Pages

Friday, January 6, 2017

DRIVING LICENSE, VEHICLE REGISTRATION RATES HIKED

DRIVING LICENSE, VEHICLE REGISTRATION RATES HIKED

വാഹന ലൈസന്സ്, രജിസ്ട്രേഷന്

ഫീസ് കുത്തനെ കൂട്ടി

The Central government increased from Rs 50 to Rs 200. While the vehicle registration rates were hiked 10 times. charges for registration of driving schools have been increased from Rs 2500 to Rs 10,000

മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, റജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയാക്കി. വാഹനറജിസ്‌ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനയുണ്ടായപ്പോള്‍ ഡ്രൈവിങ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 2500ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.
ഇറക്കുമതി ചെയ്ത ബൈക്കുകളുടേയും കാറുകളുടെയും റജിസ്‌ട്രേഷന്‍ തുകയും വര്‍ധിപ്പിച്ചു. ബൈക്കിന്റേത് 200ല്‍നിന്ന് 1500ന് മുകളിലേക്കും 800 രൂപയായിരുന്ന കാറുകളുടെ തുക 5000 രൂപയ്ക്കു മുകളിലേക്കുമെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.
പുതുക്കിയ നിരക്ക്
ലേണേഴ്‌സ് ലൈസന്‍സ് ഫീസ് 30ല്‍നിന്ന് 150 രൂപയാക്കി.
ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് അന്‍പതില്‍നിന്ന് 200 രൂപയാക്കി.
രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ് നിരക്ക് 500ല്‍നിന്ന് 1000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള തുക 2500ല്‍ നിന്ന് 5000 രൂപയാക്കി.
മുചക്ര വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് മുന്നൂറില്‍നിന്ന് 1000 രൂപയാക്കി ഉയര്‍ത്തി.ബസുകള്‍, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ല്‍ നിന്ന് 1500 രൂപയാക്കി.ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ഫീസ് 2500ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തി.
Prof. John Kurakar


No comments: