Pages

Wednesday, January 25, 2017

INDIA-AMERICA”TRUE FRIENDS” TRUMP INVITES MODI TO VISIT US

INDIA-AMERICA”TRUE FRIENDS” TRUMP INVITES MODI TO VISIT US
ഇന്ത്യ യഥാര്ത്ഥ സുഹൃത്ത്';
 മോദിയെ അമേരിക്കയ്ക്ക് ക്ഷണിച്ച് ട്രംപ്
Washington, Jan 25: Describing India as a "true friend" of the US, President Donald Trump invited Prime Minister Narendra Modi to visit the country later this year, the White House said on Tuesday, after both the leaders spoke over phone and discussed issues such as trade, defence and terrorism. Trump spoke to Modi on Tuesday night over phone, four days after he was sworn-in as the 45th President of America. "During a call with Prime Minister Narendra Modi of India, President Trump emphasised that the US considers India a true friend and partner in addressing challenges around the world," the White House said in a readout of the call. "President Trump looked forward to hosting Prime Minister Modi in the US later this year," the White House said. The two leaders discussed opportunities to strengthen the partnership between the US and India in broad areas such as the economy and defence.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് അമേരിക്കന്പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി മോദിയുമായി നടത്തിയ ടെലിഫോണ്സംഭാഷണത്തിലാണ് അമേരിക്കന്സന്ദര്ശനത്തിന് ട്രംപ് മോദിയെ ക്ഷണിച്ചത്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതില്അമേരിക്കയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. സാമ്പത്തികം, പ്രതിരോധ സഹകരണം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്ഇരു രാഷ്ട്ര തലവന്മാരും ചര്ച്ച നടത്തിയതായി അമേരിക്കന്വക്താവ് പിന്നീട് വ്യക്തമാക്കി. ......
ട്രംപുമായി ഉഷ്മളമായ സംഭാഷണമാണ് നടന്നതെന്നും വരുംകാലത്ത് ഒന്നുചേര്ന്ന് പ്രവര്ത്തിക്കാന്ഇരുവരും തീരുമാനിച്ചതായും മോദി ട്വിറ്ററില്കുറിച്ചു. ട്രംപിനെ ഇന്ത്യ സന്ദര്ശിക്കുന്നതിന് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 11.30നാണ് ട്രംപ് മോദിയെ വിളിച്ചത്. അധികാരത്തിലെത്തിയ ശേഷം ട്രംപ് ടെലിഫോണില്സംസാരിക്കുന്ന അഞ്ചാമത്തെ രാഷ്ട്ര തലവനാണ് മോദി. കാനഡ, മെക്സിക്കോ, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായാണ് മുന്പ് പ്രസിഡന്റ് എന്ന നിലയില്ട്രംപ് ഫോണില്ബന്ധപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്വിജയിച്ച ഉടന്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അധികാരത്തിലെത്തിയാല്ഇന്ത്യയുമായി ശക്തമായ ബന്ധം സൂക്ഷിക്കുമെന്ന് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണ കാലയളവില്പറഞ്ഞിരുന്നു.

Prof. John Kurakar

No comments: