Pages

Saturday, January 28, 2017

നമുക്ക്ഒരുമയോടെ ജീവിക്കാം പ്രവർത്തിക്കാം .

നമുക്ക്ഒരുമയോടെ ജീവിക്കാം പ്രവർത്തിക്കാം .
ഭാ​ര​തം സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര റി​പ്പ​ബ്ലി​ക്കാ​യി​ട്ട് 67 വ​ർ​ഷം പി​ന്നി​ട്ടുകഴിഞ്ഞു . അ​റു​നൂ​റി​ല​ധി​കം വ​രു​ന്ന നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ ഒ​രു ച​ര​ടി​ൽ കോ​ർ​ത്ത്, സം​സ്കാ​ര​ത്തി​ന്‍റെ വൈ​ജാ​ത്യ​ങ്ങ​ളെ​യും വൈ​വി​ധ്യ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും അംഗീകരിച്ച് ജ​ന​ങ്ങ​ളെ  ഒരുമയോടെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തി പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും ആ ​ഐ​ക്യ​ത്തി​ലൂ​ടെ ത​ര​ണം​ചെ​യ്താ​ണു രാ​ജ്യം മു​ന്നോ​ട്ടു പോകുന്നത് .റി​പ്പ​ബ്ലി​ക് എ​ന്നാ​ൽ ജ​ന​ക്ഷേ​മ​രാ​ഷ്‌​ട്രം എ​ന്നാ​ണ​ർ​ഥം. ഒ​രു റി​പ്പ​ബ്ലി​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്കാ​ണു പ​ര​മാ​ധി​കാ​രം. വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന​യാ​ണ് അ​തി​ന്‍റെ അ​ച്ചാ​ണി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​മെ​ന്ന ഖ്യാ​തി ഇ​ന്ത്യ​ക്കു​ണ്ട്.. എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും വി​ശ്വാ​സ​സം​ഹി​ത​ക​ൾ​ക്കും നി​യ​മ​ത്തി​നു മു​ന്നി​ൽ തു​ല്യ​ത ന​ൽ​കി​ക്കൊ​ണ്ടും എ​ല്ലാ സം​സ്കാ​ര​ങ്ങ​ളെ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​മാ​ണു രാ​ജ്യം മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്.
 സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും പാ​ത​യാ​ണു രാ​ജ്യം എ​ക്കാ​ല​വും പി​ന്തു​ട​ർ​ന്നു പോ​ന്ന​തും. പോ​രാ​യ്മ​ക​ളി​ൽ പ​ല​തും പ​രി​ഹ​രി​ച്ചു​കൊ​ണ്ടും പ​ല പ​രി​മി​തി​ക​ളെ​യും മ​റി​ക​ട​ന്നു​കൊ​ണ്ടും രാ​ജ്യം സാ​ന്പ​ത്തി​ക​രം​ഗ​ത്തു വ​ലി​യ കു​തി​പ്പു ന​ട​ത്തി. ദാ​രി​ദ്ര്യവും നി​ര​ക്ഷ​ര​ത​യും ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും ല​ഘൂ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ നി​യ​മ​വും വി​വ​രാ​വ​കാ​ശ​നി​യ​മ​വു​മൊ​ക്കെ പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കു പു​തി​യ മാ​നം ന​ൽ​കി. ശാ​സ്ത്ര, സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ലും രാ​ജ്യം കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ലും ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ത്തി​ലും ഇ​ന്നു ലോ​ക​ത്തെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഇ​ന്ത്യ. ഈ ​മു​ന്നേ​റ്റം ഇ​നി​യും നാം ​തു​ട​ര​ണം. അ​തി​നു കൂ​ടു​ത​ൽ പരിശ്രമം  വേ​ണ്ടി​വ​രും.ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളും എ​ല്ലാ മ​ത​വി​ശ്വാ​സ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. സ​ഹി​ഷ്ണു​ത​യാ​ണു രാ​ജ്യ​ത്തെ ഏ​കോ​പി​പ്പി​ച്ചു​നി​ർ​ത്തു​ന്ന പ്ര​ധാ​ന ഘ​ട​കം.
വൈ​വി​ധ്യ​ങ്ങ​ളാ​ൽ സ​ങ്കീ​ർ​ണ​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ൽ അ​സ​ഹി​ഷ്ണു​ത 
പ​ര​ന്നാ​ൽ അ​തു സ​ർ​വ​നാ​ശ​ത്തി​നു വ​ഴി​തെ​ളി​ക്കും. പു​റ​ത്തു​നി​ന്നു​ള്ള ഭീ​ക​ര​ത​യേ​ക്കാ​ൾ ഭ​യാ​ന​ക​മാ​കും ആ​ഭ്യ​ന്ത​ര​മാ​യ ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ. രാ​ജ്യ​സ്നേ​ഹം എ​ന്ന​ത് ആ​രു​ടെ​യും കു​ത്ത​ക​യ​ല്ല. അ​ത് എ​ല്ലാ പൗ​ര​ന്മാ​രു​ടെ ഉ​ള്ളി​ൽ വ​ള​ർ​ന്നു ബ​ല​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. സ​മ​ഭാ​വ​ന​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും എ​ക്കാ​ല​ത്തെ​യും മാ​തൃ​ക​യാ​യ രാ​ഷ്‌ട്രപി​താ​വി​നെ ത​മ​സ്ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ഗു​രു​നി​ന്ദ​യാ​ണ്, ഭോ​ഷ​ത്ത​മാ​ണ്, അ​പ​ക​ട​ക​ര​വു​മാ​ണ്. ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ കു​ത്ത​ക ഏ​റ്റെ​ടു​ത്ത് ആ​രെ​യെ​ങ്കി​ലും ദേ​ശ​വി​രു​ദ്ധ​രാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. രാ​ജ്യം എ​ല്ലാ പൗ​രന്മാ​ർ​ക്കും ന​ൽ​കി​യി​രി​ക്കു​ന്ന 
തു​ല്യാ​വ​കാ​ശം വി​ല​പ്പെ​ട്ട​താ​ണ്. അ​തു സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​ത​ന്നെ വേ​ണം. രാജ്യത്തിൻറെ നന്മയിൽ അധിഷ്‌ഠിത മായിരിക്കണം നമ്മുടെ ഓരോ ചിന്തയും  പ്രവർത്തികളും . നമുക്ക്  ഒരുമയോടെ ജീവിക്കാം പ്രവർത്തിക്കാം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: