Pages

Friday, January 6, 2017

കരസേനാ ഉപമേധാവിയായി കൊട്ടാരക്കരക്കാരൻ ജനറല് ശരത്ചന്ദ്രൻ

കരസേനാ ഉപമേധാവിയായി
കൊട്ടാരക്കരക്കാരൻ ജനറല് ശരത്ചന്ദ്രൻ
കരസേനയ്ക്ക് മലയാളി ഉപമേധാവി. കൊല്ലം കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശിയായ ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദിനെയാണ് പുതിയ ഉപമേധാവിയായി നിയമിച്ചത്. 1979 ല്‍ ഗഡ്വാള്‍ റൈഫിള്‍സിലൂടെയാണ് ശരത് ചന്ദ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.സോമാലിയയിലെ യു.എന്‍ മിഷനിലും, ശ്രീലങ്കയിലെ തമിഴ് പുലികള്‍ക്കെതിരായ ഇന്ത്യയുടെ സമാധാന സേനാ നടപടിയിലും ശരത് ചന്ദ് പങ്കെടുത്തു. വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ ബഹുമതികള്‍ക്കും അര്‍ഹനായി.
കഴക്കൂട്ടം സൈനിക സ്‌കൂള്‍, പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജ്, ഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.ജനറല് ശരത്ചന്ദ്രന് നാടിൻറെ ആശംസകൾ 

Prof. John Kurakar


No comments: