Pages

Tuesday, January 31, 2017

TRIBUTE PAID TO FORMER UNION MINISTER AND MUSLIM LEAGUE LEADER

TRIBUTE PAID TO FORMER UNION MINISTER AND MUSLIM LEAGUE LEADER
മുന്കേന്ദ്രമന്ത്രിയും എംപിയുമായ . അഹമ്മദ് അന്തരിച്ചു.

Former Union minister and Indian Union Muslim League leader E Ahamed has passed away early today after he suffered a cardiac arrest, a senior doctor has confirmed.The 78-year-old Ahamed died at 2:15 am at RML hospital where he was admitted yesterday and put on artificial life support."E Ahamed has passed away at 2:15 am. His body has been taken to AIIMS hospital for embalming (a method to preserve a corpse from decaying) as the facility is not available at RML," a senior RML doctor told PTI.Ahamed's body will be taken to Kerala later today.The MP from Kerala's Mallapuram suffered a cardiac arrest during the President's address to the joint sitting of Parliament yesterday.Congress President Sonia Gandhi, party vice president Rahul Gandhi, leader of Opposition in Rajya Sabha Ghulam Nabi Azad, besides other party leaders had rushed to the hospital late at night and met Ahamed's family

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്കേന്ദ്രമന്ത്രിയുമായ അഹമ്മദ് എം.പി (78) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്ലമെന്റില്കുഴഞ്ഞ് വീണ അദ്ദേഹം ഡല്ഹിയിലെ റാം മനോഹര്ലോഹ്യ ആശുപത്രിയില്ചികിത്സയിലായിരുന്നു.പുലര്ച്ചെ രണ്ടേകാലോടെ മരണം നടന്നതായി ഡോക്ടര്മാര്സ്ഥിരീകരിച്ചു. . അഹമ്മദിന്റെ മക്കളാണ് മരണവാര്ത്ത മാധ്യമങ്ങളെ അറിയിച്ചത് മൃതദേഹം രാവിലെ എട്ടു മുതല്‍ 12 വരെ ഡല്ഹിയിലെ വസതിയില്പൊതുദര്ശനത്തിന് വെയ്ക്കും. തുടര്ന്ന് കേരളത്തിലേക്ക് എത്തിക്കുകയും കോഴിക്കോട് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്ശനത്തിന് വെയ്ക്കുകയും ചെയ്യും. ജന്മദേശമായ കണ്ണൂരിലാണ് ഖബറടക്കം

ആശുപത്രിയില്പ്രവേശിപ്പിച്ച . അഹമ്മദ് എം.പി.യെ കാണാനെത്തിയ മക്കളെയും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ആശുപത്രി അധികൃതര്തടഞ്ഞിരുന്നു. ഇതേത്തുടര്ന്ന് ഡല്ഹി ആര്‍.എം.എല്‍. ആശുപത്രിയുടെ മുന്നില്കോണ്ഗ്രസ് പ്രവര്ത്തകരുടെ നേതൃത്വത്തില്പ്രതിഷേധവും നടന്നു. അഹമ്മദിന്റെ മക്കള്പോലീസില്പരാതിപ്പെടുകയും പോലീസ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തശേഷമാണ് മരണവിവരം പുറത്തുവരുന്നത്ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് . അഹമ്മദ് കുഴഞ്ഞു വീണത്. മറ്റ് എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്ന്ന് അദ്ദേഹത്തെ താങ്ങിയെടുത്ത് പാര്ലമെന്റിനു പുറത്തെത്തിച്ചു. തുടര്ന്ന് പ്രത്യേക ആംബുലന്സില്റാം മനോഹര്ലോഹ്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെന്റിലേറ്ററിലായിരുന്നു അദ്ദേഹം
ഏഴ് തവണ എംപിയും അഞ്ച് തവണ എംഎല്എയുമായ അഹമ്മദ് മന്മോഹന്സിംഗ് മന്ത്രിസഭയില്‍  വിദേശകാര്യം, റെയില്വേ,മാനവവിഭവശേഷി വകുപ്പുകളില്സഹമന്ത്രിയായി പ്രവര്ത്തിച്ചിട്ടുണ്ട്.  82-ലെ കരുണാകരന്മന്ത്രിസഭയില്അഞ്ച് വര്ഷം വ്യവസായ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. 1991 മുതല്തുടര്ച്ചയായി ലോക്സഭയിലേക്ക് ജയിച്ചു കയറിയ .അഹമ്മദ് ദേശീയതലത്തില്മുസ്ലീംലീഗിന്റെ മുഖം കൂടിയായിരുന്നു. നിലവില്മുസ്ലീം ലീഗിന്റെ ദേശീയപ്രസിഡന്റ് കൂടിയാണ് അഹമ്മദ്...
അബ്ദുള്ഖാദര്ഹാജി നസീഫ ബീവി ദമ്പതികളുടെ മകനായി കണ്ണൂരിലെ താണെയില്‍ 1938 ഏപ്രില്‍ 29-നാണ് അദ്ദേഹം ജനിക്കുന്നത്. തലശ്ശേരി ബ്രണ്ണന്കോളേജില്നിന്ന് ബിരുദം നേടിയ അഹമ്മദ് പിന്നീട് തിരുവന്തപുരം ലോ കോളേജില്നിന്ന് അഭിഭാഷകബിരുദവും സ്വന്തമാക്കിതലശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. പഠനകാലത്ത് തന്നെ ലീഗില്സജീവമായിരുന്ന അഹമ്മദ് ബിരുദപഠനം പൂര്ത്തിയാക്കിയ ശേഷം മുഴുവന്സമയ രാഷ്ട്രീയക്കാരനായി മാറിഎംഎസ്എഫിന്റെ സ്ഥാപകനേതാവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറല്സെക്രട്ടറിയായും മലബാര്ജില്ലാ സെക്രട്ടറിയായും പ്രവര്ത്തിച്ചു.
1967-ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പില്ജയിച്ച് എംഎല് ആവുന്നത്. പിന്നീട് 1977,1980,1982,1987 എന്നീ വര്ഷങ്ങളില്നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1979  മുതല്നാലുവര്ഷം കണ്ണൂര്നഗരസഭയുടെ ചെയര്മാനായിരുന്നു. എം.എല്‍..യും മന്ത്രിയുമായ ശേഷം വീണ്ടും കണ്ണൂര്നഗരസഭാ കൗണ്സിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ ചരിത്രവും അഹമ്മദിനുണ്ട്. 1982ല്അഹമ്മദ് താനൂരില്നിന്നു നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് വ്യവസായമന്ത്രിയായി. പിന്നീട് എം.എല്‍.. ആയിരിക്കെ 1988ല്വീണ്ടും കണ്ണൂര്നഗരസഭയിലേക്ക് മത്സരിച്ചു. വീണ്ടും നഗരസഭാ ചെയര്മാന്ആവുമെന്ന് കരുതിയെങ്കിലും കോണ്ഗ്രസ്സിലെ എന്‍. രാമകൃഷ്ണനാണ് അക്കുറി ചെയര്മാനായത്. 1991-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മഞ്ചേരിയില്എല്ഡിഎഫ് സ്ഥാനാര്ത്ഥി വി.വേണുഗോപാലിനെ 90,000- വോട്ടുകള്ക്ക് തോല്പിച്ചു കൊണ്ടായിരുന്നു അഹമ്മദിന്റെ ലോക്സഭാ അരങ്ങേറ്റം. 1996-ലും 1998-ലും 1999-ലും മഞ്ചേരിയില്വിജയം ആവര്ത്തിച്ചു

2004-ല്പൊന്നാന്നിയിലേക്ക് അഹമ്മദ് കളം മാറ്റിയെങ്കിലും അവിടെയും വിജയം അദ്ദേഹത്തെ തുണച്ചു എന്നാല്ലീഗ് കോട്ടയായ മഞ്ചേരി ടികെ ഹംസയിലൂടെ എല്ഡിഎഫ് പിടിച്ചെടുത്തു. അക്കുറി ആകെയുള്ള 20 ലോക്സഭാ സീറ്റുകളില്‍ 19-ഉം എല്ഡിഎഫ് പിടിച്ചെടുത്തപ്പോള്യുഡിഎഫിന്റെ മാനം കാത്തത് അഹമ്മദാണ്. അന്തരിച്ചസുഹ്റാ അഹമ്മദാണ് ഭാര്യ. മക്കള്‍: റയീസ് അഹമ്മദ്, നസീര്അഹമ്മദ്, ഡോ.ഫൗസിയ.

മലയാളത്തിന്റെ വിശ്വപൗരന് 


രാജ്യത്തിന്റെ മൂവര്‍ണക്കൊടിയേന്തി ഉലകം മുഴുവന്‍ ചുറ്റിയ ഇന്ത്യന്‍ അംബാസഡറായിരുന്നു ഇ.അഹമ്മദ്. രാഷ്ട്രീയ കര്‍മമണ്ഡലം ഡല്‍ഹിയിലേക്ക് പറിച്ചു നടുന്നതിന് മുമ്പെ അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യം രാജ്യം അനുഭവിച്ചിട്ടുണ്ട്. 1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പരിണിത പ്രജ്ഞനായ ഒരു നയതന്ത്ര വിദഗ്ധന്റെ ലോകം കീഴടക്കിയുള്ള യാത്രയുടെ നാന്ദിയായിരുന്നു അത്. രാഷ്ട്രീയ ഭൂമിക ഇന്ദ്രപ്രസ്ഥത്തിലേക്കു മാറിയതോടെ അഹമ്മദ് പതിയെപ്പതിയെ ഇന്ത്യന്‍ പതാക വാഹകനായി. 1991നും 2014നും ഇടയില്‍ ഐക്യരാഷ്ട്രസഭയില്‍ മാത്രം അഹമ്മദ് പത്തു തവണയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. രണ്ടു ദശാബ്ദത്തിനിടെ വിദേശത്ത് ഏറ്റവും കൂടുതല്‍ പരിചിതമായ ഇന്ത്യന്‍ മുഖശ്രീയില്‍ ഒന്ന് ഈ മലയാളിയുടേതായിരുന്നു.
ഒരിക്കല്‍ കേരളത്തെ നെഞ്ചേറ്റി സംസാരിച്ചിട്ടുണ്ട് അഹമ്മദ് യു.എന്നില്‍. അന്താരാഷ്ട്ര കുടിയേറ്റവുമായി ബന്ധപ്പെട്ട ഉന്നത തല ചര്‍ച്ചയ്ക്കു ശേഷം 2006 സെപ്തംബര്‍ 14ന് യു.എന്നില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം കേരളത്തെ പരാമര്‍ശിച്ചത്. വിദേശത്തു നിന്ന് പണമയക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയവെ, അദ്ദേഹം കേരളത്തെ കുറിച്ചും പ്രവാസികള്‍ താങ്ങി നിര്‍ത്തുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സംസാരിക്കുകയായിരന്നു.
അറബ് ലോകമായിരുന്നു ഇ.അഹമ്മദിന്റെ നയതന്ത്ര ചടുലത ഏറ്റവും കൂടുതല്‍ അനുഭവിച്ച തട്ടകം. ഇന്ത്യയ്ക്കും അറേബ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധത്തിന് അഹമ്മദ് സ്വര്‍ണക്കസവുള്ള പട്ടുറപ്പു പണിതു. ഇന്നും അറബ് ലോകത്തിന്റെ നീറുന്ന പ്രശ്‌നമായ ഫലസ്തീനുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും വേദികളിലുമെല്ലാം അഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിലുള്ള വിശ്വാസം കൂടിയായിരുന്നു അത്. 2013ല്‍ നടന്ന ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയില്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. നബീല്‍ അല്‍ എല്‍റബി ഇതേക്കുറിച്ച് സംസാരിച്ചതിപ്രകാരം; ‘അറബ് ലോകത്തെ ആദ്യ പ്രശ്‌നം ഫലസ്തീനാണ്. 1983ലെ ചേരിചേരാ ഉച്ചകോടിയില്‍ തനിക്കൊരു പ്രശ്‌നമുണ്ടായാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുക്കലേക്കാണ് താന്‍ പോകുക എന്ന് ഒരിക്കില്‍ ഫലസ്തീന്‍ പ്രസിഡണ്ട് യാസര്‍ അറഫാത് പറഞ്ഞിട്ടുണ്ട്.’ഫലസ്തീനുമായി പതിറ്റാണ്ടുകളായി ഇന്ത്യ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ നേര്‍ച്ചിത്രമായിരുന്നു അറഫാത്തിന്റെ വാക്കുകള്‍.
പി.എല്‍.ഒ(ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) യെ ഫലസ്തീന്‍ ജനതയുടെ അംഗീകൃത ജനപ്രതിനിധി സംഘടനയായി അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രം ഇന്ത്യയാണ്; 1975ല്‍. ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നും ഇന്ത്യ തന്നെ; 1988ല്‍. ന്യൂഡല്‍ഹിയില്‍ ഫല്‌സതീന് ഓഫീസുണ്ടാകുന്നത് 1996ലാണ്. ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷമാണ് അഹമ്മദ് വിദേശകാര്യമന്ത്രാലയത്തില്‍ എത്തുന്നത്. അന്നു മുതല്‍ യാസര്‍ അറഫാത്തിനെ പോലുള്ള വലിയ നേതാക്കളുമായി സൂക്ഷിക്കുന്ന അതേ അടുപ്പം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍മാരുമായും അഹമ്മദ് എല്ലാകാലവും സൂക്ഷിച്ചു.
2013 ജൂലൈയില്‍ റാമല്ല സന്ദര്‍ശന വേളയില്‍ ഫലസ്തീന് ഇന്ത്യ നല്‍കുന്ന 10 ദശലക്ഷം യു.എസ് ഡോളര്‍ ധനസഹായത്തിന്റെ ആദ്യഗഡുവായ ഒരു ദശലക്ഷം ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിന് കൈമാറിയത് അഹമ്മദായിരുന്നു. പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, സലാം ഫയ്യാദ് തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, 2013 സെപ്തംബറില്‍ ഫലസ്തീനികള്‍ക്ക് ഇന്ത്യന്‍ വിസ എളുപ്പത്തില്‍ ലഭിക്കാനായി ഇന്ത്യയുടെ ജനപ്രതിനിധി ഓഫീസ് രാമല്ലയില്‍ ആരംഭിക്കുകയും ചെയ്തു.
കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. 2012 നവംബറില്‍ യു.എന്നില്‍ ഫലസ്തീന് മുഴുസമയ അംഗത്വം ലഭിക്കാന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഫലസ്തീനു പുറമേ, കുക്ക് ഐലന്റ് (സൗത്ത് പസഫിക് ഓഷ്യന്‍), ഫിജി തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായം തലക്കെട്ടുകളില്‍ ഇടം ലഭിക്കാതെ പോകുന്നവയാണ്. 2006 ഒക്ടോബറില്‍ പോസ്റ്റ്‌ഫോറം ഡയലോഗിന്റെ (പി.എഫ്.ഡി) ഭാഗമായി അഹമ്മദ് ഫിജിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പസഫിക് ദീപ് രാഷ്ട്രത്തിന് ഇന്ത്യ സഹായം പ്രഖ്യാപിച്ചത്. 14 പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കുമായി ഒരു ലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ലൈസനിയ ഖ്വറാസെ, വൈസ് പ്രസിഡണ്ട് രതു ജോണി മദ്രൈവിവി തുടങ്ങിയവരുമായി അഹമ്മദ് കൂടിക്കാഴ്ച നടത്തുകയും ചെയതു.
ഐലന്റ് ഉള്‍പ്പെടെയുള്ള പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിനായി വര്‍ഷം തോറും (2009 മുതല്‍) 25100 യു.എസ് ഡോളര്‍ സഹായം നല്‍കുന്നുണ്ട്.
വിദേശകാര്യ വകുപ്പ് ഏല്‍പ്പിക്കപ്പെട്ടതിനു ശേഷം അഹമ്മദ് നടത്തിയ നയതന്ത്ര ഇടപെടലുകള്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്ലാഖിക്കപ്പെട്ടതാണ്. ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിന്റെ നയതന്ത്ര മികവിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സ്വമേധനായ നടത്തി പ്രസ്താവനയിലായിരുന്നു മന്‍മോഹന്‍ അഹമ്മദിന്റെ ഇടപെടലിനെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഇറാനുമായി ഇന്ത്യ തുടരുന്ന പരമ്പരാഗത ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പരമാവധി പരിശ്രമിക്കുന്നുണ്ട്. തന്റെ മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഈയിടെ തെഹ്്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാന്‍ പ്രസിഡണ്ട് അഹമ്മദി നജാദുമായും നിരവധി മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു’ എന്നായിരുന്നു മന്‍മോഹന്റെ പരാമര്‍ശം. എതിരെ വോട്ടു ചെയ്ത ഒരു രാഷ്ട്രത്തിന്റ പ്രതിനിധിയായിട്ടാണ് അഹമ്മദ് ഇറാനിലെത്തിയത് എന്നു കൂടി ഓര്‍ക്കുമ്പോഴേ അതിന്റെ മികവ് ബോധ്യമാകൂ.
നിയമങ്ങളേക്കാള്‍ ഉപരി, നയതന്ത്ര കൂടിയാലോചനകളും ധാരണകളുമാണ് ഒരു രാഷ്ട്രത്തിന്റെ വിദേശനയത്തിന്റെ സത്ത. ഇതില്‍ വലിയ പങ്കാണ് അഹമ്മദ് വഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ വിവിധ മന്ത്രാലയങ്ങള്‍ രാജ്യത്തെ പ്രതിനീകരിച്ച് വിദേശത്തേക്കു പോകുമ്പോള്‍ അതിനെ നയിക്കാനുള്ള നിയോഗം അഹമ്മദിനായിരുന്നു.

അന്താരാഷ്ട്ര വേദികളില്‍ നിരവധി പുസ്തക പ്രകാശന ചടങ്ങുകളില്‍ പണ്ഡിതോചിതമായി ആശയവിനിമയം ചെയ്യാനും അഹമ്മദിനായി. 2007 ജനുവരിയില്‍ ഇന്ത്യ-താജികിസ്താന്‍ കോപറേഷന്‍, പെര്‍സ്പക്ടീവ് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഹമ്മദ് ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. താജികിസ്താന്‍ പ്രസിഡണ്ട് എമൊമാലി റഹ്മൊനോവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
2012ല്‍ കിര്‍ഗിസ്താനിലെ ബിഷ്‌കേകില്‍ നടന്ന പ്രഥമ ഇന്ത്യ-മധ്യേഷ്യ ഡയലോഗിലെ മുഖ്യഭാഷണം നിര്‍വഹിച്ചത് അഹമ്മദായിരുന്നു. ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി അക്കാദമീഷ്യന്മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷം കസാകിസ്താന്‍ നടന്ന രണ്ടാം ഡയലോഗിലും അഹമ്മദ് പങ്കെടുക്കുകയുണ്ടായി.
അന്താരാഷ്ട്ര വേദികളില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) ഉറച്ച ശബ്ദം കൂടിയായിരുന്നു അഹമ്മദ്.
2007 സെപ്തംബറില്‍ ടെഹ്‌റാനില്‍ നടന്ന നാം മന്ത്രിതല ഉച്ചകോടിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഉദ്ധരണികളുമായി അദ്ദേഹം നടത്തിയ പ്രസംഗം പ്രസക്തമായിരുന്നു. ആ വര്‍ഷമാണ് നാമിന്റെ പ്രമേയ പ്രകാരം യു.എന്‍ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അക്രമരഹിത ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
Prof. John Kurakar

No comments: