Pages

Thursday, March 2, 2017

കേരളത്തിൽ ദാഹജലത്തിനായി മനുഷ്യനും ജീവജാലങ്ങളും കേഴുന്നു


കേരളത്തിൽ ദാഹജലത്തിനായി മനുഷ്യനും ജീവജാലങ്ങളും കേഴുന്നു

കേരളത്തിൽ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു​​​വേ​​​ണ്ടി നെ​​​ട്ടോ​​​ട്ട​​​മോ​​​ടുന്നവർ നിരവധിയാണ് . ജ​​​ല​​​സ​​​മൃ​​​ദ്ധി​​​യു​​​ടെ സൗ​​​ഭാ​​​ഗ്യ​​​ത്തി​​​ൽ ജീ​​​വി​​​ച്ച മ​​​ല​​​യാ​​​ളി ഇ​​​പ്പോ​​​ൾ ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​ത്തി​​​ന്‍റെ ദു​​​രി​​​തം മ​​​ന​​​സി​​​ലാ​​​ക്കി​​​ത്തു​​​ട​​​ങ്ങി. വേ​​​ന​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ഠി​​​ന​​​മാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ക​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്നു. ഉ​​​ഷ്ണ​​​വും ജ​​​ല​​​ക്ഷാ​​​മ​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​രെ വേ​​​ന​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് ഒ​​​രു വേ​​​വ​​​ലാ​​​തി​​​യു​​​മെ​​​ന്ന​​​ല്ല ഒ​​​രു ചി​​​ന്ത​​​പോ​​​ലു​​​മി​​ല്ലാ​​​ത്ത​​​വ​​​രാ​​​ണു നാം. ​​​പു​​​തു​​​മ​​​ഴ കാ​​​ൺ​​​കേ വേ​​​ന​​​ൽ മ​​​റ​​​ക്കു​​​ക​​​യും ചെ​​​യ്യും. “മീ​​​ന​​​വെ​​​യി​​​ലി​​​ൽ തി​​​ള​​​ച്ചു​​​രു​​​കും ദുഃ​​​ഖ”​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്പോ​​​ഴെ​​​ങ്കി​​​ലും ജ​​​ല​​​ത്തി​​​ന്‍റെ മൂ​​​ല്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ജ​​​ല​​​സം​​​ര​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും നാം ​​​ചി​​​ന്തി​​​ക്ക​​​ണം.ജലം മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഒരുപോലെ അനിവാര്യമാണ് .ന​​മ്മു​​ടെ മു​​റ്റ​​ത്തു ചെ​​​റി​​​യൊ​​​രു പാ​​​ത്ര​​​ത്തി​​​ൽ അ​​​ല്പം വെ​​​ള്ളം നി​​​റ​​​ച്ചു​​​വ​​​ച്ചാ​​​ൽ ഈ ​​​കൊ​​​ടും​​​വേ​​​ന​​​ലി​​​ൽ കു​​റെ പ​​ക്ഷി​​ക​​ൾ​​ക്കും മ​​റ്റു ജീ​​വി​​ക​​ൾ​​ക്കും ദാ​​ഹ​​നീ​​രാ​​കും .പ​​​ക്ഷി​​​ക​​​ൾ ന​​മ്മു​​ടെ വീ​​ടി​​ന്‍റെ ഉ​​മ്മ​​റ​​ത്തും പ​​​രി​​​സ​​​ര​​​ത്തും ആ​​ഹ്ലാ​​ദ​​ത്തോ​​ടെ പാ​​​റി​​​പ്പ​​​റ​​​ക്കു​​​ന്പോ​​​ൾ ‍അ​​​തു ന​​​ൽ​​​കു​​​ന്ന പോ​​​സിറ്റീ​​​വ് എ​​​ന​​​ർ​​​ജി എ​​​ത്ര വ​​​ലു​​​താ​​​ണ്! എ​​ല്ലാ​​വ​​രും പരിസ്ഥിതി​ബോ​​​ധ​​​മു​​ള്ള​​വ​​​രാ​​​കട്ടെ .

കേ​​​ര​​​ള​​​ത്തെ​​​പ്പോ​​​ലെ ധാ​​രാ​​ളം ന​​​ദി​​​ക​​​ളും ത​​​ടാ​​​ക​​​ങ്ങ​​​ളു​​​മു​​​ള്ള ഒ​​​രു സം​​​സ്ഥാ​​​നം വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്തു വ​​​ര​​​ണ്ടു​​​ണ​​​ങ്ങു​​​ന്നു​​വെ​​ന്ന​​തു നാം ​​കു​​റ്റ​​ബോ​​ധ​​ത്തോ​​ടെ കാ​​ണേ​​ണ്ടതാണ് . ന​​​മ്മു​​​ടെ പു​​ഴ​​ക​​ളെ​​യും ജ​​ലാ​​ശ​​യ​​ങ്ങ​​ളെ​​യും വി​​ണ്ടു​​കീ​​റി​​യ പ​​ര​​പ്പു​​ക​​ളും അ​​​ഴു​​​ക്കു​​​ചാ​​​ലു​​​ക​​ളു​​​മാ​​​ക്കി മാ​​റ്റി​​യി​​രി​​ക്കേ ഇ​​​തൊ​​​ക്കെ നാം ​​​വ​​​രു​​​ത്തി​​​വ​​​ച്ച ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്നു മ​​​റ​​​ക്കാ​​​തി​​​രി​​​ക്കാം. അ​​​തി​​​നു പ്രാ​​​യ​​​ശ്ചി​​​ത്തം ചെ​​​യ്യാ​​​ൻ നാം ​​​ത​​​യാ​​​റാ​​​ക​​​ണം. ജ​​ലം ഒ​​ട്ടും​​ത​​ന്നെ പാ​​ഴാ​​ക്കാ​​നി​​ല്ലാ​​ത്ത നാ​​ളു​​ക​​ളാ​​ണി​​വ. ന​​മു​​ക്കു​​മാ​​ത്ര​​മ​​ല്ല മ​​റ്റു​​ള്ള​​വ​​ർ​​ക്കും മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കും പ​​​ക്ഷി​​​ക​​​ൾ​​​ക്കും വേ​​ണ്ട​​താ​​ണു ജ​​ല​​മെ​​ന്ന ബോ​​ധ്യം ന​​മു​​ക്കു​​ണ്ടാ​​ക​​ണം. മ​​റ്റു​​ള്ള​​വ​​രെ​​യും പ്ര​​കൃ​​തി​​യെ​​യും കു​​റി​​ച്ചു​​ള്ള പ​​രി​​ഗ​​ണ​​ന ഇ​​ല്ലാ​​താ​​കു​​ന്നു​​വെ​​ന്ന​​താ​​ണ് ആ​​ധു​​നി​​ക മ​​നു​​ഷ്യ​​ന്‍റെ തി​​ന്മ. പ്ര​​​കൃ​​​തി ന​​​ൽ​​​കി​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളെ വെ​​റും സ്വാ​​ർ​​ഥ​​മാ​​യ താ​​ത്പ​​ര്യ​​ങ്ങ​​ളോ​​ടെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ നാം ​​​ഈ ത​​ല​​മു​​റ​​യോ​​ടു മാ​​ത്ര​​മ​​ല്ല അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യോ​​ടു​​മാ​​​ണു തെ​​​റ്റു ചെ​​​യ്യു​​​ന്ന​​​ത്.കേ​​​ര​​​ള​​​ത്തി​​​ൽ ഭൂ​​​ർ​​​ഗ​​​ർ​​​ഭ​​​ജ​​​ല​​​ത്തി​​​ന്‍റെ ചൂ​​​ഷ​​​ണം വ​​​ൻ​​​തോ​​​തി​​​ൽ ന​​​ട​​​ക്കു​​​ന്നു​​ണ്ട്. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ജ​​​ല​​​ചൂ​​​ഷ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നോ കു​​​ടി​​​വെ​​​ള്ള ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നോ ഉ​​​ത​​​കു​​​ന്ന ശ​​​ക്ത​​​മാ​​​യൊ​​​രു ജ​​​ല​​​ന​​​യം ഇ​​​നി​​​യും നാം ​​​ക​​​രു​​​പ്പി​​​ടി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല.ഇ​​​ത്ത​​​വ​​​ണ കാ​​​ല​​​വ​​​ർ​​​ഷ​​​മോ തു​​​ലാ​​​വ​​​ർ​​​ഷ​​മോ കാ​​​ര്യ​​​മാ​​​യി പെ​​​യ്തി​​​ല്ല. വേ​​​ന​​​ൽ​​​മ​​​ഴ​​​യും വേ​​​ണ്ട​​​ത്ര കി​​​ട്ടി​​​യി​​​ല്ല. അ​​​ന്ത​​​രീ​​​ക്ഷ ഊ​​​ഷ്മാ​​വു ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു. ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്നു. വ​​​ന​​​ജീ​​​വി​​​ക​​​ൾ കു​​​ടി​​​വെ​​​ള്ളം തേ​​​ടി കാ​​​ടി​​​റ​​​ങ്ങു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ വ​​​ര​​​ണ്ട കാ​​​ലാ​​വ​​സ്ഥ കുറേമാസം കൂ​​​ടി തു​​​ട​​​ർ​​​ന്നാ​​​ൽ എ​​​ന്താ​​​കും സ്ഥി​​​തി? കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ ഒ​​​രു ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ ശ​​​രാ​​​ശ​​​രി 850 പേ​​​ർ പാ​​​ർ​​​ക്കു​​​ന്നു. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ മൂ​​​ന്നി​​​ര​​​ട്ടി മ​​​ഴ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ളോ​​​ഹ​​​രി ജ​​​ല​​​ല​​​ഭ്യ​​​ത ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ താ​​​ഴെ​​​യാ​​ണി​​വി​​ടെ.

ജ​​​ലോ​​​പ​​​യോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കാ​​​നും ജ​​​ല​​​ന​​​ഷ്ടം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കാ​​​നും വി​​​പു​​​ല​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​വും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ന​​​ട​​​ക്ക​​​ണം. ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ൾ മാ​​​ലി​​​ന്യ​​​മു​​​ക്ത​​​മാ​​​ക്കു​​​ക എ​​​ന്ന​​​തു വ​​ള​​രെ ​പ്ര​​​ധാ​​​ന​​​മാ​​​ണ്. സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​കൂ​​ട​​ങ്ങ​​ൾ​​ക്കും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും മാ​​ത്ര​​മ​​ല്ല വ്യ​​ക്തി​​ക​​ൾ​​ക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ​​ല​​തും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യും. മ​​​ഴ​​​ക്കാ​​​ല​​​ത്തു ല​​​ഭി​​​ക്കു​​​ന്ന അ​​​ധി​​​ക​​​ജ​​​ലം സം​​​ഭ​​​രി​​​ച്ചു​​​വ​​​യ്ക്കാ​​ൻ എ​​ല്ലാ ശ്ര​​മ​​വും ഇ​​പ്പോ​​ൾ​​ത്ത​​ന്നെ തു​​ട​​ങ്ങ​​ണം.കിണറിനു സമീപം മഴക്കുഴികൾ അനിവാര്യമാണ് . ജലം അമൂല്യമാണ് അത് പാഴാക്കരുത്  ന​​മു​​ക്കു മാ​​ത്ര​​മ​​ല്ല മ​​റ്റു​​ള്ള​​വ​​ർ​​ക്കും മ​​റ്റു ജീ​​വ​​ജാ​​ല​​ങ്ങ​​ൾ​​ക്കും ആ​​വ​​ശ്യ​​മു​​ള്ള​​തും അ​​വ​​കാ​​ശ​​പ്പെ​​ട്ട​​തു​​മാ​​ണു ജ​​ലം എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: