Pages

Friday, January 6, 2017

KURAKAR CENTER CULTURAL FORUM URGING THE CENTER TO ACT FOR THE RELEAE OF THE ABDUCTED FR.UZHUNNALILI’S RELEASE

KURAKAR CENTER CULTURAL FORUM URGING THE CENTER TO ACT FOR THE RELEAE OF THE ABDUCTED FR.UZHUNNALILI’S RELEASE
ഫാ. ടോം ഉഴുന്നാലിലിന്റെ അടിയന്തര മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണം
ഫാ. ടോം ഉഴുന്നാലിലിന്റെ അടിയന്തര മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് കൊട്ടാരക്കര കുരാക്കാർ സെന്റർ  കൾച്ചറൽ  ഫോറം ആവശ്യപ്പെട്ടു .വൈദികന്റെ മോചനത്തിനായി സർക്കാർ നടത്തുന്ന എല്ലാ നടപടികളും അഭിനന്ദനാർഹമാണ്. മോചന ശ്രമങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ കൂടുതൽ വേഗതയുണ്ടാക്കുമെന്ന്  ഫോറം  അഭിപ്രായപ്പെട്ടു .എത്രയും പെട്ടെന്ന് ഫാ. ടോമിനെ സുരക്ഷിതനായി മോചിപ്പിച്ചു ഇന്ത്യയിലേക്കെത്തിക്കണം. അദ്ദേഹത്തിന്റെ മോചനം വൈകുന്നതിലും ആരോഗ്യത്തിലും ബന്ധുക്കളും  നാട്ടുകാരും അതീവ ദുഖിതരാണ് .വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് മേഖലകളിൽ പ്രതികൂല സാഹചര്യങ്ങളിൽ അകപ്പെട്ടു പോയ ഇന്ത്യക്കാരുടെ മോചനത്തിനായി സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങളും അഭിനന്ദനാർഹമാണ്. ഫാ. ടോമിന്റെ മോചനത്തിനായും സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു . അടുത്തിടെ ഭീകരരുടെ പിടിയിലകപ്പെട്ട വൈദികന്റെ ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെ തന്നെ അദ്ദേഹത്തിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രിയും വ്യക്‌തമാക്കിയിരുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ



No comments: