Pages

Thursday, March 23, 2017

ലണ്ടനിൽ മലമുകളില് നിന്നും 40 അടി താഴ്ചയിലേക്കു വീണപശുഅത്ഭുതകരമായി രക്ഷപെട്ടു

ലണ്ടനിൽ മലമുകളില് നിന്നും 40 അടി താഴ്ചയിലേക്കു വീണപശുഅത്ഭുതകരമായി രക്ഷപെട്ടു 
ലണ്ടനില്‍ മലമുകളില്‍ നിന്നും 40 അടി താഴ്ചയിലേക്കു വീണ ഗര്‍ഭിണിയായ പശു അത്ഭുതകരമായി രക്ഷപെട്ടു. വൈറ്റ് പാര്‍ക്ക് ഗണത്തില്‍പെട്ട പശുവാണ് 40 അടി താഴ്ചയിലേക്കു വീണു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കടലിലേക്കുള്ള വീഴ്ചയ്ക്കു ശേഷം ഒറ്റപ്പെട്ട പാറക്കൂട്ടത്തിലേക്കാണ് പശു നീന്തിക്കയറിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. സമീപവാസിയായ കര്‍ഷകന്റെ ഉടമസ്ഥതയിലുള്ള പശു മലമുകളില്‍ മേയാന്‍ വിട്ട പശു അബദ്ധത്തില്‍ കാല്‍വഴുതി താഴേക്കു പതിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ വേയ്ഡ്ബ്രിഡ്ജ് കമ്യൂണിറ്റി ഫയര്‍‌സ്റ്റേഷനിലെ രക്ഷാപ്രവര്‍ത്തകര്‍ നീണ്ട 9 മണിക്കൂറിലെ പരിശ്രമത്തിനുശേഷമാണ് പശുവിനെ പാറക്കൂട്ടത്തില്‍ നിന്നും രക്ഷപെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം വൈകുന്നേരം ഇരുട്ടായതു കാരണം നിര്‍ത്തിവച്ചു. പിറ്റേന്നു രാവിലെയാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. !ൃഗഡോക്ടര്‍ പരിശോധിച്ച് മരുന്നു നല്‍കി മയക്കിയ ശേഷമാണ് തീരദേശ സേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ പശുവിനെ മലമുകളിലെത്തിച്ചത്.
വിദഗ്ദ്ധപരിശോധനയ്ക്കു വിധേയയാക്കിയ പശുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃഗഡോക്ടര്‍മാരുടെയും ഉടമയുടെയും നിരീക്ഷണത്തിലാണ് പശു. 40 അടി താഴ്ചയിലേക്കു വീണിട്ടും അപകടമൊന്നും സംഭവിക്കാതെ അത്ഭുതകരമായി രക്ഷപെട്ട പശുവാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
Prof. John Kurakar


No comments: