃം വീട്ടിലാണ് താമസിച്ചത്.
മൂടു പടത്തില്, ആദ്യത്തെ കഥകള്‍, തകര്ന്ന‍ തലമുറ, കാലത്തിന്റെ് ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്റെഏ പുഞ്ചിരി, ഇരുപതു വര്ഷിത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്റെ, സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദു മജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. എന്നിവയാണ് കഥകള്ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതകള്ക്ക്  ഒപ്പം പുനര്ജ്ജ ന്‍‌മം, വീര സംഗീതം എന്നീ നാടകങ്ങളും കുഞ്ഞോമന, ഗോസാമി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക എന്നീ ബാല സാഹിത്യവും അഗ്നി സാക്ഷി എന്ന നോവലും എഴുതിയിട്ടുണ്ട്. സീത മുതല്‍ സാവിത്രി വരെ എന്ന പഠനവും അത്മകഥയ്‌ക്ക് ഒരാമുഖം എന്നാ ആത്മകഥയും അവരുടെതായിട്ടുണ്ട്.

 Prof. John Kurakar

No comments: