Pages

Friday, March 17, 2017

സ്ത്രീസുരക്ഷയും തുല്യഅവകാശവും വെറും വാക്കുകളിൽ മാത്രം

സ്ത്രീസുരക്ഷയും തുല്യഅവകാശവും വെറും വാക്കുകളിൽ മാത്രം

ലോകമെമ്പാടും സ്ത്രീകൾ തുല്യഅവകാശങ്ങൾക്കും സുരക്ഷക്കും വേണ്ടി പോനാടുകയാണ് .ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലോകമെമ്പാടും വർദ്ധിച്ചു വരികയാണ് .നമുക്ക്ചുറ്റും നടക്കുന്ന ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും നേരിടുന്നതെങ്ങനയെന്നറിയാതെ അധികാരികൾ വട്ടംകറങ്ങുകയാണ് .പാതി ആകാശത്തിന്റെ ഉടമകൾ സ്ത്രീകൾ എന്നതൊരു ചൈനീസ്പഴമൊഴിയുണ്ടെങ്കിലും അതൊരു പഴമൊഴിയായി തന്നെ അവശേഷിക്കുകയാണ് .പ്രേംജിയുടെ ഋതുമതി എന്ന നാടകത്തിൽ നായികയ്ക്ക്നായകൻ നൽകുന്നൊരു ഉപദേശമുണ്ട്‌-“തത്തയ്ക്ക്കൂടിന്റെ വാതിൽ തുറന്നുകൊടുക്കുന്ന ധർമ്മബോധം ആർക്കുമില്ല, അത്സ്വന്തം ചിറകുകൊണ്ട്സ്വയം വാതിൽ തല്ലിപ്പൊളിക്കണമെന്ന്‌. രക്ഷകനെ കാത്തുകഴിയുകയാണ്  സ്ത്രീ സമൂഹം .. പൊതുസമൂഹം ഉണർന്ന് സ്ത്രീ രക്ഷക്ക് തയ്യാറായേ മതിയാകൂ.
കഴിഞ്ഞ കുറച്ചുനാളുകളായി റിപ്പോർട്ട്ചെയ്യപ്പെടുന്ന ലൈംഗിക അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരിൽ ബഹുഭൂരിപക്ഷവും പെൺകുട്ടികളും പെൺകുഞ്ഞുങ്ങളുമാണ്‌. ലൈംഗികപീഡനം അക്രമത്തിന്റെ തലത്തിലേയ്ക്ക്മാറുന്നു എന്നതിന്റെ തെളിവാണിത്‌. ചെറുത്തുനിൽക്കാനും അതിക്രമങ്ങൾ തുറന്നുപറയാനും കേരളത്തിൽ സ്ത്രീകൾ കൂടുതൽ കൂടുതൽ മുന്നോട്ടുവരുന്നുണ്ട്‌. പ്രശസ്ത നടിയുടെ സംഭവം അതിനൊരു ഉദാഹരണമാണ്‌.സ്ത്രീകൾക്ക് എതിരെ നടക്കുന്നമിക്കസംഭവങ്ങളിലുംപ്രതിയാക്കപ്പെടുന്നവർമാഫിയാസംഘങ്ങളിൽപ്പെട്ടവരാണ്‌. അവർക്ക്നിർലോഭം മദ്യവും മയക്കുമരുന്നും പണവും ആധുനികസൗകര്യങ്ങളും ലഭിക്കുന്നുണ്ട്‌. മണൽ, മദ്യഭൂമാഫിയകളെക്കൂടാതെ മയക്കുമരുന്ന്സെക്സ്റാക്കറ്റുകളും കേരളത്തിൽ സജീവമാണ്‌. കൊച്ചി നഗരം അത്തരം മാഫിയകളുടെ പിടിയിലാണെന്ന്പൊലീസ്ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു .
നമ്മുടെ പോലീസ് ഉണർന്നു പ്രവർത്തിച്ചെ മതിയാകൂ .. മാഫിയകളെ അമർച്ചചെയ്യാനുള്ള ഒരു സമയബന്ധിത പദ്ധതിക്ക്പൊലീസ്വകുപ്പ്രൂപം നൽകി കൃത്യമായി നടപ്പിലാക്കണം. ലൈംഗിക അതിക്രമങ്ങളിലെ പ്രതികളെ പിടികൂടുന്നതിലും പ്രഥമ വിവര റിപ്പോർട്ട്തയ്യാറാക്കുന്നതിലും പൊലീസിലെ വലിയൊരു വിഭാഗം തികഞ്ഞ അനാസ്ഥയോ അശ്രദ്ധയോ കാണിക്കുകയാണ്‌. അത്അനുവദിക്കാൻ പാടില്ല. ജനമൈത്രി പൊലീസും പിങ്ക്പൊലീസുമൊക്കെ ജനങ്ങളെഭീതികൂടാതെ പരാതിപ്പെടാൻ സഹായകരമായ രീതിയിൽ അതിന്റെ പ്രവർത്തനങ്ങളെ മാറ്റിയെടുക്കണം. ലൈംഗിക അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ അതിവേഗ കോടതികൾ ഉണ്ടാവേണ്ടതുണ്ട്‌. ഇത്തരം കേസുകളിലെ കാലതാമസം ഇരകൾക്കുണ്ടാക്കുന്ന മാനസിക സമർദ്ദം വർധിപ്പിക്കുന്നു എന്നതുകൊണ്ടുതന്നെ അവയ്ക്ക്മുൻഗണന നൽകേണ്ടതുണ്ട്‌.സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമവും പൊലീസ്നടപടികളും ശക്തമായി നടപ്പിലാക്കുമെന്ന്സർക്കാർ പ്രതിജഞ യെടുക്കണം .എല്ലാ  രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ യുവാക്കളും പ്രവർത്തകരും സ്ത്രീസുരക്ഷയിൽ തികഞ്ഞ ജാഗ്രത പുലർത്തേണം .നമ്മുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ് ,കടമയാണ് 'മറ്റൊരിടത്തു നിന്ന് ഒരു രക്ഷകൻ വരുമെന്ന് പ്രതീക്ഷിക്കരുത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: