Pages

Monday, January 23, 2017

ഷ്യയിലെ റ്റവും ലി ലാമാമാങ്കമായ
 സംസ്ഥാ സ്കൂ ലോത്സവം      അ​ന്പ​ത്തേ​ഴാ​മ​തു സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഹ​യ​ർ അ​പ്പീ​ലുകളുടെ  പ്രവാഹമായി മാറി .വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വാ​സ​ന​യും സ​ർ​ഗ​ശേ​ഷി​യും ഉ​പ​ജി​ല്ലാ, റ​വ​ന്യൂ​ജി​ല്ലാ ത​ല​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു സം​സ്ഥാ​ന​ത​ല​ത്തി​ലെ​ത്തു​ന്പോ​ൾ മി​ക​വി​ന്‍റെ കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലാ​ണു ന​ട​ക്കേ​ണ്ട​ത്. അ​വി​ടെ മ​റ്റു ത​ര​ത്തി​ലു​ള്ള സ്വാ​ധീ​നം ഒ​ന്നു​മു​ണ്ടാ​ക​രു​ത്. യ​ഥാ​ർ​ഥ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക
എ​ന്ന​തു മാ​ത്ര​മാ​ക​ണം ക​ലോ​ത്സ​വ​ത്തി​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ, ഓ​രോ ത​വ​ണ​യും പ​രാ​തി​ക​ൾ വ​ർ​ധി​ക്കു​കയാണ് .ക​ണ്ണൂ​രി​ൽ ക​ലോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വ​ള​രെ കാ​ര്യ​ക്ഷ​മ​ത​യോ​ടെ ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ക​ണ്ണൂ​രി​ലെ പൊ​തു​സ​മൂ​ഹ​വും ക​ലോ​ത്സ​വം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​ത്മാ​ർ​ഥ​മാ​യി ശ്ര​മി​ച്ചു. അ​തി​നു ഫ​ല​വു​മു​ണ്ടാ​യി. കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​വും മി​ക​ച്ച​താ​യി. 
എ​ന്നാ​ൽ, ധ​ർ​മ​ട​ത്തു ന​ട​ന്ന രാഷ്‌‌ട്രീയ കൊ​ല​പാ​ത​കം ക​ലോ​ത്സ​വ​വേ​ദി​യി​ൽ മ്ലാ​ന​ത പ​ര​ത്തി.

 അ​നാ​വ​ശ്യ​മാ​യ വാ​ശി​യും വൈ​രാ​ഗ്യ​വും ക​ലാ​രം​ഗ​ത്ത് ഒ​രി​ക്ക​ലും ഭൂ​ഷ​ണ​മ​ല്ല. വി​ദ്യാ​ർ​ഥി​ക​ളേ​ക്കാ​ൾ വീ​റു കാ​ട്ടു​ന്ന​ത് പ​രി​ശീ​ല​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​കു​ന്പോ​ൾ മ​ത്സ​ര​ങ്ങ​ൾ ഏ​താ​ണ്ടു യു​ദ്ധ​സ​മാ​ന​മാ​വു​ന്നു. ഇ​ത്ത​വ​ണ അ​പ്പീ​ൽ വ​ഴി ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ​ത് ആ​റാ​യി​ര​ത്തോ​ളം പേ​രാ​ണെ​ന്നു പ​റ​യു​ന്പോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ഗൗ​ര​വം ഉൗ​ഹി​ക്കാം. മൂ​ന്നാം ദി​ന​ത്തി​ൽ മാ​ത്രം അ​പ്പീ​ലു​ക​ളി​ലൂ​ടെ 1300 പേ​ർ വേ​ദി​യി​ൽ ക​യ​റി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ലോ​കാ​യു​ക്ത എ​ന്നി​വ​യോ അ​നു​വ​ദി​ച്ച​വ​യാ​ണ് അ​പ്പീ​ലു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും.അ​പ്പീ​ലു​ക​ളും ആ​രോ​പ​ണ​ങ്ങ​ളും ക​ലോ​ത്സ​വ​ത്തി​ന്‍റെ നി​റം​കെ​ടു​ത്തു​ന്നഘടകങ്ങളാണ്‌ .ക​ലോ​ത്സ​വ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​ത്തെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ലും ക​ണ്ണൂ​ർ ക​ലോ​ത്സ​വം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​യി​രി​ക്ക​ണം മ​ത്സ​ര​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മി​ക​വി​ന്‍റെ യ​ഥാ​ർ​ഥ ഉ​ര​ക​ല്ലു​ത​ന്നെ​യാ​വ​ട്ടെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം. എ​ന്തെ​ല്ലാം പോ​രാ​യ്മ​ക​ളു​ണ്ടെ​ങ്കി​ലും 
ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന കലോത്സവത്തിന്  ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​യെ​ന്നാ​ണു സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ങ്ങ​നെ​യൊ​രു ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​തു ജീ​വി​താ​ഭി​ലാ​ഷ​മാ​ണ്. എ​ത്ര​യോ പ്ര​തി​ഭ​ക​ള്‍ക്ക് അ​ര​ങ്ങേ​റ്റ​വേ​ദി​യാ​യി​ട്ടു​ണ്ട് ഈ ​മേ​ള. രാ​ഷ്‌​ട്രീ​യം തീ​ണ്ടാ​ത്ത മ​ത്സ​ര​വേ​ദി​യാ​യി അ​തു ശോ​ഭി​ക്കു​ന്നു. മതവും രാഷ്ട്രീയവുമൊന്നും അതിലെക്കു കൊണ്ടുവരാൻ ആരും ശ്രമിക്കരുത് .കലോത്സവത്തിന്റെ ഉള്ളടക്കത്തെ ദുര്‍ബലമാക്കുന്നത് പണക്കൊഴുപ്പും സ്വാധീനവുമാണ്  നമ്മുടെതെറ്റായ പ്രവണതകൾ പരമ്പരാഗത കലകളിലേക്കും പണക്കൊഴുപ്പിന്റെ തേരോട്ടം നടക്കുകയാണ്. രചനാമത്സരങ്ങളും സംഗീത, പ്രസംഗ, മിമിക്രി, മോണോ ആക്ട്, ചിത്രരചനപോലുള്ള ഇനങ്ങളിലുമാണ് പണത്തിന്റെ സാധ്യതകള്‍ കുറവുള്ളത്.
 കലോത്സവങ്ങളില്‍ പണ്ട് വിദ്യാര്‍ഥികള്‍മാത്രമാണ് എത്തിയിരുന്നത്. ഇപ്പോള്‍ ഓരോ വിദ്യാര്‍ഥിക്കും പിന്നില്‍ രക്ഷിതാക്കളടക്കം വലിയൊരു സംഘമുണ്ടാകും. ഇത്തരം സംഘങ്ങള്‍ കലോത്സവത്തിന്റെ യഥാര്‍ഥ ചൈതന്യം ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഓരോ കലോത്സവത്തിലും കാണുന്നു.  മാധ്യമങ്ങള്‍  വലിയ പ്രാധാന്യമാണ് കലോത്സവത്തിന് നല്‍കുന്നത്. അച്ചടിമാധ്യമങ്ങള്‍ കൂടുതല്‍ പേജും ദൃശ്യമാധ്യമങ്ങള്‍ കൂടുതല്‍ സമയവും കലോത്സവത്തിന് നല്‍കുന്നു.വളരെ നല്ലതുതന്നെ .പക്ഷെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടാൻ കൂടി അവർ ശ്രമിക്കണം .കലോത്സവ മാന്വല്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം . മലയാളനാടിന്റെ യഥാര്‍ഥ സംസ്കാരം പ്രകാശിക്കുന്ന ഒരിടമായി കലോത്സവവേദികളെ മാറ്റണം.നമ്മുടെ സംസ്കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സര്‍ഗാത്മകമായി സംയോജിപ്പിക്കുന്ന വലിയൊരു സാംസ്കാരികസംഭവമായി വരും കാലങ്ങളിൽ കലോത്സവം മാറണം .

പ്രൊഫ്. ജോൺ കുരാക്കാർ
No comments: