Pages

Wednesday, February 1, 2017

H-1B VISA REFORM BILL INTRODUCED IN US HOUSE

H-1B visa reform bill introduced in US House of Representatives

വിസ ബിൽ യുഎസ്സഭയിൽ: ഇന്ത്യയ്ക്ക്പ്രഹരം
India's IT lobby warned on Tuesday that a bill before the U.S. Congress aimed at imposing tougher visa rules unfairly targets some of its members and will not solve a U.S. labour shortage in technology and engineering.Industry lobby group Nasscom was responding to a bill introduced by Congresswoman Zoe Lofgren, a Democrat from California, that would double the minimum salary required for holders of H-1B visas to $130,000 and determine how many of the visas were allocated, based on factors such as overall wages.India's $150 billion information technology sector, led by Tata Consultancy Services, Infosys Ltd and Wipro Ltd, uses the H-1B visas to fly engineers and developers to service clients in the U.S., their biggest market, but opponents say they are using the visas to replace U.S. workers.

Concerns about President Donald Trump's immigration policies were heightened by his ban on refugees on Friday."The Lofgren Bill contains provisions that may prove challenging for the Indian IT sector and will also leave loopholes that will nullify the objective of saving American jobs," Nasscom said.The industry body said the bill did not address the shortage of skilled STEM (science, technology, engineering and mathematics) workers in the U.S., adding that its provisions were "biased against H-1B dependent companies".The chief executive of Tech Mahindra, the country's fourth-biggest software services exporter, said the Indian IT sector was already looking for alternatives.
"India's interests and concerns have been conveyed both to the U.S. Administration and the U.S. Congress at senior levels," Vikas Swarup, a spokesman for the ministry, said.
Shares in India's IT firms have tumbled in recent days on worries about the impact of the bill. The Nifty IT index fell 3.2% on Tuesday after earlier hitting its lowest since Nov. 24.Analysts have said the bill would push India's software services exporters to ramp up automation, reducing the need for workers, although IT firms would still need to hire more workers in the U.S., including university graduates, increasing costs.
"All companies will have to bear higher expenditure if this bill gets passed, and the impact can be quite severe," Dipen Shah, senior vice president of the Private Client Group Research, Kotak Securities, said.

മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ യാത്ര വിലക്കേർപ്പെടുത്തിയതിനു പിന്നാലെ എച്ച്‌-1 ബി വിസയിലും അമേരിക്ക നിയന്ത്രണമേർപ്പെടുത്തുന്നു. ഇത്‌ സംബന്ധിച്ച ബിൽ യുഎസ്‌ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. എച്ച്‌1ബി, എൽ1 വിസാ നിയന്ത്രണ ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട്‌ ഡൊണാൾഡ്‌ ട്രമ്പ്‌ ഒപ്പു വെക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ ബിൽ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്‌.
അടിസ്ഥാന ശമ്പളം ഇരട്ടിയായി വർധിപ്പിക്കുന്നതാണ്‌ ബിൽ. മറ്റ്‌ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക്‌ അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി നൽകുന്ന വിസയാണ്‌ എച്ച്‌-1ബി. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള വലിയൊരു മാർഗമാണ്‌ എച്ച്‌-1ബി വിസ. ഇതിൽ നിയന്ത്രണമേർപ്പെടുത്തുന്നതിലൂടെ അമേരിക്കയിലേക്കുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റത്തെ നിയന്ത്രിക്കാമെന്ന്‌ ട്രമ്പ്‌ കണക്കുകൂട്ടുന്നു.
കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററായ സോ ലോഫ്ഗ്രെൻ ആണ്‌ ബിൽ അവതരിപ്പിച്ചത്‌.ലോകത്തെ പ്രതിഭാശാലികളെ അമേരിക്കയിൽ എത്തിക്കുന്നതിനൊപ്പം അമേരിക്കൻ ജീവനക്കാർക്കും തുല്യ പരിഗണന ലഭിക്കുന്നതിന്‌ വേണ്ടിയാണ്‌ ബില്ലെന്ന്‌ ലോഫ്ഗ്രെൻ പ്രതികരിച്ചു. നിയമഭേദഗതി നടപ്പാക്കുന്നതോടെ എച്ച്‌1ബി വിസയുടെ ദുരുപയോഗം അവസാനിക്കും. രാജ്യമേതെന്ന്‌ നോക്കാതെ തൊഴിലുടമകൾ വിദഗ്ധരായ ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം വരും. ജീവനക്കാർക്ക്‌ കൂടുതൽ നീതിപൂർവ്വം പരിഗണന ലഭിക്കുമെന്നും ലെഫ്ഗ്രെൻ പറഞ്ഞു.
ഇൻഫോസിസ്‌, വിപ്രോ, എച്ച്സിഎൽ പോലുള്ള ഇന്ത്യൻ ഐ.ടി കമ്പനികൾക്ക്‌ പുതിയ തീരുമാനം കടുത്ത വെല്ലുവിളി ഉയർത്തും. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ 90 ശതമാനവും എച്ച്‌ വൺ ബി വിസ ഉള്ളവരാണ്‌. കമ്പ്യൂട്ടർ അനുബന്ധ ജോലികൾക്കായുള്ള എച്ച്‌1ബി വിസകളുടെ 86 ശതമാനവും എൻജിനീയറിങ്‌ അനുബന്ധ ജോലികൾക്ക്‌ അനുവദിക്കുന്ന എച്ച്‌1ബി വിസകളുടെ 43 ശതമാനവും ഇന്ത്യക്കാർക്കാണ്‌ നിലവിൽ അമേരിക്ക നൽകിവരുന്നത്‌.
ചുരുങ്ങിയ ശമ്പളപരിധി ഇരട്ടിയാക്കുന്നതിന്‌ വ്യവസ്ഥ ചെയ്യുന്നതാണ്‌ പുതിയ നിയമം. നിലവിൽ ശമ്പളപരിധി 60,000 ഡോളറാണ്‌. ഇത്‌ 1,30,000 ഡോളർ ആയി ഉയർത്തണമെന്നാണ്‌ ശുപാർശ. ഇതോടെ അമേരിക്കൻ പൗരന്മാർക്ക്‌ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ്‌ ട്രമ്പ്‌ ഭരണകൂടം വിലയിരുത്തുന്നത്‌. 1989 ലാണ്‌ 60000 ഡോളർ എന്ന പരിധി നിശ്ചയിച്ചത്‌. ഇത്‌ മാറ്റമില്ലാതെ തുടരുകയായിരുന്നു.
നിയമപ്രകാരം 65,000 എച്ച്‌ 1 ബി വിസയേ ഒരു വർഷം അനുവദിക്കാവൂ. എന്നാൽ നിയമത്തിലെ ഇളവുകൾ ഉപയോഗിച്ച്‌ 1.3 ലക്ഷത്തിലേറെ വിസകൾ നൽകുന്നുണ്ടെന്നാണ്‌ റിപ്പോർട്ട്
‌.
Prof. John KurakarNo comments: