Pages

Sunday, January 22, 2017

ജെല്ലിക്കെട്ട് മരണക്കളിയായി കാളയുടെ കുത്തേറ്റ് രണ്ടു മരണം

ജെല്ലിക്കെട്ട് മരണക്കളിയായി
കാളയുടെ കുത്തേറ്റ് രണ്ടു മരണം
ജെല്ലിക്കെട്ടിനായി നിയമ നിർമ്മാണം വേണമെന്ന ആവശ്യമുന്നയിച്ച് തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പുതുകോട്ടയിൽ നടന്ന ജെല്ലിക്കെട്ടിനിടെ പോരുകാളയുടെ കുത്തേറ്റ് രണ്ടു പേർ കൊല്ലപ്പെട്ടു. വിരണ്ട കാളയുടെ ആക്രമണത്തിലും സംഭവസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 85 ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. പുതുക്കോട്ടയിൽ നടന്ന ജെല്ലിക്കെട്ടിനിടെ വിരണ്ട കാള സമീപത്തുണ്ടായിരുന്ന രണ്ടു പേരെ കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുത്തേറ്റവർ മരണത്തിനു കീഴടങ്ങിയത്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല.

Prof, John Kurakar

No comments: