Pages

Friday, January 6, 2017

ക​റ​ൻ​സിക്ഷാ​മം പെ​ൻ​ഷ​ൻ കാരുടെ ദുരിതം വർദ്ധിപ്പിച്ചു


സിക്ഷാമം പെൻകാരുടെ ദുരിതം വർദ്ധിപ്പിച്ചു

പെ​ൻ​ഷ​നു​വേ​ണ്ടി ട്ര​ഷ​റി​യി​ൽ ക്യൂ ​ നിന്ന്  പണം കിട്ടാതെ മടങ്ങി പോകുന്നവരുടെ  ദ​യ​നീ​യ മു​ഖ​ങ്ങ​ൾ  അടുത്തകാലത്ത്  ഒരു സാധാരണ സംഭവമാണ് .ക​റ​ൻ​സി ക്ഷാ​മ​മാ​ണ് അ​വ​രു​ടെ ദയനീയത  വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശ​മ്പ​ള​ദി​ന​ങ്ങ​ളി​ലും പെ​ൻ​ഷ​ൻ വി​ത​ര​ണ ദി​വ​സ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ മി​ക്ക ട്ര​ഷ​റി​ക​ളി​ലും കു​റേ​ക്കാ​ല​മാ​യി വ​ലി​യ തി​ക്കും തി​ര​ക്കു​മാ​ണ്. ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ എ​ത്തു​ന്ന പെ​ൻ​ഷ​ൻ​കാ​ർ​ക്കു സൗ​ക​ര്യ​മാ​യൊ​ന്ന് ഇ​രി​ക്കാ​നു​ള്ള ഇ​ടം​പോ​ലും പ​ലേ​ട​ത്തും ഇ​ല്ല. പ​ല​രും പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ ഉ​ള്ള​വ​രാ​യ​തി​നാ​ൽ ഏ​റെ സ​മ​യം നി​ൽ​ക്കാ​നും സാ​ധി​ക്കി​ല്ല. ഒ​രി​ക്ക​ൽ ത​ങ്ങ​ൾ ചെ​യ്തി​രു​ന്ന ജോ​ലി​ക്കു പ്ര​തി​ഫ​ല​മാ​യി ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ ഒ​രു ഒൗ​ദാ​ര്യ​മ​ല്ലെ​ന്നും അ​തു ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും പെ​ൻ​ഷ​ൻ​കാ​ർ ക​രു​തു​ന്നു.
എ​ന്നാ​ൽ, സ​ർ​ക്കാ​രാ​ക​ട്ടെ, ഒ​രു ഒൗ​ദാ​ര്യ​മെ​ന്ന മ​ട്ടി​ലാ​ണു പെ​ൻ​ഷ​നെ കാ​ണു​ന്ന​ത് .സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടിലേ​ക്കു​ള്ള​തും സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള​തു​മാ​യ പ​ണ​മി​ട​പാ​ടു​ക​ളാ​ണു പ്ര​ധാ​ന​മാ​യും ട്ര​ഷ​റി​ക​ളി​ൽ ന​ട​ക്കു​ന്ന​ത്.ട്ര​ഷ​റി​ക​ളു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം ശമ്പ​ള​വും പെ​ൻ​ഷ​നും വി​ത​ര​ണം ചെ​യ്യു​ക എന്നുള്ളതാണു് .​ കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള പ​രി​ഷ്കാ​രം ട്ര​ഷ​റി സം​വി​ധാ​ന​ത്തി​ൽ ഉ​ണ്ടായി​ട്ടി​ല്ല. ട്ര​ഷ​റി​യി​ൽ​നി​ന്നു പ​ണം കി​ട്ടാ​നു​ള്ള ആ​ളു​ക​ളു​ടെ കാ​ത്തി​രി​പ്പും പ​ണം കി​ട്ടാ​നു​ള്ള താ​മ​സ​വും പ​ഴ​യ​കാ​ല ബാ​ങ്കു​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്നു.  ഇന്ന്‌ ബാങ്കുകൾ  കാലഘട്ടത്തിനനുസരിച്ചു മാറിബാ​ങ്കു​ക​ളി​ൽ പ​ണ​മെ​ടു​ക്കാ​നും കൊ​ടു​ക്കാ​നും ടോ​ക്ക​ണ്‍ വാ​ങ്ങി ഏ​റെ​നേ​രം കാ​ത്തി​രി​ക്കേ​ണ്ട ആവശ്യം ഇന്നില്ല .
 ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ വ​ന്ന മാ​റ്റ​ത്തി​ന​നു​സ​രി​ച്ചു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ട്ര​ഷ​റി​ക​ളി​ൽ  ഏ​ർ​പ്പെ​ടു​ത്താൻ  സർക്കാരിനു കഴിഞ്ഞിട്ടില്ല . കോ​ർ ബാ​ങ്കിം​ഗ് സം​വി​ധാ​നം ട്ര​ഷ​റി​ക​ളി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ ന്ന​തു ന​ല്ല കാ​ര്യ​മാ​ണ്. ഇ​ത​ര ട്ര​ഷ​റി​ക​ളി​ൽ​നി​ന്നും പ​ണം എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. ട്ര​ഷ​റി​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ വ്യാ​പ​ക​മാ​ക്കി​യാ​ൽ വ​ള​രെ വേ​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ നീ​ക്കാ​നാ​വും. ട്ര​ഷ​റി ചെക്കുകൾ  ബാങ്കുകൾ വഴി മാറാൻ കഴിയണം . ഇന്ന് അതിനു കഴിയില്ല . പെൻഷൻ  തുക ഒരുമിച്ച് എടുക്കാൻ പോലും കഴിയുന്നില്ല . ട്ര​ഷ​റി​ക​ൾക്ക്  ആ​വ​ശ്യ​മു​ള്ള​ത്ര ക​റ​ൻ​സി ന​ൽ​കാ​ൻ റി​സ​ർ​വ് ബാ​ങ്കി​നു സാ​ധി​ക്കു​ന്നി​ല്ല.
ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ മ​രു​ന്നി​നും മ​റ്റ് അ​ത്യാ​വ​ശ്യ ചെ​ല​വു​ക​ൾ​ക്കും പെ​ൻ​ഷ​നെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​രാണ് ബഹുഭൂരിപക്ഷവും .പെൻഷൻകാരുടെ  കാര്യത്തിൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ക​രു​ത​ലോ​ടെ കാര്യങ്ങൾ കൈ​കാ​ര്യം ചെ​യ്യ​ണം.  ജീ​വി​ത​ത്തി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ടം സ​ർ​ക്കാ​ർ സേ​വ​ന​ത്തി​നാ​യി നീ​ക്കി​വ​ച്ച പെ​ൻ​ഷ​ൻ​കാരോട് കരുണ കാണിക്കണം ​ ട്ര​ഷ​റി​ക​ളി​ൽ ന്യാ​യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണം.  മണിക്കൂറുകൾ  കാത്തിരിക്കുന്ന  പെൻഷൻകാർക്കു  വേണ്ടി ട്ര​ഷ​റി​ക​ളി​ൽ ഒരു ശുചിമുറിപോലുമില്ല . സ്ഥിതി പലയിടത്തും പരമദയനീയം  തന്നെ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: