Pages

Thursday, January 26, 2017

ഇന്ത്യ-യു.എ.ഇ ബന്ധം കൂടുതൽ ഊഷ്മളമാകട്ടെ

ഇന്ത്യ-യു.. ബന്ധം കൂടുതൽ ഊഷ്മളമാകട്ടെ
ഭാരതം  അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളിലൊന്നായ ഐക്യ അറബ് എമിറേറ്റ്‌സിലെ അബൂദാബി കിരീടാവകാശിയും  യു.എ.ഇയുടെ ഉപ സര്‍വസൈന്യാധിപന്‍ കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനാണ്  വിശിഷ്ടാഥിതിയായി  ഭാരതത്തിൽ എത്തിയിരിക്കുന്നത് .റിപ്പബ്ലിക്ക്  പരേഡില്‍ യു.എ.ഇയുടെ 179 വ്യോമ സേനാംഗങ്ങള്‍ പങ്കെടുക്കുന്നുവെന്നതും സുപ്രധാന സവിശേഷതയാണ്. ലോകത്ത് അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ യു.എ.ഇ ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം പുലര്‍ത്തുന്ന രാഷ്ട്രമാണ് ഇന്ത്യ. രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധം  രണ്ട് രാജ്യങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യും .ഡല്‍ഹി വിമാനത്താവളത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുചെന്ന് അറബി രീതിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാനെ ആലിംഗനം ചെയ്തു സ്വീകരിച്ചതു തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ വരാനിരിക്കുന്ന വര്‍ധിച്ച തോതിലുള്ള സഹകരണത്തെയാണ് സൂചിപ്പിക്കുന്നത് .
ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിനുള്ള കരാറാണ് ചര്‍ച്ചകളില്‍ പ്രധാനം. 350 ബില്യന്‍ ഡോളറിന്റെ വാണിജ്യസഹകരണമാണ് നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ സന്ദര്‍ശനത്തിലെ സുപ്രധാന ലക്ഷ്യം. . പ്രതിരോധം, സൈബര്‍ സ്‌പേസ്, വാണിജ്യം, സമുദ്ര-റോഡ് ഗതാഗതം എന്നീ മേഖലകളിലടക്കം 14 കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്. വാണിജ്യം, തീവ്രവാദം, ഇസ്‌ലാമിക മൗലികവാദം എന്നീ വിഷയങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചനടത്തിയതായി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി.
ഇന്ത്യക്കാര്‍ക്ക് ആ രാജ്യം നല്‍കിവരുന്ന ശ്രദ്ധയിലും അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അവസരം നല്‍കിയതിലും നന്ദി അറിയിച്ചതായും മോദി വ്യക്തമാക്കി.മേഖലയിലെ സുരക്ഷയും ഇരുരാജ്യങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ്. 2015ലെ ഇന്ത്യ-യു.എ.ഇ സംയുക്ത പ്രസ്താവനയില്‍ ആഗോള ഭീകരവാദത്തെ ശക്തിയായി അപലപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സമീപ കാലത്ത് നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ ഇതിന് തെളിവാണ്.  സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, സുരക്ഷാ രംഗങ്ങളിലൊക്കെ പരിശോധിക്കുമ്പോള്‍ ലോകത്തെ മികച്ച പതിനഞ്ചാമത്തെ രാജ്യം കൂടിയാണ് യു.എ.ഇ എന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമെന്ന നിലക്ക് നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ്.
പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ സഊദി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഐക്യഅറബ് എമിറേറ്റ്‌സ്-26 ലക്ഷം പേര്‍. മലയാളികളാണ് ഇതില്‍ ഒന്നാമത്. യു.എ.ഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ആ രാജ്യത്തെ ജനസംഖ്യയുടെ നാല്‍പതു ശതമാനം വരും. ദീര്‍ഘ കാലത്തെ ബന്ധം ഇരുരാജ്യങ്ങളുടെയും ജനങ്ങള്‍ തമ്മില്‍ നിലവിലുണ്ട്. ആ രാജ്യത്തിന്റെ ഇന്നു കാണുന്ന വളര്‍ച്ചയില്‍ നമുക്കുള്ള പങ്കിന് സമാനമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക കുതിപ്പില്‍ യു.എ.ഇക്കുള്ള പങ്കും. കൊച്ചി സ്്മാര്‍ട്ട്‌സിറ്റി പോലുള്ള പദ്ധതികളും സ്മരണീയമാണ്.. മലയാളികൾക്ക് സ്വന്തം നാടുപോലെ യാണ് യു .എ .ഇ .ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: