Pages

Monday, March 27, 2017

അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്

അന്തരീക്ഷത്തില്നിന്ന് ശുദ്ധജലമുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്ഥികള്
അന്തരീക്ഷത്തില്നിന്ന് ശുദ്ധജലമുണ്ടാക്കുന്ന പുതിയ കണ്ടുപിടിത്തവുമായി കോറോം എന്ജിനീയറിങ് കോളേജ് വിദ്യാര്ഥികള്‍. മെക്കാനിക്കല്എന്ജിനീയറിങ് നാലാം വര് വിദ്യാര്ഥികളായ അനന്തു ആര്‍, മിഥുന്കൃഷ്ണന്‍, മിഥുന്മാധവ്, ബിനു കൃഷ്ണന്‍, ബഷീര്സി. എന്നിവര്അസി.പ്രൊഫസര്ചന്ദ്രജിത്തിന്റെ സഹായത്തോടെയാണ് പുതിയ സാങ്കേതികവിദ്യ കണ്ടു പിടിച്ചത്
കാത്സ്യം ക്ലോറൈഡിന്റെ സഹായത്തോടെ അന്തരീക്ഷ ബാഷ്പം ആഗിരണം ചെയ്ത് അതില്നിന്നാണ് വെള്ളം വേര്തിരിച്ചെടുക്കുന്നത്. ആറ് മണിക്കൂര്തുടര്ച്ചയായി പ്രവര്ത്തിപ്പിച്ചാല്നാല് ലിറ്ററോളം ശുദ്ധജലം ഉണ്ടാക്കാന്സാധിക്കും. കൊടുംവേനലില്ജലദൗര്ലഭ്യം അനുഭവപ്പെടുന്ന മേഖലകളില്പുതിയ സാങ്കേതികവിദ്യ മുതല്ക്കൂട്ടായിരിക്കും. ഗള്ഫ് രാജ്യങ്ങളില്നിലവിലുള്ള കടല്ജലശുദ്ധീകരണ പ്രക്രിയകളെക്കാള്ചെലവ് കുറഞ്ഞതും പ്രവര്ത്തനക്ഷമതയുള്ളതുമായ സാങ്കേതികവിദ്യയാണ് ഇതെന്നും വിദ്യാര്ഥികള്പറയുന്നു

Prof. John Kurakar


No comments: