Pages

Wednesday, March 22, 2017

വരണ്ടുണങ്ങുന്ന ലോകം,പൊള്ളുന്ന കേരളം ലോക ജലദിനം-മരിച്ചു-22

വരണ്ടുണങ്ങുന്ന ലോകം,പൊള്ളുന്ന കേരളം
ലോക ജലദിനം--മാർച്ച് 22

ഇന്ന് ,2017 മാർച്ച് 22 ,ലോകജലദിനം .ഭൂമിയെ നിലനിര്‍ത്താന്‍, തണുപ്പിക്കാന്‍, സൗരയൂഥമരുവിലെ പച്ചപ്പായി നിലനിര്‍ത്താന്‍  നമുക്ക് കഴിയണം .കഴിയുമോ ? എല്ലാ വര്‍ഷവും മാര്‍ച്ച് 22 ലോകജലദിനമായി ആചരിക്കുകയാണ് .ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നായ യൂനിഫെസ് 1992ല്‍ റയോ ഡി ജനിറോയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്..ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്.ജീവജലം തരുന്ന ജലാശയങ്ങളുടെ സംരക്ഷണം ഇന്നും പ്രഖ്യാപനങ്ങളിലും പ്രഭാഷണങ്ങളിലും മാത്രമൊതുങ്ങുകയാണ്.
വരള്‍ച്ച രൂക്ഷമായിരിക്കെ നമ്മുടെ  ജലാശയങ്ങള്‍ പലതും കുപ്പതൊട്ടിയായ അവസ്ഥയിലാണ് .. മാലിന്യം തള്ളാനുള്ള സുരക്ഷിത കേന്ദ്രമായാണ് ജലാശയങ്ങളെ പലരും  കാണുന്നത്. പല പുഴകളും തോടുകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുംജലാശയങ്ങളിലേക്കാണ്. ജല സ്രോതസുകള്‍ മലിനമാക്കുന്നതിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശക്തമായ നടപടിയെടുക്കാമെന്നിരിക്കെ പലപ്പോഴും നടപടി ഉണ്ടാവാറില്ല.
അനേകം പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലാശയങ്ങളെയാണ് ഇത്തരത്തില്‍ മലിനമാക്കുന്നത്. പല നദികളും മരിച്ചുകൊണ്ടിരിക്കുകയാണ് .പുഴകൾക്കും വ്യക്തികളെ ജീവിക്കാനും വളരാനും അവകാശമുണ്ട് .കോടതിയും ഈ വസ്തുത അംഗീകരിച്ചു കഴിഞ്ഞു .യാതൊരു നിയന്ത്രണങ്ങളുമില്ലാതെ എത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികളും ജലസ്രോതസുകള്‍ മലിനമാകുന്നതിന് കാരണമാകുന്നുണ്ട്.

റോഡരികിലെ പുഴ, തോട് മറ്റ് ജലാശയങ്ങള്‍ എന്നിവയുടെ ഓരങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സഞ്ചാരികള്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വെള്ളത്തില്‍ നിക്ഷേപിക്കുന്നത് പതിവാണ്. ഇതിനെതിരേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ ജില്ലയിലെ വഴിയോരങ്ങളിലെ പുഴകളും തോടുകളും മാലിന്യ കേന്ദ്രങ്ങളാവും.ബോധവാർക്കരണത്തോടൊപ്പം കുറ്റക്കാർക്കെതിരെ നടപടിയും വേണം .ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ പലതും ഇപ്പോള്‍ തന്നെ വളരെ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ഫലമായി മഴയും കുറയുമെന്ന് മുന്നറിയിപ്പുണ്ട്. 2050ഓടെ ലോക ജനസംഖ്യ 900 കോടിയിലത്തെുമെന്നാണ് കരുതുന്നത്. ഇതോടെ വെള്ളത്തിന്‍െറ ആവശ്യകതയില്‍ 55 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായ ഉപയോഗത്തിനു പുറമേ, കൃഷിക്കും വ്യവസായത്തിനും കൂടുതല്‍ ഭൂഗര്‍ഭജലം ആവശ്യമാണ്. ഒരു കഷണം ബ്രഡ് നിർമ്മിക്കുന്നതിനായി 40 ലിറ്ററും ഒരു കിലോ ഗോതന്വ് ഉല്പാദിപ്പിക്കുന്നതിനായി 1,500 ലിറ്ററും ജലം വേണമെന്നിരിക്കെ ഭക്ഷണത്തിന്റെ പ്രാധാന്യം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.2030 ആകുമ്പോഴേക്കും മനുഷ്യന് ഉപയോഗിക്കാവുന്ന ശുദ്ധജലത്തിന്റെ ലഭ്യത പകുതിയില്‍ താഴെയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനസംഖ്യാ വര്‍ധനവിന് അനുപാതികമായ ശുദ്ധജലം കിട്ടാക്കനിയാകുന്ന അവസ്ഥയുണ്ടാകും. ഇന്ന് ലോകത്തില്‍ പത്തില്‍ എട്ടു പേ‍ര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന കണക്കാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പറയാനുള്ളത്.സമൂഹത്തിലോരോരുത്തരുടെയും കൂട്ടായ പ്രവർത്തനം കൊണ്ട് ഒരു പക്ഷേ നമ്മളെ കാത്തിരിക്കുന്ന ജലമില്ലാത്തൊരു ലോകത്തെ പരാജയപ്പെടുത്താൻ നമുക്ക് കഴിയും.അതിനായി കൈകോർത്ത് മുന്നോട്ട് നീങ്ങാം.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: