Pages

Monday, January 9, 2017

ദേശസ്‌നേഹിയാർ ,രാജ്യദ്രോഹിയാർ

ദേശസ്നേഹിയാർ ,രാജ്യദ്രോഹിയാർ

വീണ്ടുമൊരു റിപ്പബ്ളിക്‌  ദിനം  അടുത്തുവരുന്നു . ഒരു രാജ്യത്ത്  ദേശസ്നേഹികൾ ആര് ? രാജ്യ ദ്രോഹികൾ ആര് ?പലപ്പോഴും ദേശസ്‌നേഹികളെയും ദേശദ്രോഹികളെയും നിശ്ചയിക്കുന്നത് ഭരണകൂടമാണ്. രാജ്യവും ഭരണകൂടവും ഒന്നല്ല, രണ്ടാണ്. ഭരണകൂടം രാജ്യമല്ല; രാജ്യം ഭരണകൂടവുമല്ല. ഭരണകൂടത്തെ സ്തുതിക്കുന്നവർ ദേശസ്നേഹികൾ ആകണമെന്നില്ല . ഭരണ കൂടത്തെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് ഒരിക്കലും വിളിക്കരുത് . യഥാര്‍ഥ ദേശസ്‌നേഹത്തിന്റെ ഉള്ളടക്കം വിശാലമായ ജനസ്‌നേഹമായിരിക്കണം. ഭാരതത്തിലെ മുസ്‌ലിംകളെ രാജ്യസ്‌നേഹം ആരും പഠിപ്പിക്കേണ്ടതില്ല.  അവര്‍ രാജ്യസ്‌നേഹമെന്നത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരാണ്. അത്‌കൊണ്ടാണ് പിറന്ന നാടിന് വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടിയത്.
ഏതാനം  ചില തീവ്രവാദികളെ ചൂണ്ടിക്കാട്ടി  മുസ്ലിം സമുദായത്തെ .ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും വക്താക്കളായി  ചിത്രീകരിക്കുന്നത് കൊടുംക്രൂരതയാണ് .മുസ്‌ലിംകളെ അരക്ഷിതാവാസ്ഥയിലേക്കും  അവരുടെ മനസ്സുകളെ വേദനിപ്പിക്കുകയും ചെയ്യുന്ന നടപടികൾ  അവസാനിപ്പിക്കണം .ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ച നിരവധി മുസ്ലിം സഹോദരങ്ങളേ  ആർക്കും മറക്കാനാവില്ല . ഒരാൾ ദേശ സ്‌നേഹിയാണെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ച് പറഞ്ഞാല്‍ അയാൾ യഥാര്‍ത്ഥ ദേശസ്‌നേഹിയാകുമോ?
ബാലഗംഗാധര തിലകനും ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഭഗത്‌സിങും മൗലാനാ മുഹമ്മദലിയും മൗലാനാ ആസാദും മറ്റും ബ്രിട്ടിഷ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹികളായിരുന്നു.  എന്നാല്‍, മഹാഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അവര്‍ ദേശസ്‌നേഹികളാണ്. ഭാരതജനതയേ  തമ്മിലടിപ്പിക്കാൻ ആരും ശ്രമിക്കരുത്  ഭാരതീയർ ഭാരതത്തിലും  പാകിസ്ഥാനികൾ അവരുടെ നാട്ടിലും താമസിക്കും . ഭാരതം ഒരു വിഭാഗത്തിൻറെ മാത്രം തറവാട്ടു സ്വത്താണ് എന്ന് കരുതുന്നതുതന്നെയാണ് രാജ്യദ്രോഹം ..
പ്രൊഫ്. ജോൺ കുരാക്കാർ


No comments: