Pages

Tuesday, March 28, 2017

എ.കെ.ശശീന്ദ്രൻറെ രാജി അദ്ദേഹത്തിൻറെ ഉന്നതമായ രാഷ്ട്രീയ ധാർമികതയുടെ തെളിവ്

.കെ.ശശീന്ദ്രൻറെ  രാജി  അദ്ദേഹത്തിൻറെ ഉന്നതമായ രാഷ്ട്രീയ ധാർമികതയുടെ തെളിവ്

ലൈംഗികചുവയുള്ള ടെലിഫോൺ സംഭാഷണത്തിന്റെ പേരിൽ ട്രാൻസ്പോർട്ട്വകുപ്പ്മന്ത്രി കെ ശശീന്ദ്രന്തൽസ്ഥാനം രാജിവയ്ക്കേണ്ടി വന്നത് അദ്ദേഹത്തിൻറെ ഉന്നതമായ രാഷ്ട്രീയ ധാർമികതയുടെ തെളിവാണ് അദ്ദേഹം നിരപരാധിയെങ്കിൽ തിരികെ മന്ത്രിസ്ഥാനത്ത്കൊണ്ടുവരണം .വാർത്താചാനലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.കെ.ശശീന്ദ്രൻ രാജി വച്ചത് .ഗുരുതരമായ ആരോപണങ്ങളും വ്യക്തമായ പരാതികളും ഉണ്ടായിട്ടുപോലും അധികാരത്തിൽ നിർലജ്ജം കടിച്ചുതൂങ്ങിയ  മന്ത്രിമാരും എംഎൽഎമാരും ഉണ്ടായിരുന്ന കേരളത്തിലാണ്വ്യക്തമായ തെളിവുകളോ പരാതിയോ ഒന്നുംകൂടാതെ ചാനൽവാർത്ത ഉയർത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കെ ശശീന്ദ്രൻ മന്ത്രിപദം രാജിവയ്ക്കുകയും അന്വേഷണത്തിന്സർക്കാർ മുതിരുകയും ചെയ്തിരിക്കുന്നത്‌.
വാർത്തകൾ പ്രചരിപ്പിക്കുന്നത് പലതും ശരിയാണെന്ന് സാധാരണക്കാർ  കരുതും .മാധ്യമങ്ങളുടെ വാർത്തകൾ പലപ്പോഴും  വ്യാജമാണ് .മാധ്യമപ്രവർത്തകർ  സത്യസന്ധരും ധാർമ്മികതയിൽ വിശ്വസിക്കുന്നുന്നവരും ആയിരിക്കണം .വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങൾ കേരളത്തിലുണ്ട് .അത്തരക്കാരെ സമൂഹത്തിന്റെ മുന്നിൽ തുറന്നുകാണിക്കാനും ഒറ്റപ്പെടുത്താനും മാധ്യമലോകവും പൊതുസമൂഹവും  ശ്രമിക്കണം .സത്യസ്ഥിതി എത്രയും വേഗം ജനങ്ങൾക്ക് അറിയണം .നിരപരാധിയെങ്കിൽ തിരികെ മന്ത്രിസ്ഥാനത്ത്കൊണ്ടുവരണം. വ്യാജപ്രചരണം നടത്തിയ  മാധ്യമ പ്രവർത്തകനെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം

പ്രൊഫ്. ജോൺ കുരാക്കാർ


.

No comments: