Pages

Thursday, January 12, 2017

വൈദികന്റെ മോചനം വൈകുന്നത് പ്രതിഷേധാര്‍ഹം- ഉമ്മന്‍ ചാണ്ടി

വൈദികന്റെ മോചനം വൈകുന്നത് പ്രതിഷേധാര്ഹം- ഉമ്മന്ചാണ്ടി

യെമനില്ഭീകരരുടെ തടവറയില്കഴിയുന്ന വൈദികന്ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇന്ത്യയിലെ മുഴുവന്ജനങ്ങളും ഒരുമിക്കണമെന്ന് മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു.ഫാ.ടോമിന്റെ ജന്മനാടായ രാമപുരം ടൗണില്കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  പ്രതിക്ഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വൈദികന്റെ  മോചനംഅനിശ്ചിതമായി നീളുന്നത് വേദനാജനകവും പ്രതിഷേധാര്ഹവുമാണ്യെമനില്സുസ്ഥിരമായ ഒരു ഗവണ്മെന്റ് ഇല്ലാത്തതും ഇന്ത്യന്എംബസിയുടെ പ്രവര്ത്തനം ഇല്ലാത്തതുമാണ് മോചനശ്രമങ്ങള്ക്ക് തടസ്സമാകുന്നത്.

വൈദികന്റെ ജീവന്രക്ഷിക്കുന്നതിന് കൂട്ടായശ്രമങ്ങള്ആവശ്യമാണെന്നും ഉമ്മന്ചാണ്ടി പറഞ്ഞു. ഫാ. ടോമിനെ തിരികെ എത്തിക്കുന്നതിന് വേണ്ടി അന്തര്ദേശീയ ഇടപെടലുകള്ഉണ്ടാകണമെന്ന് തിരുവഞ്ചൂര്രാധാകൃഷ്ണന്എം.എല്‍.. പറഞ്ഞു. ജില്ലയില്നിന്ന് ഒരുലക്ഷം ഒപ്പുകള്ശേഖരിച്ച് കേന്ദ്ര ഗവണ്മെന്റിന് അയയ്ക്കുന്നതിനായി ഉമ്മന്ചാണ്ടിക്ക് കൈമാറി. .... ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.  െവെസ് പ്രസിഡന്റ് ബിജു പുന്നത്താനം, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ഫാ. മാത്യു ചന്ദ്രന്കുന്നേല്‍, ലതിക സുഭാഷ്,  നാട്ടകം സുരേഷ്, സി.ടി. രാജന്‍, സി.പി. ചന്ദ്രന്നായര്‍, ജോസി സെബാസ്റ്റ്യന്‍, ജെയ്സണ്ജോസഫ്, ഷൈനി സന്തോഷ്ജെയ് ജോസ്, അനിത രാജു, ഫാ. ടോം ഉഴുന്നാലിലിന്റെ സഹോദരന്ഡേവിഡ് ഉഴുന്നാലില്‍, പി.ആര്‍.സുകുമാരന്‍, ജോബി അഗസ്റ്റിന്‍, ഡി. പ്രസാദ് ഭക്തിവിലാസ് തുടങ്ങിയവര്പ്രസംഗിച്ചു.

Prof. John Kurakar

No comments: