Pages

Tuesday, January 24, 2017

PALKULAMEDU (പാൽക്കുളമേട്)

PALKULAMEDU 
(പാൽക്കുളമേട്)
Palkulamedu, is one of the most Ideal trekking locations in Idukki. A small fresh water pool at the top of the hill adds up another jewel to the enchanting beauty. Its due to this pool, the hill was awarded the name Pal-kulam-medu, which means a hill with pool of nutritious water in Malayalam (Milk, Pool, Hill respectively in Malayalam, the local language of Kerala).
            A view of the Periyar gorge from the Palkulamedu Peak is much admirable. The vast spans of evergreen Hills, one after another fills till the horizon and the beautiful view of Sunset and Sunrise gives makes this place an ideal view point.
            It is located at the distance of 12 km from Idukki. It is addressed at an elevation of 3125 meters above from the sea level. The place is of great interest for the tourists of any age. It is an ideal destination for adventure makers and trekkers. The beauty of Palkulamedu is indescribable and it offers the perfect ambiance of the nature. The place can be visited in any time of the year as the weather remains calm all the time except monsoon which falls in the month of June to September. The place is near to the natural destination Idukki and it carries the same historical events in and around. As the historical information of Idukki district still holds the information which dates back to early 10th century and the region Palkulamedu falls under this region. The archeological relics and some of the places remind the early life of the Stone Age. In today the place has now become one of the top tourist destinations in Kerala tourism.
സമുദ്രനിരപ്പില് നിന്ന് 3125 മീറ്റര് ഉയരത്തില് നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്കുളമേട്. ഇടുക്കിയില് നിന്ന് 12 കിലോമീറ്റര് അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും മേടിനെ സന്ദര്ശകരുടെ പ്രിയഭൂമിയാക്കുന്നു. ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള കൊടുമുടിയില് വര്ഷത്തില് എപ്പോള് വേണമെങ്കിലുംസന്ദര്ശിക്കാംആഷാഡത്തിലെ കുതിര്ന്ന പകലുകളില് ഇടുക്കിയിലൂടെ യാത്രചെയ്യുന്നവര്ക്ക് ഹൃദ്യമായ കാഴ്ചയാണ് പാല്കുളമെട് വെള്ളച്ചാട്ടങ്ങള്.
കോടമഞ്ഞിന്റെ മൂടുപടംമാറുമ്പോള് ഇടുക്കിജില്ല ആസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളില്നിന്നും ഇരട്ട വെള്ളചാട്ടങ്ങളെ കാണാന്കഴിയും .അത്രമാത്രം ഉയരത്തിലും ജലസമൃഥവുമാണ് വെള്ളച്ചാട്ടങ്ങള്.വര്ഷത്തിന്റെ പ്രതാപം ശിശിരത്തോടെ നേര്ത്തു ഗ്രീഷ്മത്തില് ഒരുചെറിയ ധാരയായിമാറുന്നു.2500 അടിയിലധികം ഉയര്ന്നുനില്ക്കുന്ന പാല്കുളമെട് മലയുടെ ഹൃദയത്തില്നിന്നും കാല്ച്ചുവട്ടിലേക്ക് പതിക്കുന്ന ജലധാരയുടെ പ്രായോജകര് പാല്കുളമേട്മലയിലെ പുല്മേടുകളും അവയ്ക്ക് താഴെയുള്ള നിത്യഹരിതവനങ്ങളുമാണ്.ആദിവാസി വിഭാഗക്കാരുടെ പല ആചാരങ്ങളും ഇന്നും ഇവിടെ നിലനില്ക്കുന്നുണ്ട്."കൊക്കര" എന്നത് ഒരു തരം ആദിവാസി വാദ്യമാണ്.സുഷിരങ്ങളുള്ള കമ്പിയില് കമ്പി ഉരച്ചു സംഗീതംജനിപ്പിക്കുന്ന വാദ്യം ഇന്നും ഇവിടുത്തെ അമ്പലത്തിലെ ഉത്സവത്തിന് വായിക്കാറുണ്ട്.
. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും മേടിനെ സന്ദര്ശകരുടെ പ്രിയഭൂമിയാക്കുന്നു.
മുകളിലെത്തിയപ്പോളുള്ള കാഴ്ച വര്ണനതീതമാണ്.ഇടുക്കിയുടെ ആകാശ ദര്ശനം.കണ്ണെത്തുന്നിടതെല്ലം പരിചയമുള്ളതും അല്ലാത്തതുമായ നിരവധി മലകള്,മഞ്ഞിന്റെ മൂടല്മാറുമ്പോള് കുറവന്,കുറത്തി മലകള്,കല്യാണതണ്ട് മലനിരകള്,അവയെ ചുറ്റിപിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ ദ്രിശ്യങ്ങള് തെളിഞ്ഞു വരുന്നു.

Prof. John Kurakar

No comments: