Pages

Tuesday, January 24, 2017

കേരളം വരളുമ്പോൾ കുത്തകകളുടെ ജലമൂറ്റല്‍ പൂർവാധികം തുടരുന്നു

കേരളം വരളുമ്പോൾ കുത്തകകളുടെ
ജലമൂറ്റല്പൂർവാധികം തുടരുന്നു

അതിരൂക്ഷമായ കുടിവെള്ളക്ഷാമം മൂലം പൊതുജനങ്ങള്വലയുമ്പോഴും  കേരളത്തിൽ  അനധികൃത ജലമൂറ്റല്തുടരുന്നു. സംസ്ഥാനം കൊടിയവരള്ച്ച നേരിടുമ്പോഴും മുന്നറിയിപ്പുകള്അവഗണിച്ച് ഭൂഗര്ഭജലമൂറ്റല്അനുസ്യൂതം തുടരുന്നു. പ്രതിദിനം ആറുലക്ഷം ലിറ്ററിലേറെ ജലമൂറ്റുന്ന കഞ്ചിക്കോട്ടെ പെപ്സിക്കമ്പനി ഇപ്പോഴും സുഗമമായി പ്രവര്ത്തിക്കുന്നു. ഗ്രാമപ്പഞ്ചായത്ത് നല്കിയ സ്റ്റോപ്പ്മൊമ്മോയ്ക്ക് പുല്ലുവില കല്പിച്ചാണ് കമ്പനി പ്രവര്ത്തിക്കുന്നത്. . ജലക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയില്നിലവില്ചെറുതും വലുതുമായി പത്രണ്ടോളം കുപ്പിവെള്ള കമ്ബനികളാണ് പ്രവര്ത്തിക്കുന്നത്.
 കൊല്ലം ജില്ലയും വരൾച്ചയുടെ പിടിയിലാണ് .ഒരിക്കലും വറ്റാത്ത തെളിനീർ പ്രവാഹിയായ മീൻപിടിപാറയും വറ്റി വരണ്ടു .കൊട്ടാരക്കരയിൽ  പലയിടത്തും കുടിവെള്ളം കിട്ടുന്നില്ല  ഐപ്പള്ളൂർ  പാറയിൽ മുക്കിൽ വെള്ളമില്ല .കൊടുംവരള്ച്ചയുടെ പശ്ചാത്തലത്തില്നിധി പോലെ സൂക്ഷിച്ചുവെച്ചിരിക്കുന്ന ജലം പരമാവധി ഊറ്റിയെടുത്ത് കച്ചവടമാക്കാനാണ് ചിലർ ശ്രമിക്കുന്നത് . നെല്ലറയായ പാലക്കാട് ജില്ലയിലാണ് കുത്തക കുപ്പിവെള്ള-പാനീയ-മദ്യക്കമ്പനികള്കണ്ണും കാതുമില്ലാതെ ഭൂഗര്ഭജലംഊറ്റിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്സംസ്ഥാന സര്ക്കാര്എല്ലാ ജില്ലകളെയും വരള്ച്ചാബാധിതമായി പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള വ്യക്തവും കര്ക്കശവുമായ പുനര്നടപടികള്കാര്യമായി നടക്കുന്നില്ലെന്നതാണ് യാഥാര്ഥ്യം. കേരളത്തിൽ  കൃഷി ചെയ്യാൻ ജലമില്ല . പാലക്കാട്ട് ഇതിനകം തന്നെ പകുതിയോളം പ്രദേശത്ത് നെല്കൃഷി ചെയ്യുന്നില്ല. 115 വര്ഷത്തിനകത്തെ ഏറ്റവും വലിയ വരള്ച്ചയാണ് 2016ല്ജില്ല അനുഭവിച്ചത്. അമ്പതുശതമാനത്തിലധികം മഴക്കുറവാണ് കഴിഞ്ഞ വര്ഷം  രേഖപ്പെടുത്തപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായ മലമ്പുഴയില്നിന്ന് കുടിവെള്ളത്തിന് മാത്രമേ ഇനി വെള്ളം നല്കാനാവൂ എന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചുകഴിഞ്ഞു. സമരങ്ങള്ക്ക് പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നത് ജില്ലയില്നിര്ത്തിവെച്ചു.
കേരളത്തിലെ രണ്ടാമത്തെ വലിയ പുഴയായ നിള വറ്റി വരണ്ടുകഴിഞ്ഞു. ഇരുന്നൂറോളം പഞ്ചായത്തുകളില്കുടിവെള്ളമെത്തിക്കുന്ന പുഴയാണ് മെലിഞ്ഞില്ലാതാകുന്നത്.വരള്ച്ചയെ നേരിടുന്നതിനും കുത്തകകളുടെ ജലമൂറ്റല്തടയുന്നതിനും  സർക്കാർ തയാറാകണം

പ്രൊഫ്. ജോൺ കുരാക്കാർ



..

No comments: