Pages

Friday, January 27, 2017

ലോകത്തിന് ഒരു നേരത്തെ ഭക്ഷണവുമായി 'മലബാർ അടുക്കള'​

ലോകത്തിന് ഒരു നേരത്തെ ഭക്ഷണവുമായി 'മലബാർ അടുക്കള' ഇന്നിറങ്ങും

യുഎഇ പ്രസിഡ​ൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ആഹ്വാനം ചെയ്ത ദാന​ ​വർ​ഷാചരണത്തോടനുബന്ധിച്ച് യുഎഇ വൈസ് ​പ്ര​സിഡന്റും പ്രാധാനമന്ത്രിയും ദു​ബായ് ​ഭരണാധികാരിയുമായ ​ഷെയ്​ഖ് മുഹമ്മദ് ബിൻ റാഷിദ്‌ അൽ മക്‌തൂം പ്രഖ്യാപിച്ച ഭക്ഷ്യബാങ്ക് പദ്ധതിയിൽ​ പങ്കുചേരുന്ന ​'മലബാർ അടുക്കള' ഫേസ്‌ബുക്ക്‌ കൂട്ടായ്മ​ ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽ ​​പാവപ്പെട്ടവർക്ക് ​ഇന്ന് ( 27​) 'ഒരു നേരത്തെ ആഹാരം' നൽ​കും.​ മലബാർ അടുക്കള കോ​ ഒാർ​ഡിനേറ്റർമാരുടെ നേതൃത്വത്തി​ലാണ് വിതരണം നടക്കുകയെന്ന് സ്ഥാപകനും ചെയർമാനുമായ മുഹമ്മദലി ചാക്കോത്ത് പറഞ്ഞു. എല്ലാ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലെ ​മുഴുവൻ​ ജില്ലകളിലും ​കൂടാതെ ​മുംബൈ, ഡൽഹി, മംഗലാപുരം, ഹൈദരബാദ്‌, ഊട്ടി തുടങ്ങിയ നഗരങ്ങളിലും തുർക്കി, അമേരിക്കയിലെ ടെക്സാ​സ് എന്നിവിടങ്ങളിലും​ ഇതിനുള്ള ഒരുക്കങ്ങൾ ​പൂർത്തിയായി.
അംഗങ്ങൾ ഉണ്ടാക്കി കൊണ്ടുവരുന്ന​ ഭക്ഷണത്തോടൊപ്പം ​റസ്റ്ററൻ്റുകളുടെ​ സഹകരണ​വും ഉണ്ടായിരിക്കും. യുഎഇ ലേബർ ​ക്യാംപുകളിൽ ബിരിയാണി​യാണ്​വിതരണം ചെയ്യു​ക​.​ അജ്മാൻ ഉൾ‌പ്പെടെ​നാല് ലേബർ ​ക്യാംപുകകളിലായി രണ്ടായിരത്തോളം തൊഴിലാളികൾക്കാണ് ഇവിടെ ഭക്ഷണമെത്തിക്കുന്നത്‌.​ ​അഡ്മിന്മാരായ അനസ്‌ പുറക്കാട്‌, ലിജിയ റിയാസ്‌ തുടങ്ങിയവ​ർ നേതൃത്വം നൽകുക. ഡൽഹിയിൽ 500 പേർക്കും മംഗലാപുരം ഗവൺമന്റ്‌ വെൻലോക്‌​ ആശുപത്രിയിൽ​ 1000 പേർക്കും മലയാളി നേഴ്‌സുമാർ നടത്തുന്ന തുർക്കിയിലെ അനാഥാലയത്തിൽ 500 പേർക്കും ഭക്ഷണം നൽകും. ഹൈദരബാദിലെ ​കാൻസർ സെന്ററിലും ഊട്ടിയിലെ അനാഥാലയത്തിലുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്‌.​ മുംബൈയിൽ നാലോളം സ്ഥലങ്ങളിലായി അഞ്ഞൂറോളം ആളുകൾക്ക്‌ ഭക്ഷണം നൽകും.​ കേരളത്തിൽ ​വിവിധ ജില്ലകളിലുമായി​ 40 കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യും. ​തിരഞ്ഞെടു​ത്ത​അഗതി മന്ദിരങ്ങൾ, വൃന്ദസദനങ്ങൾ, ആശുപത്രികൾ, കുഷ്​ഠ​ ​രോഗാശുപത്രികൾ, ഭിന്ന ശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ, ജനസേവ ശിശുഭവൻ, അന്ധരായ കുട്ടികൾ വസിക്കുന്ന അനാഥാലയങ്ങൾ, കരുണാലയം, പെയിൻ & പാലിയേറ്റീവ്‌ സെന്ററുകൾ തുടങ്ങിയ മൂവായിരത്തി അഞ്ഞൂറോളം പേർക്ക് കേരളത്തിൽ ഭക്ഷണം ​വിതരണം ചെയ്യും. പല സ്ഥലങ്ങളിലും സ്ഥലം എം എൽ എ മാർ അടക്കമുള്ള ജനപ്രതിനിധികൾ സാന്നിധ്യമുണ്ടായിരിക്കും.​ ​ 
സൗദിയിലെ ജിദ്ദയിൽ മൂന്നോളം ലേബർ ​ക്യാംപുകളിൽ ഭക്ഷണവും റിയാദിൽ 200 തൊഴിലാളികൾക്ക്‌ ഭക്ഷണവും കമ്പിളി പുതപ്പും വിതരണം ചെയ്യും. ദമാമിലും 400 ഓളം പേർക്ക്‌‌ ഭക്ഷണം വിതരണം ചെയ്യും.​ കുവൈ​ത്ത്​​, ഖത്തർ, ബഹ്‌റൈൻ, ഒമാനിലെ മസ്ക​ത്ത്,​സലാല എന്നിവിടങ്ങളിലായി ആയിരത്തി അഞ്ഞൂറോളം തൊഴിലാളികൾക്കും ഭക്ഷണം വിതരണം ചെയ്യും.​ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിനു മുകളിൽ ആളുകൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുമെന്ന് മലബാർ അടുക്കളയുടെ അഡ്മിൻ കുഞ്ഞബ്ദുള്ള കുറ്റിയിൽ ​പറഞ്ഞു.
ദുബായ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ അടുക്കള ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 2.22 ലക്ഷം പിന്നിട്ടതിന്റെ സന്തോഷം കൂടിയായാണ് ദാന ​പദ്ധതിയിൽ​ പങ്കുചേരുന്നത്. യുഎയിൽ മാത്രം 60,000ലേറെ അംഗങ്ങളുണ്ട്‌. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഫേസ്‌ബുക്ക് കൂട്ടായ്മ വിവിധ രാജ്യങ്ങളിൽ ഒരേ ദിവസം ഭക്ഷ്യ വിതരണം നൽകുന്നതെന്ന് അഡ്മിൻ ഫൈസൽ കണ്ണോത്ത് പറഞ്ഞു.​ ​.
Prof. John Kurakar


No comments: