Pages

Sunday, January 29, 2017

ലോ അക്കാദമി ഡയറക്ടര് ബോര്ഡ് യോഗം ലക്ഷ്മി നായര്ക്ക് പൂര്ണ പിന്തുണ പ്രഖ്യാപിച്ചു

പ്രിന്സിപ്പാള് സ്ഥാനം ലക്ഷ്മി നായര് രാജിവെയ്ക്കില്ല..
ലോ അക്കാദമി ഡയറക്ടര് ബോര്ഡ് യോഗം ലക്ഷ്മി നായര്ക്ക് പൂര്ണ പിന്തുണ പ്രഖ്യാപിച്ചു

ലക്ഷ്മി നായര് ലോ അക്കാദമി പ്രിന്സിപ്പാള് സ്ഥാനം രാജിവെക്കില്ല. ഇന്ന് ചേര്ന്ന ലോ അക്കാദമി ഡയറക്ടര് ബോര്ഡ് യോഗം ലക്ഷ്മി നായര്ക്ക് പൂര്ണ പിന്തുണ പ്രഖ്യാപിച്ചാണ് പിരിഞ്ഞത്. രാജി ഒഴികെയുള്ള സമരക്കാരുടെ ആവശ്യങ്ങള് പരിഗണിക്കാമെന്നാണ് ഡയറക്ടര് ബോര്ഡിന്റെ തീരുമാനം. പ്രിന്സിപ്പാള് സ്ഥാനം രാജിവെയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലക്ഷ്മി നായരാണെന്നും, ഇക്കാര്യം ആവശ്യപ്പെടാന് ഡയറക്ടര് ബോര്ഡിന് സാധിക്കില്ലെന്നും ഡയറക്ടര് ബോര്ഡ് അംഗം നാഗരാജന് പറഞ്ഞു. തൊഴിലെടുക്കുക എന്നത് ഒരാളുടെ മൗലികാവകാശമാണ്. അത് നിഷേധിക്കാന് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

ചര്ച്ചയ്ക്ക് തയ്യാറാകാതെ വിദ്യാര്ഥികള് പിടിവാശികാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാര്ഥി സമരം ചിലര് ഹൈജാക്ക് ചെയ്യുന്നതായി ആരോപിച്ച അദ്ദേഹം ജ്യോതികുമാര് ചാമക്കാല പോലുള്ളവര് വിദ്യാര്ഥികളെ ഉപയോഗിക്കുന്നതായും പറഞ്ഞു....... നേരത്തെ അക്കാദമി ഡയറക്ടര് നാരായണന് നായരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച് പാര്ട്ടി നേതൃത്വം ചര്ച്ച നടത്തിയിരുന്നു. നാരായണന് നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന് നായരും, ഡയറക്ടര് ബോര്ഡംഗം നാഗരാജനും കൂടിക്കാഴ്ചയില് സന്നിഹിതരായിരുന്നു.

Prof. John Kurakar

No comments: