Pages

Wednesday, January 11, 2017

VIOLENT STUDENT PROTESTS: SELF-FINANCING ENGINEERING COLLEGES TO CLOSE DOWN THURSDAY, 12TH JANUARY, 2017

VIOLENT STUDENT PROTESTS: SELF-FINANCING ENGINEERING COLLEGES TO CLOSE DOWN THURSDAY, 12TH JANUARY, 2017
സംസ്ഥാനത്തെ സ്വാശ്രയ
കോളേജുകള്നാളെ അടച്ചിടും

Colleges under Kerala Self Financing Engineering College Managements' Association (KSFECMA) will be closed down for a day on Thursday. KSFECMA's move comes after protests by students over Nehru College, Pambady, student Jishnu's suicide turned violent . Engineering colleges under the association, about 120 colleges, will be shut down as a token strike on Thursday » If violence continues, colleges will be closed down indefinitely.
സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണിത്. മരണത്തെതുടര്‍ന്ന് സംസ്ഥാനത്തെ നെഹ്‌റു ഗ്രൂപ്പിന്റെ കോളേജുകള്‍ക്കെതിരെ നടന്ന മാര്‍ച്ചുകളില്‍ വ്യാപകമായി അക്രമം അരങ്ങേറിയിരുന്നു.
ഇന്ന് കൊച്ചിയിലെ അസോസിയേഷന്‍ ഓഫീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം പാമ്പാടി നെഹ്‌റു കോളേജും വിദ്യാര്‍ത്ഥി സംഘടകള്‍ തല്ലിത്തകര്‍ത്തു. ഈ സാഹചര്യത്തിലാണ് കോളേജുകള്‍ അടച്ചിടാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.അതേസമയം, സ്വാശ്രയ കോളേജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനമായി. സാങ്കേതിക സര്‍വ്വകലാശാലയുടേതാണ് തീരുമാനം. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ആളെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്. സര്‍വ്വകലാശാല പ്രതിനിധികള്‍ കോളേജുകള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുകയും ചെയ്യും.
ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് പാമ്പാടി കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസമന്ത്രിക്കായിരിക്കും സമിതിയുടെ ചുമതല.
നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രയോയി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആത്മഹത്യ ചെയ്യുന്നത്. കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു മരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമാവുകയും കോളേജിന്റെ ഓഫീസും അടിച്ചുതകര്‍ത്തിരുന്നു. കോളേജ് ഇപ്പോള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
Prof. John Kurakar


No comments: