Pages

Thursday, January 19, 2017

JELLIKATTU-PM NARENDRA MODI TELLS TAMIL NADU,”IT’S IN COURT"

JELLIKATTU-PM NARENDRA MODI TELLS TAMIL NADU,”IT’S IN COURT"

ജെല്ലിക്കെട്ട് നിരോധനം: പ്രതിഷേധം ശക്തം; ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി

Confronting a tide of protests in Tamil Nadu in support of banned bull-taming festival Jallikattu, Chief Minister O Panneerselvam met Prime Minister Narendra Modi today and requested an ordinance or special order to bypass the ban, but he was told that the case is in court.Mr Panneerselvam later said that his government would soon take steps along with the centre on how to bring back Jallikattu. "You will soon see steps. Wait, good will happen," he told reporters.PM Modi shared in tweets that he had told the Chief Minister he appreciated the cultural significance of Jallikattu, but the case is in the Supreme Court. "The Centre would be supportive of steps taken by the State Government," the Prime Minister assured.


ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടയില്‍  കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം  ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അണ്ണാ ഡിഎംകെ എംപിമാരും മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം  നിരോധനത്തിനെതിരെ സംസ്ഥാനത്തിന്റെ  മിക്ക പ്രദേശങ്ങളിലും പ്രതിഷേധം ശക്തമാണ്. വെള്ളിയാഴ്ച തമിഴ് ചലച്ചിത്രതാരങ്ങള്‍ നിരാഹാരസമരം നടത്തും.
സമരത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ചയും മറീനബീച്ചില്‍ നടന്ന പ്രതിരോധത്തില്‍ പതിനായിരിങ്ങളാണ് പങ്കെടുത്തത്. വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവര്‍ ജല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ജെല്ലിക്കട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് വിഫലമായതിനെത്തുടര്‍ന്നാണ് പ്രക്ഷോഭമാരംഭിച്ചത്. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം നേരിട്ട് ഇടപെടണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ കോളേജുകള്‍ അടഞ്ഞുകിടക്കുകയാണ്. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭം ശക്തമായിട്ടുണ്ട്. പോണ്ടിച്ചേരിയിലും വിദ്യാര്‍ഥികള്‍ കോളേജുകള്‍ ബഹിഷ്കരിച്ചു.

അതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ ലാത്തി ചാര്‍ജില്‍ പൊലിസുകാരനടക്കം ആറു പേര്‍ക്കു പരുക്കേറ്റു.സമരം തുടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈയിലെ മുഴുവന്‍ കോളജുകള്‍ക്കും വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു. 

പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ചത്. നിരോധനമേര്‍പ്പെടുത്തിയിട്ട് മൂന്നുവര്‍ഷമായെങ്കിലും ഇതാദ്യമായാണ് പ്രക്ഷോഭം നടക്കുന്നത്. ജല്ലിക്കട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതിയുടെ മുമ്പിലുമെത്തി. എന്നാല്‍, സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയ ജല്ലിക്കട്ടിന് അനുമതി നല്‍കാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
Prof. John Kurakar

No comments: