Pages

Thursday, January 19, 2017

KERALA SCHOOL ARTS FESTIVAL-2017 (സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം-2017)

KERALA SCHOOL ARTS
 FESTIVAL-2017
സംസ്ഥാ സ്കൂ ലോത്സവം-2017

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഉ​റ​ക്ക​മി​ല്ലാ​ത്ത മൂ​ന്നാം രാ​വി​ലേ​ക്കു ക​ട​ന്ന​പ്പോ​ൾ കു​തി​പ്പു​മാ​യി കോഴിക്കോടിന്‍റെ കു​ട്ടി​ക​ൾ. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 384 പോ​യി​ന്‍റു​മാ​യി മു​ന്നേ​റു​ന്ന കോഴി ക്കോടിനെ ത​ള​യ്ക്കാ​ൻ 382 പോ​യി​ന്‍റു​മാ​യി പാലക്കാട് തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 379 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തും 375 പോ​യി​ന്‍റ് നേ​ടി മ​ല​പ്പു​റം നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. പൊ​രി​യു​ന്ന ​വെ​യി​ലി​നെ വ​ക​വ​യ്ക്കാ​തെ കാണി​ക​ൾ ക​ണ്ണൂ​രി​ലെ 'പു​ഴ'​ക​ളെ ക​ട​ലാ​യി മാ​റ്റി. കാ​ണി​ക​ൾ വേ​ലി​യേ​റ്റം തീ​ർ​ത്ത​തോ​ടെ ന​ഗ​രം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വി​ർ​പ്പു​മു​ട്ടി. കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി​യി​ൽ മി​ന്നി​മ​റ​ഞ്ഞ നൊമ്പ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ഥാ​പ്ര​സം​ഗ​ത്തി​ലെ വാ​ക്ചാ​രു​ത​യും ഹാ​സ്യാ​നു​ക​ര​ണ​ത്തി​ന്‍റെ മാ​റ്റൊ​ലി​യും ക​ണ്ണൂ​രി​ന്‍റെ ക​ലാ​സ്നേ​ഹി​ക​ൾ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണു നെ​ഞ്ചേ​റ്റി​യ​ത്. ക​മ​നീ​യ കാ​ഴ്ച​ക​ളി​ൽ സ​മൃ​ദ്ധ​മാ​യ ക​ലോ​ത്‌​സ​വ വേ​ദി​ക​ളി​ൽ പ​രാ​തി​ക​ൾ​ക്കും പ​രി​ഭ​വ​ങ്ങ​ൾ​ക്കും ഒ​ട്ടും കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. വേ​ദി​യെ ചൊ​ല്ലി​യു​ണ്ടാ​യ പ​രാ​തി​യെ തു​ട​ർ​ന്നു പൂ​ര​ക്ക​ളി​യു​ടെ വേ​ദി ത​ന്നെ സം​ഘാ​ട​ക​ർ​ക്കു മാ​റ്റേ​ണ്ടി വ​ന്നു.
ക​ണ്ണൂ​ർ: നൃ​ത്ത​വും നാ​ദ​വും നി​റ​ഞ്ഞൊ​ഴു​കി​യ ക​ണ്ണൂ​രി​ലെ 'പു​ഴ'​ക​ളി​ൽ കാ​ണി​ക​ൾ ഓ​ളം തീ​ർ​ത്ത​പ്പോ​ൾ വേ​ദി​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച​ പാലക്കാടിനെ കടത്തിവെട്ടി കോഴിക്കോടൻ മുന്നേറ്റം. വി​ര​ൽ​ത്തുമ്പി​ലും മി​ഴി​ക്കോ​ണി​ലും നൃ​ത്ത​ദേ​വ​ത​യെ ആ​വാ​ഹി​ച്ചെ​ത്തി​യ ന​ർ​ത്ത​കി​മാ​ർ അ​ര​ങ്ങി​ൽ ആ​ടി​ത്തി​മി​ർ​ത്ത​പ്പോ​ൾ ക​ണ്ണൂ​രി​ന് ഉ​റ​ക്ക​മി​ല്ലാ​ത്ത മൂ​ന്നാം രാ​വ്. 382 പോയിന്‍റുമായി മുന്നിട്ടുനിന്ന പാലക്കാടിനെ പിന്തള്ളി 384 പോയിന്‍റുമായി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തേക്കു കരകയറി. 379 പോയിന്‍റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും 375 പോയിന്‍റ് നേ‌ടി മലപ്പുറം നാലാം സ്ഥാനത്തുമാണ്. സ്വ​ര​സ്ഥാ​ന​ങ്ങ​ളു​ടെ ശൃം​ഗ​ങ്ങ​ളി​ലൂ​ടെ, ആ​ലാ​പ​ന​ത്തി​ന്‍റെ ക​യ​റ്റി​റ​ക്ക​ങ്ങ​ളി​ലൂ​ടെ പു​ഴ​യു​ടെ പേ​രി​ട്ട വേ​ദി​ക​ൾ മൂ​ന്നാം ദി​ന​ത്തി​ലും ക​ല​യു​ടെ ക​ളി​യ​ര​ങ്ങാ​യി മാ​റി. ലാ​വ​ണ്യം വി​രി​യു​ന്ന മു​ദ്ര​ക​ളും ത​ന​തു​ക​ല​ക​ളു​ടെ ച​ടു​ല സൗ​ന്ദ​ര്യ​വും ക​ണ്ണൂ​രി​ന്‍റെ ക​ലാ​മ​ന​സു​ക​ളെ നി​ള​യി​ലേ​ക്കും ച​ന്ദ്ര​ഗി​രി​യി​ലേ​ക്കും ക​ബ​നി​യി​ലേ​ക്കും ആ​വാ​ഹി​ച്ചു.

പാ​ല​ക്കാ​ടി​ന്‍റെ മു​ന്നേ​റ്റം ക​ണ്ട മൂ​ന്നാം​ദി​ന​ത്തി​ൽ ക​ലോ​ത്‌​സ​വ​വേ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. പൊ​രി​യു​ന്ന ഉ​ച്ച​വെ​യി​ലി​നെ പോ​ലും വ​ക​വ​യ്ക്കാ​തെ കാ​ണി​ക​ൾ ക​ണ്ണൂ​രി​ലെ 'പു​ഴ'​ക​ളെ ക​ട​ലാ​യി മാ​റ്റി. കാ​ണി​ക​ൾ വേ​ലി​യേ​റ്റം തീ​ർ​ത്ത​തോ​ടെ ന​ഗ​രം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വി​ർ​പ്പു​മു​ട്ടി. കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി​യി​ൽ മി​ന്നി​മ​റ​ഞ്ഞ നൊമ്പ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ഥാ​പ്ര​സം​ഗ​ത്തി​ലെ വാ​ക്ചാ​രു​ത​യും ഹാ​സ്യാ​നു​ക​ര​ണ​ത്തി​ന്‍റെ മാ​റ്റൊ​ലി​യും ക​ണ്ണൂ​രി​ന്‍റെ ക​ലാ​സ്നേ​ഹി​ക​ൾ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണു നെ​ഞ്ചേ​റ്റി​യ​ത്. മോ​ഹ​ന​ ന​ട​ന​ങ്ങ​ളും നാ​ദ​വി​സ്മ​യ​ങ്ങ​ളും വേ​ദി​ക​ളെ പു​ള​കം കൊ​ള്ളി​ച്ച​പ്പോ​ൾ ആ​സ്വാ​ദ​ക​ർ അ​തു ഹൃ​ദ​യ​ത്തി​ലേക്ക്‌ ആ​വാ​ഹി​ച്ചു.ക​മ​നീ​യ കാ​ഴ്ച​ക​ളി​ൽ സ​മൃ​ദ്ധ​മാ​യ ക​ലോ​ത്‌​സ​വ വേ​ദി​ക​ളി​ൽ പ​രാ​തി​ക​ൾ​ക്കും പ​രി​ഭ​വ​ങ്ങ​ൾ​ക്കും ഒ​ട്ടും കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. വേ​ദി​യെ ചൊ​ല്ലി​യു​ണ്ടാ​യ പ​രാ​തി​യെ തു​ട​ർ​ന്നു പൂ​ര​ക്ക​ളി​യു​ടെ വേ​ദി ത​ന്നെ സം​ഘാ​ട​ക​ർ​ക്കു മാ​റ്റേ​ണ്ടി വ​ന്നു. ശ​ബ്ദ​സം​വി​ധാ​നം നി​ല​ച്ച​തി​നെ ചൊ​ല്ലി​യും പരാതിയും തർക്കവുമുണ്ടായി. മത്‌സരം വൈകിത്തുടങ്ങു ന്നതും രാത്രി വൈകിയും മത്‌സരങ്ങൾ നീളുന്നതും മ​ത്സ​രാ​ർ​ഥി​ക​ളെ തീർത്തും ദു​രി​ത​ത്തി​ലാ​ഴ്ത്തി. വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഊ​ഴം കാ​ത്തു​നി​ല്ക്കേ​ണ്ടി വരു​ന്ന​ത്.

​അ​ജി​യു​ടെ ഭാ​ര്യ സു​ഷ​മ, മ​ക​ൾ അ​ഭി​രാ​മി, അ​മ്മ സ​രോ​ജി​നി എ​ന്നി​വ​രും കു​ടും​ബ​സ​മേ​തം മ​ത്സ​രം കാ​ണാ​നെ​ത്തി​യി​രു​ന്നു. അ​താ​ണ് പ​തി​വും. ക​ല​യെ അ​തി​ര​റ്റു​സ്നേ​ഹി​ക്കു​ന്ന ഈ ​പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ അ​ധി​ക​മാ​ർ​ക്കു​മ​റി​യി​ല്ല. ഒ​പ്പം ആ​രേ​യും വി​സ്മ​യി​പ്പി​ക്കു​ന്ന​തു​മാ​ണ്. പാ​റ​മ​ട​യി​ൽ ക​രി​ങ്ക​ല്ല് ചു​മ​ക്കു​ന്ന തൊ​ഴി​ലാ​ളി​യാ​യ അ​ജി കു​ട്ടി​ക്കാ​ല​ത്ത് ന​ർ​ത്ത​ക​നാ​യി​രു​ന്നു. അ​മ്മ സ​രോ​ജി​നി നൃ​ത്താ​ധ്യാ​പി​ക​യാ​യി​രു​ന്നു. പ​ക്ഷേ, ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ ഇ​വ​ർ​ക്കെ​ന്നും ​വി​ല​ങ്ങു​ത​ടി​യാ​യ​പ്പോ​ൾ അ​ജി പാ​റ​മ​ട തൊ​ഴി​ലാ​ളി​യാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്ക്മു​ന്പ് ക​രി​ങ്ക​ല്ല് വീ​ണ് അ​ജി​യു​ടെ ര​ണ്ടു​വി​ര​ലു​ക​ളും തു​ന്നി​ച്ചേ​ർ​ക്കാ​നാ​വാ​ത്ത​വി​ധം പാ​തി അ​റ്റു​പോ​യി. മൂ​ത്ത​മ​ക​ൻ വി​ഷ്ണു മൃ​ദം​ഗ​ത്തി​ലാ​ണ് നി​പു​ണ​ൻ. ക​ലോ​ത്സ​വ വി​ജ​യി എ​ന്ന​തി​ന​പ്പു​റം ആ​സാ​മി​ൽ ന​ട​ന്ന മ്യൂ​സി​ക സിം​ഫ​ണി​യി​ലൂ​ടെ ലിം​ക ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ലും ഇ​ടം​നേ​ടി. ​ഇ​ള​യ​മ​ക​ൾ അ​ഭി​രാ​മി കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ​ത്താം​ക്ലാ​സ് നൃ​ത്ത​വി​ദ്യാ​ർ​ഥി​നി​യാ​ണ്. ജി​ഷ്ണു വ​യ​ലി​നി​ലും വി​ജ​യ​ങ്ങ​ൾ ഈ​ണം​മീ​ട്ടു​ന്നു. ക​ഠി​നാ​ധ്വാ​ന​വും വാ​ഹ​നാ​പ​ക​ട​വും അ​ജി​യെ ത​ള​ർ​ത്തി​യ​പ്പോ​ൾ വി​ഷ്ണു കു​ടും​ബ​ത്തി​ന്‍റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. മൃ​ദം​ഗം​വി​ട്ട് സ്വ​കാ​ര്യ​കമ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നായി. ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള സ​ഹാ​യം​പോ​ലും സ്കൂ​ളി​ൽ​നി​ന്നും ല​ഭി​ക്കാ​തെ ജി​ഷ്ണു മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത് കു​ടും​ബം ക​ടം​വാ​ങ്ങി​യ തു​ക കൊ​ണ്ടാ​ണ്.

പൊ​ട്ട​ലു​ള്ള കാ​ലു​മാ​യി മാ​ർ​ഗം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്തു ടീ​മി​ന് എ ​ഗ്രേ​ഡ് നേ​ടി​ക്കൊ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു വ​യ​നാ​ട് ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കു​ളി​ലെ ഐ​ന വ​ർ​ഗീ​സ്. ഐ​ന വ​ല​തു കാ​ലി​ൽ പൊ​ട്ട​ലു​ള്ള​തി​ന്‍റെ പേ​രി​ൽ മ​ത്സ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യി​രു​ന്നെ​ങ്കി​ൽ അ​സം​പ്ഷ​ൻ സ്കൂ​ളി​നു ഹൈ​സ്കു​ൾ വി​ഭാ​ഗം മാ​ർ​ഗം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. കൂ​ട്ടു​കാ​രി​ക​ളു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കി​യ ഐ​ന മ​ത്സ​രി​ക്കാ​മെ​ന്നു അ​ധ്യാ​പ​ക​രെ​യും മ​റ്റു വി​ദ്യാ​ർ​ഥി​നി​ക​ളെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം വ​യ​നാ​ടി​ന്‍റെ റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വം ക​ഴി​ഞ്ഞ പ​ത്തി​നാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നു കു​റ​ച്ചു ദി​വ​സം മു​മ്പാ​യി​രു​ന്നു ഐ​ന​യു​ടെ കാ​ലി​ൽ ബെ​ഞ്ചു മ​റി​ഞ്ഞു വീ​ണു പ​രി​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു പാ​ദ​ത്തി​ലെ അ​സ്ഥി​യ്ക്കു ര​ണ്ടു സ്ഥ​ല​ത്ത് പൊ​ട്ട​ലു​ണ്ടെ​ന്നു മ​ന​സി​ലാ​യ​ത്. ഇ​തോ​ടെ​യാ​ണു സ്കൂ​ളി​ലെ മാ​ർ​ഗം​ക​ളി ടീ​മി​നു മു​ഴു​വ​ൻ നി​രാ​ശ​യാ​യ​ത്. എ​ന്നാ​ൽ താ​ൻ പ​രി​ക്കു പ​റ്റി​യ കാ​ലു​മാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​മെ​ന്ന ഐ​ന​യു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തി​നും മ​റ്റു കു​ട്ടു​കാ​രി​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സ​മ​ർ​പ്പ​ണ​ത്തി​നും മു​ന്നി​ൽ തോ​ൽ​വി പ​രാ​ജ​യ​പ്പെ​ട്ടു മ​ട​ങ്ങി. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യെ ചു​വ​ടു​ക​ൾ പ​ഠി​പ്പി​ച്ചു സ്റ്റേ​ജി​ൽ ക​യ​റ്റു​ക അ​സാ​ധ്യ​മാ​യ​തി​നാ​ലാ​ണു ഐ​ന വേ​ദ​നി​ക്കു​ന്ന കാ​ലു​മാ​യി മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യ​ത്.

ഡോക്ടറു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ലാ​സ്റ്റ​ർ അ​ഴി​ച്ചു​മാ​റ്റി ബാ​ന്ന്‍റേജ് ചു​റ്റി വേ​ദന​സം​ഹാ​രി​യും ക​ഴി​ച്ചാ​ണു ഐ​ന മാ​ർ​ഗം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ത്സ​രംകഴിഞ്ഞയുടൻ ഐ​ന​യെ മാ​താ​പി​താ​ക്ക​ൾ തി​രി​കെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു എ​ക്സ​റേ എ​ടു​ത്ത​ശേ​ഷം വീ​ണ്ടും കാ​ലി​ൽ പ്ലാ​സ്റ്റ​റി​ടു​ക​യും ചെ​യ്യും. ആ​ഷ്ന മെ​ർ​ലി​ൻ, ഗൗ​രി​ശ്രീ ദി​ലീ​പ്, എം.​എ​സ്. അ​നാ​മി​ക, മീ​നാ​ക്ഷി സാ​ജു, നി​ഷ​നാ​ഥ് എ​ന്നി​വ​രാ​ണു ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി വ​യ​നാ​ട് ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​നു മാ​ർ​ഗം​ക​ളി​ൽ എ​ഗ്രേ​ഡ് ല​ഭി​ക്കു​ന്നു​ണ്ട്.


സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ സൃ​ഷ്ടി​ക​ളും ഇ​താ​ദ്യ​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​ക്കാ​ൻ ഐ​ടി@​സ്കൂ​ൾ സം​വി​ധാ​ന​മൊ​രു​ക്കി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളുക​ളെ​യും ബ​ന്ധി​പ്പി​ച്ച് ഐ​ടി@​സ്കൂ​ൾ ന​ട​പ്പാ​ക്കി​യ സ്കൂ​ൾ വി​ക്കി (schoolwiki.in) വ​ഴി​യാ​ണ് ക​ലോ​ത്സ​വ ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം​ദി​വ​സം മു​ഴ​ത്ത​ടം യു​പി സ്കൂ​ളി​ലെ ക​ല്ലാ​യി വേ​ദി​യി​ൽ ഗി​ത്താ​ർ മ​ത്സ​രം ആ​രം​ഭി​ക്കാ​നി​രി​ക്കെ സം​ഘ​ർ​ഷം. വി​ധി​ക​ർ​ത്താ​ക്ക​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗി​ത്താ​റി​ൽ പ്രാ​വി​ണ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​രോ​പ​ണം. വി​ധി​ക​ർ​ത്താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ബ​യോ​ഡാ​റ്റ​യി​ൽ ഗി​ത്താ​റി​ലെ പ്രാ​വി​ണ്യം സൂ​ചി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ​വ​ർ ബ​ഹ​ളം വ​ച്ച​ത്.

Prof. John Kurakar

No comments: