Pages

Sunday, January 22, 2017

കുട്ടികളെ കിട്ടാത്ത എന്‍ജിനീയറിങ് കോളേജുകൾ

കുട്ടികളെ കിട്ടാത്ത
എന്ജിനീയറിങ് കോളേജുകൾ

കേരളത്തിലെ  സ്വാശ്രയ എന്‍ജിനീയറിങ്  കോളേജുകളുടെ സ്ഥിതി ദയനീയമായി കൊണ്ടിരിക്കുകയാണ് .പലയിടത്തും പഠിക്കാൻ കുട്ടികളില്ല .ഏതാനംവർഷങ്ങൾക്കുള്ളിൽ  പലതും പൂട്ടും . ഈ വർഷത്തെ പ്രവേശനത്തിന്‍െറ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകും . സാങ്കേതിക സര്‍വകലാശാലക്കുകീഴിലുള്ള 150 എന്‍ജിനീയറിങ് കോളജുകളിലായി ഒഴിഞ്ഞുകിടക്കുന്നത് 19,834 ബി.ടെക് സീറ്റുകളാണ്. ഇത് ഏറക്കുറെ പൂര്‍ണമായും സ്വകാര്യ സ്വാശ്രയ കോളജുകളിലാണ്.ഈ വര്‍ഷം 55,404 ബി.ടെക് സീറ്റുകളില്‍ 35,570 സീറ്റുകളിലേക്കാണ് വിദ്യാര്‍ഥികളെ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 152 കോളജുകളിലായി 58,165 ബി.ടെക് സീറ്റുകളുണ്ടായിരുന്നു. ഇതില്‍ 39,595 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു. 23 സ്വാശ്രയ കോളജുകളില്‍ ഇത്തവണ വിദ്യാര്‍ഥി പ്രവേശനം 30 ശതമാനത്തിന് താഴെയാണ്. അഞ്ചുശതമാനം മാത്രം സീറ്റുകളില്‍ പ്രവേശനം നടന്ന കോളജുകള്‍ വരെയുണ്ട് ഇത്തവണ. വരും വര്‍ഷങ്ങളിലും  സ്ഥിതി  ഇതിലും ദയനീയം ആയിരിക്കും .
സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ പരമദയനീയം തന്നെയാണ് . ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് സ്വാശ്രയ മെഡിക്കൽ -ഡന്റൽ കോളേജുകളിലാണ് .അവിടെയും അധ്യാപകരുടെ സ്ഥിതി ദയനീയം തന്നെ .അവിടെ നടക്കുന്ന  കള്ളക്കളികള്‍ പലപ്പോഴും കണ്ടത്തൊന്‍ കഴിയാതെ പോകുന്നു. . തൊഴിലില്ലാപടയില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന വിഭാഗമായി ഇന്ന് ബി.ടെക്കുകാര്‍ മാറി. ടെക്നോളജി പഠിച്ച വിദ്യാര്‍ഥികൾ  കുറഞ്ഞ ജോലികൾക്കു വേണ്ടി കാത്തു കിടക്കുന്ന സ്ഥിതി വർധിച്ചു വരുന്നു .  പ്രതിവര്‍ഷം കേരളത്തില്‍നിന്ന് ബി.ടെക് പഠനം പൂര്‍ത്തിയാക്കിവരുന്നവരുടെ എണ്ണം  അരലക്ഷത്തോടടുത്തു. എന്നാല്‍, കോഴ്സിന് ചേരുന്ന വിദ്യാര്‍ഥികളില്‍ മൂന്നില്‍ രണ്ടുപേര്‍  ഇടക്കുവെച്ചോ പരാജയപ്പെട്ടോ ബി.ടെക് പഠനം മുഴുവനാക്കാനാവാതെ മടങ്ങുന്നവരാണെന്ന് സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ  പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  ലക്ഷകണക്കിന്  രൂപാ ലോണെടുത്ത് എൻജിനിയറിങ് കോളേജിൽ പഠിച്ച് നട്ടം തിരിയുന്ന കുട്ടികളെയും  രക്ഷിതാക്കളെയും സർക്കാർ കണ്ടില്ലെന്നു നടിക്കരുത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: