Pages

Friday, February 17, 2017

ബഹിരാകാശ ഗവേഷണ രംഗത്ത്‌ ഐ.എസ്‌.ആർ.ഒ. പുതിയ ചരിത്രം കുറിച്ചു.

ബഹിരാകാശ ഗവേഷണ രംഗത്ത്.എസ്‌.ആർ.. പുതിയ ചരിത്രം കുറിച്ചു.

ബഹിരാകാശ ഗവേഷണ രംഗത്ത്‌ ഐ.എസ്‌.ആർ.ഒ. പുതിയ ചരിത്രം കുറിച്ചു. ഒരു റോക്കറ്റ്‌ ഉപയോഗിച്ച്‌ 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ ഭ്രമണപഥത്തിൽ എത്തിച്ചത്‌. ഇന്ത്യയുടെ 3 ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങളുമാണ് വിജയകരമായി വിക്ഷേപിച്ചത്‌. പി.എസ്‌.എൽ.വി – സി37 വാഹനം ഉപയോഗിച്ചാണ് ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേസ്‌ സെന്റർ ചരിത്രം കുറിച്ചത്‌. ഇതോടെ ഒറ്റയടിക്ക്‌ ഏറ്റവും അധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡ്‌ ഇനി ഇന്ത്യക്ക്‌ സ്വന്തം..
 28 മി​നി​റ്റി​നു​ള്ളി​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യെ​ല്ലാം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ബ​ഹി​രാ​കാ​ശ​രം​ഗ​ത്ത് രാ​ജ്യം ഒ​രു ലോ​ക റി​ക്കാ​ർ​ഡാ​ണു നേ​ടി​യ​ത്. 2014ൽ ​റ​ഷ്യ 37 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച​താ​ണ് ഇ​തി​നു​മു​ന്പു​ള്ള റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ വ​ർ​ഷം 20 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​സം​ഘ​ട​ന(​ഐ​എ​സ്ആ​ർ​ഒ-​ പു​തി​യ ദൗ​ത്യ​ത്തി​നു ത​യാ​റാ​യ​ത്. സാ​ന്പ​ത്തി​ക മു​ത​ൽ​മു​ട​ക്കും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​വും ഏ​റെ ആ​വ​ശ്യ​മു​ള്ള ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ൾ​ക്ക് അ​മേ​രി​ക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ​പോ​ലും ഇ​പ്പോ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
അ​ര​നൂ​റ്റാ​ണ്ടു മു​ന്പ് ആ​രം​ഭി​ച്ച ISRO യുടെ  വ​ള​ർ​ച്ച​യ്ക്കു പി​ന്നി​ൽ വി​ക്രം സാ​രാ​ഭാ​യി​യെ​യും മു​ൻ രാ​ഷ്‌ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൾ ക​ലാ​മി​നെ​യും​പോ​ലു​ള്ള പ്ര​തി​ഭാ​ധ​ന​രാ​യ ശാ​സ്ത്ര​ജ്ഞ​രു​ടെ ആ​ത്മ​സ​മ​ർ​പ്പ​ണം നമുക്ക് മറക്കാനാവില്ല . ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ത​ല​തൊ​ട്ട​പ്പ​നാ​യ വി​ക്രം സാ​രാ​ഭാ​യി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് തു​ന്പ​യി​ൽ പ​ള്ളി​യു​ടെ സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത ബി​ഷ​പ്പ് പീ​റ്റ​ർ ബെ​ർ​ണാ​ർ​ഡ് പെ​രേ​ര​യും  ആദ്യകാല ജീവനക്കാരും എന്നും ഓർക്കപെടും .
ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ കൃ​ത്രി​മോ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​തി​പ്രാ​ധാ​ന്യ​മു​ണ്ട്. കാ​ലാ​വ​സ്ഥാ പ​ഠ​നം, വാ​ർ​ത്താ​വി​നി​മ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​വ​യെ ലോ​കം കു​റ​ച്ചൊ​ന്നു​മ​ല്ല ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വി​ക്ഷേ​പി​ച്ച​വ​യി​ൽ ഏ​റ്റ​വും ഭാ​രം കൂ​ടി​യ ഉ​പ​ഗ്ര​ഹം കാ​ർ​ട്ടോ​സാ​റ്റ് 2ഡി ​പ്ര​ധാ​ന​മാ​യും വി​ദൂ​ര സം​വേ​ദ​ന ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ക. 714 കി​ലോ​ഗ്രാ​മാ​ണ് ഇ​തി​നു ഭാ​രം. ബാ​ക്കി 103 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്കും കൂ​ടി 664 കി​ലോ​ഗ്രാം തൂ​ക്ക​മാ​ണു​ള്ള​ത്. കൂ​ടു​ത​ലും ഒ​രു അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ്. ഇ​സ്ര​യേ​ൽ, ക​സാ​ക്കി​സ്ഥാ​ൻ, നെ​ത​ർ​ല​ൻ​ഡ്സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ചെ​ല​വു​കു​റ​വാ​ണ് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​യെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.. പാ​ശ്ചാ​ത്യ​രു​ടേ​തി​ന്‍റെ പ​ത്തി​ലൊ​ന്നു​മാ​ത്രം ചെ​ല​വു​ള്ള ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളാ​ണ് ISRO  ഇ​പ്പോ​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ചെ​ല​വി​ന്‍റെ മി​ത​ത്വം ന​മ്മു​ടെ ശാ​സ്ത്ര​ജ്ഞ​രു​ടെ മി​ക​വി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്. 2014ൽ ​ഇ​ന്ത്യ നാ​ലു വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച​തി​നു​ള്ള ചെ​ല​വ് ഹോ​ളി​വു​ഡ് സ്പേ​സ് സി​നി​മ ‘ഗ്രാ​വി​റ്റി’ക്കു ചെ​ല​വാ​യ തു​ക​യേ​ക്കാ​ൾ കു​റ​വാ​യി​രു​ന്നു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ക​യു​ണ്ടാ​യി. 2013ൽ ​ISRO  മം​ഗ​ൾ​യാ​ൻ ന​ട​പ്പാ​ക്കി​യ​ത് 7.3 കോ​ടി ഡോ​ള​റി​ന്‍റെ മു​ത​ൽ​മു​ട​ക്കി​ലാ​ണ്. അ​തേ​സ​മ​യം നാ​സ​യു​ടെ ഒ​രു ചൊ​വ്വാ ദൗ​ത്യ​ത്തി​നു ചെ​ല​വ് 67.1 കോ​ടി ഡോ​ള​റാ​ണ് .
വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ അ​നു​ദി​ന​മെ​ന്നോ​ണം പ​രി​ഷ്ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കേ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രാ​ണു ഉ​പ​ഗ്ര​ഹ​പ​ദ്ധ​തി​ക​ളെ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ഒ​രു കൂ​ട്ട​ർ. ത​മി​ഴ്നാ​ട്ടി​ൽ വാ​ർ​ധാ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ പ​തി​നാ​യി​രം പേ​രു​ടെ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ന​മ്മു​ടെ ഉ​പ​ഗ്ര​ഹ​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞു. ഇ​ൻ​സാ​റ്റ് 3ഡി​ആ​ർ, സ്കാ​റ്റ് സാ​റ്റ്-1 എ​ന്നി​വ​യി​ൽ​നി​ന്നു കി​ട്ടി​യ വി​വ​ര​ങ്ങ​ളാ​ണു ചെ​ന്നൈ, തി​രു​വാ​ളൂ​ർ, കാ​ഞ്ചീ​പു​രം ജി​ല്ല​ക​ളി​ലെ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു സ​ഹാ​യ​ക​മാ​യ​തും നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​തും. ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ച​തി​നാ​ൽ അ​വ​ർ​ക്കു സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റാ​ൻ ക​ഴി​ഞ്ഞു.ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​രം​ഗ​ത്ത് ISRO   നേ​ടി​യ റി​ക്കാ​ർ​ഡ് വി​ജ​യം ലോ​ക​മെ​ന്പാ​ടു​മു​ള്ള ശാ​സ്ത്ര​സ​മൂ​ഹം ഏ​റെ  പ്രാധാന്യത്തോടെയാണ് കാണുന്നത്  നൂറ്റിയിരുപത്‌ കോടി ജനതയുടെ ഭൂമികയിൽ നിന്നും ലോകത്തൊരു രാജ്യത്തിനും നേടാൻ കഴിയാത്ത ശാസ്ത്രവിജയമാണ്‌ ബഹിരാകാശ ഗവേഷണലോകം സ്വന്തമാക്കിയത്‌.
ഒറ്റയടിക്ക്‌ 37 ഉപഗ്രഹങ്ങൾ റഷ്യ വിക്ഷേപിച്ചത്‌ 2014 ലാണ്‌. ലോകത്തെ ആദ്യത്തെ നേട്ടമായിരുന്നു അത്‌. എന്നാൽ ഈ റെക്കോഡാണ്‌ ഭാരതം  തകർത്തത്‌. 179 വിദേശ ഉപഗ്രഹങ്ങളടക്കം 226 ഉപഗ്രഹങ്ങൾ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ ഇതിനകം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. സ്വതന്ത്രവും ഇന്ത്യൻ നിർമിതവുമായ ഗതിനിർണയസംവിധാനം രാജ്യത്തിന്‌ ലഭിച്ചിട്ട്‌ ഒരു വർഷമാകുന്നേയുള്ളു. അമേരിക്കയുടെ ജിപിഎസിന്‌ തുല്യമാണ്‌ ഈ സംവിധാനം. ഇത്‌ ലഭിച്ചിട്ട്‌ ഒരു വർഷത്തിനകം ലോക റെക്കോർഡ്‌ തകർക്കാൻ ഐഎസ്‌ആർഒക്ക്‌ കഴിഞ്ഞു. നമ്മുടെ ശാസ്ത്രരംഗത്തെ സ്വയം പര്യാപ്തതയുടെ പ്രഖ്യാപനം കൂടിയാണ്‌ ഈ വിജയം. ഭാരതത്തിന്റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭട്ടന്റെ പിൻമുറക്കാരെന്ന നിലയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ  കൈവരിക്കുന്ന ഓരോ വിജയവും മറ്റൊരു ലോക രാഷ്ട്രത്തിനും നേടാൻ കഴിഞ്ഞിട്ടില്ല.
ഗണിതശാസ്ത്രത്തിനും ജ്യോതിശാസ്ത്രത്തിനും അഭൂതപൂർവമായ സംഭാവനകൾ നൽകിയ ആര്യഭട്ടന്റെ നാമധേയത്തിലാണ്‌ രാജ്യത്തിന്റെ ആദ്യത്തെ കൃത്രിമോപഗ്രഹം ലോകമെങ്ങും അറിയപ്പെട്ടത്‌. ചരകനും സുശ്രൂതനും പതഞ്ജലിയും കണാദനും ധന്വന്തരിയും ഭാസ്കരനും, വാഗ്ഭടനും, വരാഹമിഹിരനുമൊക്കെ ശാസ്ത്രലോകത്തിന്‌ ഇന്ത്യ നൽകിയ മഹാപ്രതിഭകളാണ് . അവരുടെ ശാസ്ത്രസംഭാവനകൾ എല്ലാം തന്നെ പിന്നീടുള്ള നമ്മുടെ നേട്ടങ്ങൾക്ക്‌ കരുത്തും പ്രചോദനവുമായിട്ടുണ്ട്‌. സമ്പന്നമായ ആ ശാസ്ത്രകാലത്തിന്റെ ഗതകാലനേട്ടങ്ങളുടെ ഊർജ്ജം പേറി പുതിയ കാലത്തിന്റെ ശാസ്ത്രപ്രതിഭകൾ തങ്ങൾ ആരെക്കാളും പിറകിലല്ല എന്ന്‌ ലോകത്തിന്‌ മുൻപിൽ തെളിയിച്ചുകൊണ്ടിരിക്കുന്നു. ലോ​ക​രാ​ഷ്‌ട്രങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്കും പു​രോ​ഗ​തി​ക്കും ശാ​സ്ത്ര​ത്തി​ന്‍റെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ഉ​പ​യോ​ഗ​ത്തി​നും ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം ന​ൽ​കു​ന്ന ഈ  മഹത്തായ  സംഭാവനകൾ ​ഇ​ന്ത്യ​യു​ടെ യ​ശ​സ്  വാനോളം ഉ​യ​ർ​ത്തും.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: