Pages

Wednesday, March 8, 2017

AADHAR PAY MERCHANT APP

വിരല്‍ തുമ്പില്‍ എല്ലാം സാധ്യം


രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ആപ്പായ ആധാര്‍ പേ പുറത്തിറക്കി. ഡെബിറ്റ്, കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ ഇനിമുതല്‍ ബയോമെട്രിക് സ്‌കാനിങ്ങിലൂടെ സാധ്യമാകുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ആളുകളുടെ വിരലടയാളമോ, കണ്ണോ സ്‌കാന്‍ ചെയ്താല്‍ പണമിടപാട് നടത്തുന്ന വിധമാണ് ഇതിന്റെ പ്രവര്‍ത്തനം. പ്ലേ സ്റ്റോറില്‍ നിന്നും ആധാര്‍ പേ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ യൂസര്‍മാരില്‍ നിന്നും ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ആധാര്‍ പേ ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ടി വരില്ല. ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കു. എന്നാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്ക് നല്‍കാന്‍ ഇത് വഴി സാധിക്കില്ല.ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും സ്മാര്‍ട്ട്‌ഫോണുകളും ഇല്ലാത്ത ഗ്രാമീണര്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാന്‍ ആപ്പ് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
ബയോമെട്രിക് സ്‌കാനറുമായോ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായോ കണക്ട് ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡും അക്കൗണ്ടുള്ള ബാങ്കിന്റെ വിവരവും നല്‍കിയാല്‍ മതി. കച്ചവടക്കാരന്‍ ആപ്പില്‍ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ബയോമെട്രിക് സംവിധാനത്തില്‍ വിരല്‍ സ്‌കാന്‍ ചെയ്യുന്ന പക്ഷം പണമിടപാട് നടക്കും.രാജ്യത്ത് നിലവിലുള്ള മറ്റേത് കാഷ്‌ലെസ് പേയ്‌മെന്റിനേക്കാള്‍ സുരക്ഷിതമാണ് ആധാര്‍ പേ. മറ്റു പേയ്‌മെന്റ് സംവിധാനങ്ങളെ പോലെതന്നെ ഇതും സുരക്ഷിതമാണ്.രാജ്യത്തെ 100 കോടി ആധാര്‍ കാര്‍ഡുകളില്‍ 40 കോടിയും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആധാര്‍ പേ ആപ്പിലൂടെ പണമിടപാട് നടത്താന്‍ സാധിക്കും.
Prof. John Kurakar

No comments: