Pages

Thursday, January 12, 2017

ഭാരതീയർനിർഭയമായി ഭാരതത്തിൽതന്നെതാമസിക്കും

ഭാരതീയർനിർഭയമായി
 ഭാരതത്തിൽതന്നെതാമസിക്കും

ഭാരതീയർ നിർഭയമായി ഭാരതത്തിൽ തന്നെ  താമസിക്കും ഹിന്ദുക്കൾ നേപ്പാളിലും മുസ്ലിങ്ങൾ പാകിസ്താനിലും ക്രിസ്ത്യാനികൾ ഇസ്രാഈലിലേക്കും  പോകാൻ പറയാൻ ആർക്കാണ് അവകാശം .ഇന്ത്യ ഇന്ത്യാർക്കാർക്കുള്ളതാണ് .സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ടവർ  ദേശസ്നേഹികളാണെന്നു പറയാനാവില്ല . ഭാരതം ഫാസിസത്തിലേക്കു നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘ്പരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന്‍ ലാല്‍ജോസ് കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഘമത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക്‌ കടത്തുന്നവര്‍ തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ എന്ന് ലാല്‍ജോസ് ചോദിച്ചു.അഭിപ്രായത്തിന്റെയും നിലപാടുകളുടെയും പേരില്‍  ഒരാളിൽ  എങ്ങനെ ദേശസ്നേഹം ഇല്ലാതാകും. ഒരു കൂട്ടം ആളുകൾ ദേശസ്നേഹികളെ കണ്ടത്താൻ ഇറങ്ങിതിരിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിക്കു ചേർന്നതല്ല .  ഈ ഫാസിസം തീവ്രദേശീയവാദമായി ബന്ധമുള്ളതാണ് . അത് തുടക്കത്തിലേ  അവസാനിപ്പിച്ചില്ലെങ്കിൽ വളരെ ദോഷം ചെയ്യും . ഭാരതത്തിൽ അപകടമാംവിധം വർഗ്ഗീയത വളരുകയാണ് .
ഭാരതം ആരുടേയും തറവാട്ടുസ്വത്തല്ല എന്ന് ആദ്യം മനസിലാക്കണം .നൂറുകണക്കിന് ജാതിമതവിഭാഗങ്ങൾ  ഒരുമയോടെ കഴിയുന്ന പുണ്യഭൂമിയാണ്  ഇന്ത്യ . ഇത് എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് . ഇത് ഒരു വിഭാഗത്തിനായി ആരും പതിച്ചുനൽകിയിട്ടില്ല ,അതിനു കഴിയുകയുമില്ല ..ഭാരതീയത എന്നാൽ വിവിധ മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും ഐക്യമാണ്‌. ഭാരതീയ സങ്കൽപ്പത്തെ നിഷേധിക്കുകയും തകർക്കുകയും  ചെയ്യുന്ന ശക്തികളെ സമൂഹം തിരിച്ചറിയണം .ഹിന്ദുമതം ബഹുസംസ്കാരങ്ങളും, ബഹു ദർശനങ്ങളും ഉൾക്കൊള്ളുന്ന നാനാത്വത്തെ അംഗീകരിക്കുന്ന വിശാലമായ വീക്ഷണം ഉൾക്കൊള്ളുന്നതാണ് .അതിനെ  സങ്കുചിത ദേശീയവാദികൾക്ക്‌  അടിയറ വയ്ക്കരുത് . മതം മനുഷ്യനെ നന്മയിലേക്ക്നയിക്കണം  .വിവേകാനന്ദൻറെ വാക്കുകൾ  ശ്രദ്ധേയമാണ് . “വിധവയുടെ കണ്ണീരൊപ്പാനോ, അഗതിയുടെ വായ്ക്ക്‌ ഒരപ്പക്കഷണം കൊടുക്കാനോ കഴിയാത്ത ഒരീശ്വരനിലോ, മതത്തിലോ ഞാൻ വിശ്വസിക്കുന്നില്ല.ജാതിവ്യവസ്ഥ സൃഷ്ടിച്ച മനുഷ്യത്വരഹിതമായ ഉച്ഛനീചത്വം കണ്ട്‌ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച സന്യാസിവര്യനായിരുന്നു അദ്ദേഹം .. ഇന്നത്തെ ഇന്ത്യയിൽ വർഗീയവാദികൾ സൃഷ്ടിച്ചുവിടുന്ന അസഹിഷ്ണുതയും വർഗ്ഗീയകലാപങ്ങളും ഭീകരതയും കണ്ടാൽ ‘ഭാരതം ഒരു ഭ്രാന്താലയം’ എന്ന്‌ സ്വാമികൾ തീർച്ചയായും  വിളിച്ചുപറയും. ഭാരതത്തെ ഭ്രാന്താലയമാക്കാനും  തമ്മിൽ തല്ലിക്കൊല്ലാനും  ഇടയാകരുത് .വർഗ്ഗീയ ലഹള ഉണ്ടായാൽ  അഴിച്ചുവിട്ടവർക്കുപോലും പിടിച്ചുകെട്ടാൻ കഴിയില്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: