Pages

Wednesday, January 25, 2017

വർഗ്ഗീയത വളർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം

വർഗ്ഗീയത വളർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം

രാജ്യത്ത് വ​ര്‍ഗീ​യ​ത വ​ള​ര്‍ത്തി നേ​ട്ടം കൊ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ഭാരത ജനത തിരിച്ചറിയണം .രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വത്തിനു കളങ്കം വരുത്താൻ ചില ​ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍.ഇറങ്ങി തിരിച്ചിരിക്കുകയാണ് .ഇത് സമൂഹത്തിൽ  ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ന്നു വ​രാം.. ഏ​തെ​ങ്കി​ലു​മൊ​രു വി​ഭാ​ഗ​ത്തെ പ്രീ​ണി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യോ രാ​ഷ്‌​ട്രീ​യ നേട്ടത്തിനു വേണ്ടിയോ  ചെയ്യുന്ന  പ്രവർത്തി യാഥാർത്തിൽ സ​മൂ​ഹ​ത്തി​ല്‍ വ്യാ​പ​ക നാ​ശം വ​രു​ത്തി​വയ്ക്കുകയാണ് .പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ വ​ര്‍ഗീ​യ​ത​യു​ടെ വി​ഷ​ക്കാ​റ്റു​യ​ര്‍ത്തു​ന്ന​വ​രി​ല്‍ പ്ര​മു​ഖ​നാ​ണു സാ​ക്ഷി മ​ഹാ​രാ​ജ്.ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ വി​ഭാ​ഗീ​യ​ത വ​ള​ര്‍ത്താ​നും വ​ര്‍ഗീ​യ​ത​കൊ​ണ്ടു മു​ത​ലെ​ടു​ക്കാ​നും ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന​ ഇവരെ നിയന്ത്രിക്കാൻ സർക്കാരിനു കഴിയണം .
ഒ​രു ജ​ന​പ്ര​തി​നി​ധി​യി​ല്‍നി​ന്ന് വർഗ്ഗീയ  പ്ര​സ്താ​വ​ന​ക​ള്‍ ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ്. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും താ​ന്‍ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്നു മ​റ​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ യോ​ഗ്യ​ന​ല്ല.സർക്കാരിൻറെ  ഈ ​മൗ​നം വ​ര്‍ഗീ​യ ചി​ന്താ​ഗ​തി​ക്കാ​ര്‍ക്കു പ്രോ​ത്സാ​ഹ​ന​മാ​കും.ജ​നാ​ധി​പ​ത്യ​ത്തി​നും ജ​ന​ക്ഷേ​മ​ത്തി​നും വി​ല ക​ല്പി​ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ത്തി​നു സു​ര​ക്ഷി​ത​ത്വ​ബോ​ധം ല​ഭി​ക്കു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​വ​ര്‍ക്കു സു​ര​ക്ഷി​ത​ത്വ​ബോ​ധം ന​ല്‍കാ​ന്‍ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ക​യും ചെ​യ്യു​ന്നു. ഉ​ദാ​ത്ത​മാ​യ ജ​നാ​ധി​പ​ത്യ​ബോ​ധ​വും ദീ​ര്‍ഘ​വീ​ക്ഷ​ണ​വു​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണു ഭ​ര​ണ​ഘ​ട​നാ ശി​ല്പി​ക​ള്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കു ചി​ല ആ​നു​കൂ​ല്യ​ങ്ങ​ളും സം​ര​ക്ഷ​ണ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യി​ല്‍ എ​ഴു​തി​ച്ചേ​ര്‍ത്ത​ത്.
രാ​ജ്യ​ത്തു സാ​മു​ദാ​യി​ക സം​ഘ​ര്‍ഷ​ങ്ങ​ളും ജാ​തി​പ്പോ​രും രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പാ​ര്‍ല​മെ​ന്‍റി​ല്‍ രേ​ഖാ​മൂ​ലം ന​ല്‍കി​യ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​ര്‍ഗീ​യ സം​ഘ​ര്‍ഷ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത് ഉ​ത്ത​ര്‍പ്ര​ദേ​ശാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ അ​വി​ടെ മു​ന്നൂ​റി​ലേ​റെ കേ​സു​ക​ളാ​ണു ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ലും യു​പി ത​ന്നെ​യാ​ണു മു​ന്നി​ല്‍. ജാ​തി​രാ​ഷ്‌​ട്രീ​യ​ത്തെ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം നേ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ യു​പി പോ​ലൊ​രു സം​സ്ഥാ​ന​ത്ത് എ​ത്ര​മാ​ത്രം അ​സ്വ​സ്ഥ​ത വി​ത​യ്ക്കു​മെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.പൊ​തു​വേ എ​ല്ലാ മ​ത​ങ്ങ​ളും പ​ര​സ്പ​ര​ബ​ഹു​മാ​നം പു​ല​ര്‍ത്തു​ന്ന കേ​ര​ള സ​മൂ​ഹ​ത്തി​ല്‍പോ​ലും മ​ത​വി​ദ്വേ​ഷം ജ​നി​പ്പി​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മം ന​ട​ത്തു​ന്നു. ഹി​ന്ദു ഐ​ക്യ​വേ​ദി അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല ലോകം ആദരിക്കുന്ന പാവങ്ങളുടെ അമ്മയായ മ​ദ​ര്‍ തെ​രേ​സ​യെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്നു.വർഗ്ഗീയ വിഷം വിതറുന്ന മതവും ജാതിയും നോക്കാതെ ജനം ഒറ്റപ്പെടുത്തണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: