Pages

Thursday, February 2, 2017

ഇ​ട​ത്ത​ര​ക്കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ആ​ശ്വാ​സ​ക​ര​മാ​യ ബജറ്റ്

ത്തക്കാക്കും സാധാക്കാക്കും
ശ്വാമാ ബജറ്റ്

ഇ​ട​ത്ത​ര​ക്കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ആ​​സ​ക​ര​മാ​യ  ഒരു ബജറ്റാണ്‌  ധനമന്ത്രി അവതരിപ്പിച്ചത്  . അ​ഴി​മ​തി​യും ക​ള്ള​പ്പ​ണ​വും ത​ട​യാ​നു​ള്ള "സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ആ​യി​രു​ന്നു  ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ​ എന്ന്  സർക്കാർ വിശ്വസിക്കുന്നു . ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ മൂലം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ​തും തു​ട​രു​ന്ന​തു​മാ​യ ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ചു ബ​ജ​റ്റ് മൗ​നം പാ​ലി​ക്കു​ന്നു. ഇടത്തരക്കാർക്ക്  ആ​ശ്വാ​സ​ക​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ധ​ന​മ​ന്ത്രി മ​റ​ന്നി​ട്ടി​ല്ല..വ​ലി​യ വി​ല​വ​ർ​ധ​ന​യ്ക്കു വ​ഴി​തെ​ളി​ക്കു​ന്ന നി​കു​തി നി​ർ​ദേ​ശ​ങ്ങ​ളി​ല്ല. സി​ഗ​ര​റ്റ്, പാ​ൻ​മ​സാ​ല പോ​ലെ എ​ല്ലാ ബ​ജ​റ്റി​ലും നി​കു​തി വ​ർ​ധി​പ്പി​ക്കാ​റു​ള്ള വ​സ്തു​ക്ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും ന​ല്ല​തോ​തി​ൽ നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നോ നി​യ​ന്ത്രി​ക്കു​ന്ന​തി​നോ സ​ഹാ​യ​ക​മാ​യ ഏ​തു ന​ട​പ​ടി​യെ​യും പൊ​തു​സ​മൂ​ഹം സ്വാ​ഗ​തം ചെ​യ്യു​മെ​ന്നു ധ​ന​മ​ന്ത്രി​ക്ക് അ​റി​യാം.
കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള നി​കു​തി​ദാ​യ​ക​ർ​ക്കു ചി​ല ഇ​ള​വു​ക​ൾ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത് വളരെ നല്ല കാര്യമാണ് . മൂ​ന്നു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ ആ​ദാ​യ​നി​കു​തി ബാ​ധ്യ​ത​യി​ൽ​നി​ന്ന് ഒ​ഴി​വാ​കും. അ​ഞ്ചു ല​ക്ഷം വ​രെ വ​രു​മാ​ന​ത്തി​ന് അ​ഞ്ചു ശ​ത​മാ​ന​മാ​കും നി​കു​തി. ഇ​തു നേ​ര​ത്തേ പ​ത്തു ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​ർ​ക്ക് ഇ​തു​മൂ​ലം അ​ല്പം നേ​ട്ട​മു​ണ്ടാ​കും. ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രി​ൽ​നി​ന്നു കൂ​ടു​ത​ൽ നി​കു​തി ഈ​ടാ​ക്കുന്നതിൽ തെറ്റില്ല .അ​ന്പ​തു കോ​ടി രൂ​പ​വ​രെ വി​റ്റു​വ​ര​വു​ള്ള ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു നി​കു​തി 25 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. രാ​ജ്യ​ത്തെ വ്യ​വ​സാ​യ​ങ്ങ​ളി​ൽ വ​ലി​യൊ​രു പ​ങ്ക് ഈ ​വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​താ​ണ്.
 ക്ഷേ​മ​പ​ദ്ധ​തി​ക​ൾക്കും  കാ​ര്യ​മാ​യ വി​ഹി​ത വ​ർ​ധ​നയില്ല .തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ൽ ഉ​റ​പ്പു പ​ദ്ധ​തി​ക്കാ​യി ഇ​ത്ത​വ​ണ 48,500 കോ​ടി രൂ​പ​യാ​ണു വ​ക​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. 38,500 കോ​ടി രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ഹി​തം.പാ​വ​ങ്ങ​ൾ​ക്കു ഗു​ണ​പ്ര​ദ​മാ​യ മ​റ്റു ചി​ല പ​ദ്ധ​തി​ക​ൾ​ക്കു കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​മു​ണ്ട്. കാ​ർ​ഷി​ക​വാ​യ്പ ന​ൽ​കു​ന്ന​തി​നാ​യി പ​ത്തു ല​ക്ഷം കോ​ടി രൂ​പ വ​ക​യി​രു​ത്തി. ഇതൊക്കെ സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നവയാണ് .
പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന എ​ന്ന ഗ്രാ​മീ​ണ വി​ക​സ​ന പ​ദ്ധ​തി​ക്ക് ഇ​ത്ത​വ​ണ 29,043 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് 20,936 കോ​ടി ആ​യി​രു​ന്നു. ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന് 27,131 കോ​ടി​യും സം​യോ​ജി​ത ശി​ശു വി​ക​സ​ന പ​ദ്ധ​തി​ക്ക് 20755 കോ​ടി​യും ദേ​ശീ​യ ജീ​വ​സ​ന്ധാ​ര​ണ പ​ദ്ധ​തി(​അ​ജീ​വി​ക)​ക്ക് 4849 കോ​ടി​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​തു ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ്. ഗ്രാ​മീ​ണ​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​തു സ​ഹാ​യ​ക​മാ​കും. കാ​യി​ക​രം​ഗ​ത്തു കാ​ര്യ​മാ​യി പ​ണം മു​ട​ക്കി​യാ​ൽ മാ​ത്ര​മേ പ്ര​തി​ഭ​ക​ളെ വ​ള​ർ ഒരു ​ത്തി​യെ​ടു​ക്കാ​നാ​വൂ എ​ന്ന തി​രി​ച്ച​റി​വാ​കാം  ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ന്‍റെ ഏ​ക​ദേ​ശം ഇ​ര​ട്ടി തു​ക അ​നു​വ​ദി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്..
കേരളം നാ​ളു​ക​ളാ​യി ആഗ്രഹിക്കുകയും  പ്ര​തീ​ക്ഷി​ക്കുകയും ചെയ്തിരുന്ന ​എ​യിം​സ്’ ഇ​ത്ത​വ​ണ​യും കേ​ര​ള​ത്തി​നി​ല്ല.  മ​ല​ബാ​ർ മേ​ഖ​ല​യ്ക്കു കാ​ര്യ​മാ​യ പ​ദ്ധ​തി​യൊ​ന്നു​മി​ല്ല. ക​ണ്ണൂ​ർ, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക​ൾ​ക്കോ മോ​ണോ റെ​യി​ൽ പ​ദ്ധ​തി​ക്കോ ഒ​രു സ​ഹാ​യ​വു​മി​ല്ല. സ്പൈ​സ​സ് ബോ​ർ​ഡ്, റ​ബ​ർ ബോ​ർ​ഡ് എ​ന്നി​വ​യ്ക്കു പ​തി​വു വി​ഹി​തം മാ​ത്രം. വി​ല​യി​ടി​വു​മൂ​ലം സെ​സ് വ​ര​വി​ലു​ണ്ടാ​യ കു​റ​വ് അ​വി​ടെ​യും പ്ര​തി​ഫ​ലി​ച്ചു. കേ​ര​ള​ത്തി​നു​ള്ള നി​കു​തി വി​ഹി​ത​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും റെ​യി​ൽ​വേ​യു​ടെ കാ​ര്യ​ത്തി​ലും മ​റ്റും തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണു​ള്ള​ത്.. ഇടത്തരക്കാർക്കു  ആശ്വാസകരമായ ഒരു  ബജറ്റ്‌ തന്നെയാണിത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: