Pages

Sunday, January 29, 2017

അക്കാദമിയിലെ വിദ്ധാർത്തി സമരം ഉടനെഅവസാനിപ്പിക്കണം

അക്കാദമിയിലെ വിദ്ധാർത്തി സമരം ഉടനെഅവസാനിപ്പിക്കണം

അക്കാദമി പ്രിൻസിപ്പലിൻറെ  രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്ധാർത്തി സമരം19 ദിവസമായി തുടരുകയാണ് , വിദ്യാർത്ഥികൾക്ക്  സമരത്തിലൂടെ   യൂണിവേഴ്സിറ്റി അംഗീകരിച്ച  ഒരു പ്രിൻസിപ്പാളിനെ  രാജി വയ്പ്പിക്കാൻ കഴിയുമോ ? രാജി വയ്ക്കുന്നത് ശരിയാണോ ? സമരം  തീരെ തരം താണു പോകുന്നു .ആരോ കുട്ടികളെ തെറ്റായ ദിശയിലേക്കു നയിക്കുന്നു . മറ്റൊരിടത്തും കാണാത്ത  പാർട്ടിക്കാരുടെ ഐക്യം ഇവിടെ എങ്ങനെ വന്നൂ ?അക്കാദമി  സമരം വിജയിപ്പിക്കാൻ അവിടുത്തെ നിയമ വിദ്യാർത്ഥികൾ തന്നെ ധാരാളം മതി.
50 വർഷം പിന്നിട്ട  പ്രസിദ്ധമായ  ഒരു സ്ഥാപനത്തെ ദയവുചെയ്ത് തകർക്കരുത് .രാഷ്ട്രീയനേതാക്കൾ യഥാർത്ഥ  പ്രശ്‍നങ്ങൾ  പലതും കാണുന്നില്ല .അവിടെ ഗുതരമായ എന്തു പ്രശ്‌നമാണുള്ളത് ? ആരെങ്കിലും കോഴവാങ്ങിയോ?കോളേജിനു ഇടി മുറിയുണ്ടോ ?ദളിത് പീഡനം നടന്നോ ?.സമരം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് രാഷ്ട്രീയനേതാക്കൾആരും പോകുന്നുമില്ല.ഒരു സ്ത്രീക്കെതിരെ ഇത്ര വലിയ ആക്രമണത്തിൻറെ  ആവശ്യമെന്ത് ?  അവിടെ ലോ അക്കാദമിയിൽ  ചില സൗജന്യങ്ങളൊക്കെ  പണ്ടുമുതലേയുള്ളതല്ലേ . കേരളത്തിലെ പല  നേതാക്കളും അതിൻറെ ഗുണം ലഭിച്ചവരുമല്ലേ ?. ലോ അക്കാദമിയിൽ  അധ്യാപകരും അക്കാദമിക്ക് കൗൺസിലും ഇല്ലേ ? മേൽ നോട്ടത്തിനു യൂണിവേഴ്സിറ്റിയില്ലേ ?ലക്ഷ്മി നായര് ലോ അക്കാദമി പ്രിൻസിപ്പൽസ്ഥാനംഎന്തിനു രാജിവയ്ക്കണം. ഇന്ന് ചേര്ന്ന ലോ അക്കാദമി ഡയറക്ടര് ബോര്ഡ് യോഗം ലക്ഷ്മി നായര്ക്ക് പൂര്ണ പിന്തുണ പ്രഖ്യാപിച്ചാണ് പിരിഞ്ഞത്. .കുട്ടികളുടെ ന്യായമായ ആവശ്യങ്ങൾക്ക്  പരിഹാരമുണ്ടാകണം . വിദ്യാര്ഥികള് പിടിവാശി കളഞ്ഞ്  ചർച്ചക്ക് തയാറാകണം

പ്രൊഫ്. ജോൺ കുരാക്കാർ



.

No comments: