Pages

Friday, March 3, 2017

INTERNATIONAL MOTHER LANGUAGE DAY0 FEBRUARY-21



INTERNATIONAL MOTHER LANGUAGE DAY0 FEBRUARY-21
ലോകമാതൃഭാഷാദിനം


UNESCO celebrates International Mother Language Day (IMLD) on February 21, 2017 under the theme “Towards Sustainable Futures through Multilingual Education”. To foster sustainable development, learners must have access to education in their mother tongue and in other languages. It is through the mastery of the first language or mother tongue that the basic skills of reading, writing and numeracy are acquired. Local languages, especially minority and indigenous, transmit cultures, values and traditional knowledge, thus playing an important role in promoting sustainable futures.
. ജനതയുടെ മാതൃഭാഷ നശിപ്പിക്കുകയോ മറ്റൊരു ഭാഷ അടിച്ചേൽപ്പിക്കുകയോ ചെയ്താൽ അവരെ അനായാസം അടിമകളാക്കാനും അധിനിവേശം സുഗമമാക്കാനും കഴിയുമെന്ന്സാമ്രാജ്യത്വശക്തികൾക്കറിയാം. അതിനാൽ കോളനികളിലെ പ്രാദേശിക ഭാഷകൾക്കെതിരെ അവർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുകയും മർദനോപാധികൾ പ്രയോഗിക്കുകയും ചെയ്യും. അതാണീ നാടകത്തിന്റെ കാതൽ.
ഭാഷയെ, സംസ്കാരത്തെ, അങ്ങനെ പടിപടിയായി സർവവും കോളനിവൽക്കരിക്കുന്നതിലൂടെ ആശയവിനിമയോപാധി ഉൾപ്പെടെ നഷ്ടപ്പെട്ട സമൂഹം വേരില്ലാത്ത ആൾക്കൂട്ടമായി മാറുമെന്നർഥം. കോളനിവൽക്കരണം ലോകമെമ്പാടും നടപ്പാക്കിയ രാജ്യത്തെ ഒരെഴുത്തുകാരനുതന്നെ സത്യം ചിത്രീകരിക്കാനായി എന്നതൊരു വൈപരീത്യമായിത്തോന്നാം. (കുടിയേറ്റം മൂലം ജൂതവംശ പാരമ്പര്യം സിദ്ധിച്ച്ലണ്ടനിൽ ഒറ്റപ്പെടലിന്വിധേയമായ പിന്റർ കുടുംബത്തിന്റെ അരക്ഷിതത്വബോധമോ, ഭീതിയോ ആവാം കൃതിക്ക്പിന്നിലെന്ന്വേണമെങ്കിൽ വ്യാഖ്യാനിക്കാം.) അതെന്തായാലും ലോകമാതൃഭാഷാദിനത്തിൽ വിന്ററുടെ കൃതി നൽകുന്ന സന്ദേശം പ്രാധാന്യമർഹിക്കുന്നു.
1952
ഫെബ്രുവരി 21- തീയതി പൂർവപാകിസ്ഥാനിലെ (ഇന്നത്തെ ബംഗ്ലാദേശ്‌) ഡാക്കയിൽ ഉർദു ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിച്ചതിനെതിരെ ബംഗ്ലാ ഭാഷയ്ക്കുവേണ്ടി പോരാടി മരിച്ച ഡാക്കാ യൂണിവേഴ്സിറ്റി വിദ്യാർഥികളുൾപ്പെടെയുള്ള ഭാഷാസ്നേഹികളുടെ ഓർമയ്ക്കായിട്ടാണ്‌ 1999 മുതൽ യുനെസ്കൊ ലോകമാതൃഭാഷാദിനം ആചരിക്കാൻ തുടങ്ങിയത്‌. ഒമ്പത്പേരാണ്അന്ന്മരിച്ചുവീണത്‌. മുപ്പതുപേർക്ക്പരിക്കേറ്റതായും 62 പേർ തടവുശിക്ഷയ്ക്ക്വിധേയരായതായും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഫെബ്രുവരി 21 അങ്ങനെലോകമാതൃഭാഷാദിനമായി ലോകമെമ്പാടും ആചരിച്ചുവരുന്നു.
മലയാളത്തിന്റെ പ്രതിസന്ധി
കേരളത്തിലെ മാതൃഭാഷ നേരിടുന്ന പ്രതിസന്ധികളെ പശ്ചാത്തലത്തിൽ നോക്കിക്കാണേണ്ടതുണ്ട്‌. വ്യക്തികളുടെ വളർച്ചയ്ക്കും സമൂഹപുരോഗതിക്കും മാതൃഭാഷാ സംരക്ഷണം അനിവാര്യമാണ്‌. ഇതാണ്മാതൃഭാഷാ ദിനാചരണം നൽകുന്ന സന്ദേശം. ഭാഷ വെറുമൊരുപകരണം മാത്രമാണെന്നും ആർക്കും ഏത്ഭാഷയേയും അത്തരമൊരുപകരണമാക്കാനാവുമെന്നും അതിനാൽ മാതൃഭാഷാവാദം മൗലികവാദമാണെന്നും ചിലർ വിമർശിക്കാറുണ്ട്‌. യുക്തിയുടെയോ പരീക്ഷണ നിരീക്ഷണങ്ങളുടെയോ പിൻബലമില്ലാത്ത അത്തരം വിമർശനങ്ങളെ അവഗണിക്കുകയാണ്വേണ്ടത്‌. കേരളത്തിലെ ഏകദേശം മൂന്നരക്കോടിയിലേറെപേർ സംസാരിക്കുന്ന മലയാളഭാഷ സെക്കന്ററി സ്കൂൾതലത്തിനപ്പുറം ഉപയോഗിക്കുന്നില്ല എന്ന വസ്തുത മലയാളികളുടെ ഭാഷാവഗണനയുടെ മൂർത്തമായ ഉദാഹരണമാണ്‌. എന്നാൽ മൂന്ന്ലക്ഷത്തോളം ജനങ്ങൾ സംസാരിക്കുന്ന ഐസ്ലാന്റിലെ ഐസ്ലാന്റിക്ഭാഷ ഡോക്ടർമാരെയും എൻജിനീയർമാരെയും വാർത്തെടുക്കാൻ ഉപയോഗിക്കുന്ന മാധ്യമമാണ്‌; ഗവേഷണം ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസപ്രവർത്തനങ്ങളും ഐസ്ലാന്റിക്ഭാഷയിലാണ്‌.
വിദ്യാഭ്യാസരംഗത്തും ഭരണനിർവഹണരംഗത്തും (കോടതികൾ ഉൾപ്പെടെ) മാത്രമല്ല, ജനങ്ങളുടെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും മാതൃഭാഷയുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടുമാത്രമേ ജനാധിപത്യത്തിന്റെ അടിത്തറ ശക്തമാക്കാനാവൂ. സത്യം മനസിലാക്കിയതുകൊണ്ടാണ്കോളനി ഭരണം തൂത്തെറിഞ്ഞ ജനസഞ്ചയങ്ങളെല്ലാം അതതുപ്രദേശത്തെ ഭാഷയെ പുനഃപ്രതിഷ്ഠിക്കാൻ ശ്രദ്ധിച്ചത്‌. ലോകചരിത്രത്തിൽ നിന്ന്എത്രയെങ്കിലും ഉദാഹരണങ്ങൾ ഇതിനായി ചൂണ്ടിക്കാട്ടാനാവും. സോവിയറ്റ്റഷ്യയുടെ നിർമാണപ്രക്രിയയിലും ജപ്പാനധിനിവേശത്തിനുശേഷം കൊറിയയുടെ പുനർനിർമാണത്തിലും ഭാഷയ്ക്ക്പ്രഥമപരിഗണനയാണ്നൽകിയിരുന്നത്‌. ചൈനയുടെ ഉദാഹരണവും സമാനമാണ്‌. ഇംഗ്ലീഷ്ഭ്രമക്കാരായ രക്ഷിതാക്കളെ കെണിയിലാക്കുന്നത്ഇംഗ്ലീഷ്മാധ്യമസ്കൂൾ ലോബികളാണെന്ന്കാണാം.
കേരളീയരുടെ മാതൃഭാഷാവഗണനയുടെ ഗ്രാഫ്മറ്റിടങ്ങളുമായി താരതമ്യം ചെയ്താൽ ഏറ്റവും ഉയർന്നതുതന്നെയാണ്‌. അടിമത്തത്തിലധിഷ്ഠിതമായ ഇത്തരമൊരു മനോനില നരവംശശാസ്ത്രപരമായി ഗവേഷണം ചെയ്യേണ്ട വിഷയമാണ്‌.
ചെറുതും വലുതുമായ ഒട്ടേറെ ഉദാഹരണങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടാൻ കഴിയും. വിശദാംശങ്ങളിലേയ്ക്ക്കടക്കാൻ ശ്രമിക്കുന്നില്ല.
എന്നാലും ചെറിയൊരുദാഹരണം സൂചിപ്പിക്കാം. കേരളത്തിലെ കടകളുടെയും സ്ഥാപനങ്ങളുടെയും ബോർഡുകൾ ശ്രദ്ധിക്കുന്നവർക്കൊരു കാര്യം മനസിലാകും. പല ബോർഡുകളിൽ നിന്നും മലയാളത്തെ ഒഴിവാക്കിയിരിക്കുന്നു; ഇംഗ്ലീഷ്ഭാഷയ്ക്കാണ്പ്രാധാന്യം. ഗ്രാമപ്രദേശങ്ങളിൽപോലും കടകളുടെ ബോർഡുകൾ ഇംഗ്ലീഷിൽ മാത്രമെഴുതി പ്രദർശിപ്പിക്കുന്നത്ഭാഷാവഗണനയുടെ ആഴത്തെ കാണിക്കുന്നു. ഗൗരവപൂർവമായ പരിഗണന അർഹിക്കുന്ന വിഷയമാണിത്‌.
മലയാളം പടിക്കുപുറത്ത്
മലയാളം ഉന്നതവിദ്യാഭ്യാസത്തിനും ശാസ്ത്രസാങ്കേതിക വിഷയങ്ങൾ പ്രതിപാദിക്കാനും കഴിയില്ലെന്ന്വലിയൊരു വിഭാഗം മലയാളികൾ ആത്മാർഥമായി വിശ്വസിക്കുന്നു. ഇത്തെറ്റിദ്ധാരണമൂലമാണെന്ന്കാണാൻ പ്രയാസമില്ല. മലയാളത്തിൽ ശാസ്ത്രസാങ്കേതിക പദങ്ങൾ കുറവാണെന്നും അത്തരം പദങ്ങളൊക്കെത്തന്നെ ഇംഗ്ലീഷിലാണെന്നും ചിലർ ധരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ എന്ന പദത്തിന്റെ ഉൽഭവം ലാറ്റിൻഭാഷയിൽ നിന്നാണ്‌. ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ ഭാഷാപുരോഗതിയെ സഹായിക്കുകയാണ്ചെയ്യുന്നത്‌. തമിഴിൽ എല്ലാ പുതിയ സാങ്കേതികപദങ്ങൾക്കും തത്തുല്യമായ പദങ്ങൾ കണ്ടുപിടിക്കാനുള്ള പ്രവണതയുണ്ട്‌. കമ്പ്യൂട്ടർകണിനിഎന്നും -മെയിൽമിൻ അഞ്ചൽഎന്നും സെൽഫോൺകൈപേശിഎന്നും തമിഴർ മൊഴിമാറ്റിയിട്ടുണ്ട്‌. തമിഴ്ഭാഷയുടെ പദസമ്പത്ത്വർധിപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ ഇത്സ്വാഗതാർഹമാണ്‌. പര്യായപദങ്ങളായി ഇത്തരം വാക്കുകൾ മാറിമാറി ഉപയോഗിക്കാം. തമിഴ്പദങ്ങളേ ഉപയോഗിക്കാവൂ എന്ന്ശഠിക്കാതിരുന്നാൽ മതി. മലയാളം ഉൾപ്പെടെ ഏത്ഭാഷയ്ക്കും രീതി പിന്തുടരാമെങ്കിലും മലയാളത്തിൽ അത്തരം ശ്രമങ്ങൾ ഇപ്പോൾ കണ്ടുവരുന്നില്ല. (മുമ്പ്കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് മേഖലയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തിരുന്നു.)
ജനായത്ത ഭരണനിർവഹണം സുഗമവും കാര്യക്ഷമവുമാകുന്നത്ജനങ്ങളുടെ ഭാഷയിൽ ഭരണം നടത്തുമ്പോഴാണ്‌. ഭരണം സുതാര്യമാകുന്നതിലൂടെ അഴിമതി, ധൂർത്ത്‌, സ്വജനപക്ഷപാതം എന്നിവ കുറയുക തന്നെ ചെയ്യും. വിദേശ ഭാഷയെന്ന പുകമറയിലൂടെ സാധാരണ ജനങ്ങളെ ഭരണസംവിധാനത്തിൽ നിന്നകറ്റാൻ എളുപ്പമാണ്‌. ഇതൊഴിവാക്കാൻ ജനങ്ങളുടെ ഭാഷ ഭരണഭാഷാ മാധ്യമമാകണം. കോടതി നടപടികളും പൂർണമായും പ്രാദേശികഭാഷയിൽ കൊണ്ടുവരണം. വിഷയത്തിൽ മറ്റ്സംസ്ഥാനങ്ങളെ അപേക്ഷിച്ച്കേരളം ഏറെ പിന്നിലാണ്‌.
ലിപി മൗലികവാദം
പഴയ ലിപികൾ പഴയ നാണയങ്ങൾ പോലെയാണ്‌. ഭാവിതലമുറയ്ക്ക്അവയെക്കുറിച്ച്പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യാം. എന്നാൽ പഴയ നാണയങ്ങൾ ഇപ്പോഴും പണമിടപാടുകൾക്ക്ഉപയോഗിക്കണമെന്ന്പറയുന്നതുപോലെയാണ്പഴയലിപികളൊക്കെ പ്രയോഗത്തിൽ കൊണ്ടുവരണമെന്നും ശഠിക്കുന്നത്‌. ഇതൊരു പിന്തിരിപ്പൻ പ്രവണതയാണ്‌.
മലയാളത്തിൽ പുതിയ ലിപി സമ്പ്രദായം നിലവിൽ വന്നിട്ട്നാല്പതിറ്റാണ്ടിലേറെയായി. ഭാഷാഗവേഷകരുടെയും അധ്യാപകരുടെയും എഴുത്തുകാരുടെയുമൊക്കെ ചർച്ചകളും അവയിൽ നിന്നുരുത്തിരിഞ്ഞ നിർദേശങ്ങളുമൊക്കെ സ്വീകരിച്ചാണ്പല ഘട്ടങ്ങളിലായി ലിപി പരിഷ്കരണം നടപ്പിലായത്‌. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഒട്ടേറെ ഭാഷാപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്അത്തരമൊരു ലിപിസമ്പ്രദായം നിലവിൽ വന്നത്‌. 460 ലിപികളെ 93 ആയി ചുരുക്കി ഭാഷയെ ലളിതമാക്കിയതാണ് ലിപി പരിഷ്കരണത്തിന്റെ കാതൽ.
വിദ്യാർഥികൾ പുതിയ ലിപി സമ്പ്രദായമാണ്ഏറെക്കാലമായി പരിശീലിച്ചുവരുന്നത്‌. എന്നാൽ ഭാഷയുടെ സമഗ്രലിപി സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന്ചിലർ വാദിക്കുന്നു. ഭാഷയുടെ സൗന്ദര്യം പുതിയ ലിപിസമ്പ്രദായം ഇല്ലാതാക്കിയെന്ന്ഇവർ ആരോപിക്കുന്നു. കമ്പ്യൂട്ടറിന്റെ ആവിർഭാവത്തോടെ ഏത്ലിപിയും ഉപയോഗിക്കാമെന്നും അതുകൊണ്ട്പഴയ ലിപിസമ്പ്രദായം അച്ചടിക്കാൻ ഉപയോഗിക്കണമെന്നുമാണ്വാദിക്കുന്നത്‌. ഇത്ലിപിബാഹുല്യം സൃഷ്ടിക്കുകയും ഇപ്പോഴത്തെ വിദ്യാർഥികൾക്ക്പഠനവൈകല്യം ഉണ്ടാക്കുകയും ചെയ്യും.
പഴയ ലിപികളൊക്കെ പ്രചാരത്തിൽ കൊണ്ടുവരണമെന്ന്വാദിക്കുന്നവർ വട്ടെഴുത്തും കോലെഴുത്തുമൊക്കെ പ്രയോഗത്തിൽ വരുത്താൻ ശഠിക്കുമോ? തമിഴ്ഭാഷയിലെ ചില ലിപികളും മലയാളത്തിലേതുപോലെ തന്നെ പരിഷ്കരിച്ചിട്ടുണ്ട്‌ (, ) എന്നിവ. തമിഴ്ഭാഷാ പണ്ഡിതന്മാരാരും ഒരു തിരിച്ചുപോക്കിനെപ്പറ്റി ആലോചിച്ചിട്ടില്ല. അവർഭാഷയെ സർവമണ്ഡലത്തിലും വ്യാപിപ്പിച്ച്ഭാഷാ പുരോഗതി സാധ്യമാക്കുന്നതിലാണ്ശ്രദ്ധിക്കുന്നത്‌; പഴയ ലിപികൾ വീണ്ടെടുത്ത്‌ ‘സൗന്ദര്യം വർധിപ്പിക്കാനല്ല. (ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്പ്രസിദ്ധീകരണമായവിജ്ഞാനകൈരളി’ 2016 ഡിസംബർ ലക്കം മുതൽ പഴയ ലിപിയിലാണ്അച്ചടിക്കുന്നത്‌!) ഭാഷയിലെവിൻനോട്ടപ്രവണത ഭാഷാപുരോഗതിക്ക്ഒട്ടും സഹായകരമല്ല. ലിപി ചർച്ചകളിൽ തളച്ചിട്ട്ഭാഷയെ ഏറെ കാതം പിന്നോട്ടടിക്കാനേ ഉതകൂ. (ജീവൽ ഭാഷകൾ മാറിക്കൊണ്ടേയിരിക്കും; മൃതഭാഷകൾക്ക്മാറ്റമുണ്ടാവില്ല!)
ചുരുക്കിപ്പറഞ്ഞാൽ മാതൃഭാഷയെ സമൂഹത്തിന്റെ സർവമണ്ഡലങ്ങളിലും സജീവസാന്നിധ്യമായി നിലനിർത്താനുള്ള ശ്രമങ്ങളാണ്വേണ്ടത്‌.
ലോകമാതൃഭാഷാദിനത്തിൽ ഓരോ മലയാളിയും ഇക്കാര്യം ശ്രദ്ധിച്ചാൽ മലയാളം എന്നുംജീവൽ ഭാഷയായിത്തന്നെ നിലനിൽക്കും.
ഡോ. എം കെ ചാന്ദ്‌രാജ്‌

No comments: