Pages

Friday, March 17, 2017

കൊച്ചി മെട്രോ റയിൽ കേരളത്തിൽ അതിവേഗപുരോഗതിക്കു തുടക്കം കുറിക്കും

കൊച്ചി മെട്രോ റയിൽ കേരളത്തിൽ  അതിവേഗപുരോഗതിക്കു തുടക്കം കുറിക്കും

കൊച്ചി മെട്രോ റയിൽ കേരളത്തിൽ  അതിവേഗ മാറ്റത്തിന്  നാന്ദികുറിക്കും. ആദ്യഘട്ട നിർമാണം പുർണമാക്കി ഏപ്രിൽ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്കൊച്ചിയും കേരളവും. ഏപ്രിൽ ആരംഭത്തോടെ സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കി സർവീസ്തുടങ്ങാനുള്ള അന്തിമാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്കെഎംആർഎല്ലും സംസ്ഥാന സർക്കാരും. അനുമതി ലഭിച്ചാൽത്തന്നെയും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള പതിമൂന്ന്കിലോമീറ്റർ പാതയിലെ എല്ലാ സ്റ്റേഷനുകളുടേയും പാർക്കിങ്അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാവാതെ സർവീസ്ആരംഭിക്കാനാവില്ല എന്ന നിലപാടാണ്കെഎംആർഎൽ സ്വീകരിച്ചിരിക്കുന്നത്‌. അത്തികച്ചും യുക്തിഭദ്രമായ നിലപാടുമാണ്‌. അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്പാലാരിവട്ടത്ത്മെട്രോ അവസാനിക്കുന്ന ഒന്നാംഘട്ടത്തിൽ നിന്നും തുടർയാത്ര ചെയ്യേണ്ട യാത്രക്കാർക്ക്അതിനുള്ള സൗകര്യം ഒരുക്കണം
രാജ്യത്ത്ആദ്യമായി മെട്രോ റയിൽ സേവനം ലഭ്യമാകുന്ന രണ്ടാംനിര നഗരങ്ങളിൽ ആദ്യത്തേതാണ്കൊച്ചി. ആദ്യഘട്ട നിർമാണത്തോടൊപ്പം പാലാരിവട്ടം മുതൽ മഹാരാജാസ്കോളജ്വരെയുള്ള രണ്ടാംഘട്ട പ്രവർത്തനവും അതിവേഗത്തിൽ പുരോഗമിക്കുകയാണ്‌. ഒന്നാംഘട്ട സേവനം ആരംഭിച്ച്നാലുമാസത്തിനകം രണ്ടാംഘട്ടത്തിലേക്കും സേവനം വ്യാപിപ്പിക്കാനാവുമെന്നാണ്പ്രതീക്ഷ. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച്നിർമാണവേഗതയിൽ റെക്കോഡ്സ്ഥാപിച്ച കെഎംആർഎൽ പാരമ്പര്യം തുടർന്നും നിലനിർത്തുമെന്ന വിശ്വാസമാണ്ജനങ്ങൾക്കുള്ളത്‌. അത്ഉറപ്പുവരുത്താൻ ആവശ്യമായ പൂർണപിന്തുണ കേരളാഗവൺമെന്റ്നൽകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ചരിത്രപ്രധാനമായ വാണിജ്യനഗരത്തിന്റെ യശസ്നലനിർത്തുന്നതിനും അതിന്റെ അടിസ്ഥാന സൗകര്യവികസനത്തിലും കൊച്ചിമേട്രോ സേവനം നിലവിൽ വരുന്നതോടെ വൻ കുതിച്ചുചാട്ടം തന്നെയുണ്ടാവുംരാജ്യത്തെ മികച്ച നഗരങ്ങളിൽ ഒന്നെന്ന അഭിമാനപദവിയിലേയ്ക്ക്കൊച്ചിയെ ഉയർത്തും. അത്കേരളത്തിന്റെയാകെ വളർച്ചയിലും പുരോഗതിയിലും നിർണായകസ്വാധീനം ചെലുത്തുമെന്നതിൽ തർക്കമില്ല. കേരളത്തെ മാറ്റുന്നതിന്റെ ആദ്യ ചുവടുവയ്പായി കൊച്ചി മെട്രോ മാറണം. തിരുവനന്തപുരവും കോഴിക്കോടും സമാനമായ പദ്ധതികളിലേയ്ക്ക്അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.
രാജ്യത്ത്ഏറ്റവും കൂടിയ സാന്ദ്രതയും ചലനക്ഷമവുമായ ജനങ്ങളുടെ നാടാണ്കേരളം. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഏറ്റവുമധികം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനവും ഇതുതന്നെ. അക്കാരണത്താൽ നഗരങ്ങൾക്ക്ലഭ്യമായ യാത്രാസൗകര്യങ്ങൾ എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കുക അനിവാര്യമായ ഒരു സാമൂഹ്യ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഭാവനാപൂർണം പ്രയോജനപ്പെടുത്തി സമാനമായ നഗരയാത്രാ സൗകര്യങ്ങൾ സമീപ ജില്ലാ ആസ്ഥാനങ്ങൾ വരെ വ്യാപിപ്പിക്കാനാവും. അത്അമിത ഇന്ധന ഉപഭോഗം, പാരിസ്ഥിതിക നാശം എന്നിവ തടയുന്നതിൽ കേരളത്തെ ബഹുദൂരം മുന്നോട്ടു നയിക്കും. കൊച്ചി മെട്രോയുടെ മാതൃകയിൽ അനതിവിദൂരഭാവിയിൽ  തിരുവനന്തപുരം ,കോഴിക്കോട് ,കൊല്ലം തുടങ്ങിയ നഗരങ്ങളിലും മെട്രോ റയിൽ ആരംഭിക്കണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: