Pages

Friday, January 20, 2017

ടിക്കറ്റ് സൗജന്യമാണെങ്കില്‍ പാക്കിസ്താനില്‍ പോകാം; ഇന്നസെന്റ് എം.പി

ടിക്കറ്റ് സൗജന്യമാണെങ്കില്പാക്കിസ്താനില്പോകാം; ഇന്നസെന്റ് എം.പി
ബിജെപിക്കെതിരെ നടനും എംപിയുമായ ഇന്നസെന്റ്. ബിജെപി സൗജന്യ ടിക്കറ്റ് എടുത്ത് നല്കിയാല്പാകിസ്താന്സന്ദര്ശിക്കാന്തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്കമലിനോട് പാക്കിസ്താനിലേക്ക് പോകാന്ബി.ജെ.പി പറഞ്ഞ സാഹചര്യത്തിലാണ് ബിജെപിക്ക് വിമര്ശനവുമായി ഇന്നസെന്റ് എത്തിയിരിക്കുന്നത്.
എം.ടിയോടും കമലിനോടുമുളള അസഹിഷ്ണുത ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. എല്‍.കെ അദ്വാനി അടക്കമുളളവര്ജനിച്ചതും പഠിച്ചതും പാകിസ്താനിലാണെന്ന് മറക്കരുത്. അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്പറയുന്നത് വിവരമില്ലായ്മയാണ്. പാകിസ്താന്നരകമാണെന്ന് കരുതുന്നില്ല. അവിടെയുള്ളവര്നമ്മുടെ സഹോദരങ്ങളാണ്. എതിര്പ്പുളളവരുടെ വീടിന് മുന്നില്പോയി പാടാനുളതല്ല ദേശീയഗാനമെന്നും എം.പി പറഞ്ഞു.ക്രിസ്ത്യാനി ആയതിനാല്തന്നോട് ആരും പാകിസ്താനില്പോകാന്പറയില്ലെന്നാണ് വിശ്വാസം. ഇംഗ്ലണ്ടിലേക്ക് പോകണമെന്ന് ആര്ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്ടിക്കറ്റെടുത്ത് നല്കിയാല്അതിനും തയ്യാറാണെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്ത്തു.
Prof. John Kurakar


No comments: