Pages

Sunday, January 1, 2017

മോഡി ജനങ്ങളെ വെല്ലുവിളിക്കുന്നു: കോടിയേരി

മോഡി ജനങ്ങളെ വെല്ലുവിളിക്കുന്നു: കോടിയേരി

പെട്രോള്‍-ഡീസല്‍ വില അടിക്കടി വര്‍ധിപ്പിച്ച് മോഡി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പെട്രോളിന് 2.51 രൂപയും ഡീസലിന് 1.79 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഈ നടപടിയിലൂടെ നോട്ട് അസാധുവാക്കല്‍ കാരണം വിലകുറയുമെന്ന സര്‍ക്കാര്‍ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുകയാണ്. വിലവര്‍ധന നോട്ട് ദുരിതത്തില്‍പ്പെട്ട ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 17 തവണയാണ് ഡീസല്‍-പെട്രോള്‍ വില വര്‍ധിപ്പിച്ചത്. സെപ്തംബറിനു ശേഷംമാത്രം ആറുതവണ വിലകൂട്ടി. ഡീസലിന് ഒരുമാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. പെട്രോളിന്റെ വില നിയന്ത്രണം യുപിഎ സര്‍ക്കാര്‍ എടുത്തുമാറ്റിയെങ്കില്‍ ഡീസലിന്റെ വിലനിയന്ത്രണവും മോഡി സര്‍ക്കാര്‍ ഒഴിവാക്കി. ഇതിലൂടെ റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് മുതലാളിമാരെ സഹായിക്കുകയാണ്. എണ്ണവില അടിക്കടി കൂട്ടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും കോടിയേരി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 1 രൂപ 29 പൈസയും ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വരും. ഡിസംബറിലും പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1 രൂപ 79 പൈസയും വര്‍ധിപ്പിച്ചിരുന്നു.വര്‍ധനവോടെ പെട്രോള്‍ ലിറ്ററിന് 74.45  രൂപയാകും തിരുവനന്തപുരം ജില്ലയിലെ വില. നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം വ്യാപരമാന്ദ്യം അനുഭവിക്കുന്ന ചെറുകിട-മൊത്തവ്യാപാര കച്ചവടക്കാര്‍ക്ക് ഇന്ധനവില വര്‍ധനവ് വന്‍ തിരിച്ചടിയാകും. സ്വകാര്യബസ് നിരക്ക് വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളിലേക്ക് ഇന്ധനവിലയില്‍ ഉണ്ടായ മാറ്റം നയിച്ചേക്കുമെന്നാണ് സൂചന.
Prof. John Kurakar

No comments: