Pages

Tuesday, March 28, 2017

സൂക്ഷ്മത നഷ്‌ടപ്പെട്ട കേരളത്തിൻറെ വിദ്യാഭ്യാസ മേഖല

സൂക്ഷ്മത നഷ്ടപ്പെട്ട കേരളത്തിൻറെ  വിദ്യാഭ്യാസ മേഖല

കേരളത്തിലെ  വിദ്യാഭ്യാസ മേഖല താറുമാറായിരിക്കുകയാണ് .കലായലങ്ങളിൽ പലതിലും വർഷം  വേണ്ടത്ര ക്ലാസ് നടന്നില്ല . ഗുരുശിഷ്യബന്ധം അപ്പാടെ തകർന്നു .എസ്.എസ്.എല്‍.സിയില്ഒരു പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തേണ്ടിയിരിക്കുന്നു . കഴിഞ്ഞ 20ന് നടന്ന കണക്കു പരീക്ഷക്കു പകരമായി 30ന് വീണ്ടും അതേ പരീക്ഷ മറ്റൊരു ചോദ്യപേപ്പര്പ്രകാരം നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. 21ന് നടന്ന പ്ലസ്വണ്ജ്യോഗ്രഫിയുടെ ചോദ്യപേപ്പറിലെ 41 ചോദ്യങ്ങളും മോഡല്പരീക്ഷയിലേതാണ്. ഇതും രണ്ടാമത് നടത്തേണ്ട അവസ്ഥയിലാണ്. . ഇത്തവണ പത്താം തരത്തിലെ മലയാളം പരീക്ഷയിലും ഹയര്സെക്കണ്ടറി ഒന്നാം വര് പരീക്ഷയില്എല്ലാത്തിനും സിലബസിന് പുറത്തും കടുകട്ടിയായതുമായ ചോദ്യങ്ങള്വന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലസ്ടു പരീക്ഷയുടെ ഭൂമിശാസ്ത്രം, ജേണലിസം, രസതന്ത്രം, കണക്ക് ചോദ്യപേപ്പറുകളിലും ഒരേ തരത്തിലുള്ള നിരവധി ചോദ്യങ്ങള്വന്നതും കുട്ടികളെ അമ്പരപ്പിച്ചിരുന്നു.
വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടവിദ്യാഭ്യാസ മേഖലയെ തകർത്തതിന്റെ ഉത്തരവാദിത്വം ആർക്കാണ് ? ഭാവികേരള തലമുറയുടെ സുപ്രധാന കടമ്പയായ SSLC  പരീക്ഷയെ  ഇത്ര ലാഘവത്തോടു  കണ്ടതെന്താണ് ?ചോദ്യപേപ്പറുകള്തയ്യാറാക്കുന്നതിന് സുവ്യക്തമായ മാനദണ്ഡങ്ങളുള്ള വിദ്യാഭ്യസ വകുപ്പില്ഇങ്ങനെയൊക്കെ സംഭവിച്ചുവെന്നത് വിശ്വസിക്കാന്‍  കഴിയുന്നില്ല .പ്രൊഫ. ജോസഫ് മുണ്ടശേരിയെപോലുള്ള വിദഗ്ധര്വിദ്യഭ്യാസ രംഗത്ത്   നല്കിയ സേവനങ്ങൾ  മറക്കാവതല്ല. കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ചെയ്ത സേവനങ്ങളും ആരും വിലകുറച്ചുകാണരുത്  . എന്തിനും രാഷ്ട്രീയം കലര്ത്തി തനിക്കാക്കുന്ന സമീപനമാണ്  വിദ്യാഭ്യാസത്തിൻറെ സൂക്ഷ്മത ഇല്ലാതാക്കിയത് .രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയില്അനിവാര്യമാണെങ്കിലും പൊതുജനങ്ങളുടെ സേവനത്തിന്റെ കാര്യത്തില്‍  രാഷ്ട്രീയ  ചേരിതിരിവ് പാടില്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: